(1) (നബിയേ,) പറയുക: അവിശ്വാസികളേ,
(2) നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.
(3) ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.
(4) നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.
(5) ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.
(6) നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതവും.(1)
1) ഒരു സത്യവിശ്വാസി വിശ്വാസപരവും, ആരാധനാപരവുമായ തന്റെ വ്യതിരിക്തത നിലനിര്‍ത്തേണ്ടവനാണ്. ഏകദൈവത്വത്തിന്നെതിരായ ഒരു ആരാധനാരീതിയും അവന്‍ സ്വീകരിക്കാവുന്നതല്ല.