(1) പറയുക: പുലരിയുടെ രക്ഷിതാവിനോട് ഞാന്‍ ശരണം തേടുന്നു.
(2) അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്.
(3) ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.
(4) കെട്ടുകളില്‍ ഊതുന്ന സ്ത്രീകളുടെ കെടുതിയില്‍ നിന്നും(1)
1) 'കെട്ടുകളില്‍ ഊതുന്നവര്‍' എന്നതുകൊണ്ടുള്ള വിവക്ഷ മന്ത്രിച്ചൂതുന്ന മാരണക്കാരികളായ സ്ത്രീകളാണ്.
(5) അസൂയാലു അസൂയപ്പെടുമ്പോള്‍ അവന്‍റെ കെടുതിയില്‍നിന്നും.