മരണം, മരണാനന്തര കര്‍മ്മങ്ങള്‍, അതോടനുബന്ധിച്ച് സമൂഹത്തില്‍ കാണുന്ന അനാചാരങ്ങള്‍ , പ്രമാണങ്ങളുടെയും പ്രവാചകചര്യയുടെയും വെളിച്ചത്തില്‍ അപഗ്രഥനത്തിന് വിധേയമാക്കുന്ന പത്ത് പ്രഭാഷണങ്ങളുടെ സമാഹാരം
ഏത് ദുര്മാiര്ഗ്ഗത്തിലൂടെയും പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആധുനിക സമൂഹത്തോട് ധന സമ്പാദനത്തിന്റെ മാനദണ്ഡങ്ങളും പരിമിതികളും സംബന്ധിച്ചുള്ള ഇസ്ലാമിക നിര്ദേരശങ്ങള്‍ പ്രഭാഷകന്‍ വിശദീകരിക്കുന്നു.
ദീനാറിനെക്കാളും ദിര്ഹيമിനെക്കാളും നമ്മുടെ മുന്ഗാരമികള്‍ കണ്ടിരുന്ന സമയത്തെ ഒരു വിശ്വാസി എങ്ങനെ ഉപയോഗിക്കണം? അമൂല്യമായ സമയത്തിനെ പ്രാധാന്യത്തെ സൂചിപ്പിക്കുന്ന പ്രഭാഷണം.
മുസ്ലിം സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളികളും ഇവയില്‍ നിന്നും മോചനം ലഭിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബന്ധിച്ചും ഉണര്ത്തു ന്ന പ്രഭാഷണം..
ഭാവി കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രം. വിശ്വാസ രംഗത്ത് മുസ്ലിം സമൂഹത്തില്‍ സംഭവിച്ച വ്യതിചലനത്തെ കുറിച്ചുള്ള ഹ്രസ്വമായ വിവരണം. കൂടാതെ സ്വലാത്തുല്‍ ഇസ്തിഖാറ(നന്മ തിരഞ്ഞെടുക്കാനുള്ള നമസ്കാരം) യെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.
നമ്മുടെ ആദര്ശ് പിതാവായ ഇബ്രാഹിം നബി (അ) അടക്കമുള്ള സകല പ്രവാചകന്മാിരും നമുക്ക് പഠിപ്പിച്ച് തന്ന കറകളഞ്ഞ തൗഹീദിന്റെ പ്രബോധകരായി ജീവിതത്തെ സംസ്കരിക്കുക എന്നതാണ്‍ ബലി പെരുന്നള്‍ നമുക്ക് നല്കുറന്ന സന്ദേശം. ആ സുദിനത്തില്‍ വിശ്വാസി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ സംബ്ന്ധിച്ചുള്ള വിശദീകരണം.
ത്യാഗോജ്വലമായ ഒരു ചരിത്രത്തില്‍ നിന്നാണ് ബലി രൂപപ്പെടുന്നത്. ബലിയുടെ ചരിത്രത്തിലേക്കും ബലിയറുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളിലേക്കും പ്രഭാഷകന്‍ വിരല്‍ ചൂണ്ടുന്നു.
വിശ്വാസി എന്നും പരീക്ഷിക്കപ്പെടും പ്രത്യേകിച്ച് പ്രബൊധന രംഗത്ത്. പ്രബോധനം വിശ്വാസിയുടെ ബാധ്യതയാണ് താനും. ഈ രംഗത്ത് പതറാതെ മുന്ഗാെമികളുടെ ചരിത്രത്തില്‍ നിന്നു പാഠമുള്ക്കൊ ണ്ട് കൊണ്ട് പ്രബോധന രംഗത്ത് സജീവമാകാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.
വിവിധ ആരാധനകള്‍ അനുഷ്ടിച്ചുകൊണ്ട് ജീവിതത്തില്‍ സംസ്കരണം നേടാനും അതു വഴി പരലോകത്ത് സ്വര്ഗ്ഗം കരസ്ഥമാക്കാനും അല്ലാഹു കല്പിലക്കുന്നു. ആരാധനകളുടെ വിവിധ വശങ്ങള്‍ വ്യക്തമാക്കുന്നതോടൊപ്പം ഈ പ്രഭാഷണം നമ്മുടെ ആരാധനകള്‍ അല്ലാഹു സ്വീകരിച്ചിട്ടുണ്ടോ എന്ന് എങ്ങി നെ അറിയാന്‍ കഴിയും എന്നു കൂടി വിശദീകരിക്കുന്നു.
സൂക്ഷിക്കാന്‍ ഏല്പിളക്കപ്പെട്ടിരിക്കുന്ന ഒരു വസ്തു, സമ്പത്ത് മാത്രമല്ല അമാനത്ത്. ഓരൊരുത്തരിലും ഏല്പിرക്കപെട്ടിട്ടുള്ള ഉത്തരവാധിത്വത്തിന്റെ കൃത്യമായ നിര്വ്വ ഹണം കൂടിയാ യാണത്. സൃഷ്ടാവായ അല്ലാഹുവും അവന്റെ സൃഷ്ടിയായ മനുഷ്യനും തമ്മിലുള്ള അമാനത്ത് . സൃഷ്ടികള്‍ തമ്മിലുള്ള അമാനത്ത്, ഇങ്ങിനെ അമാനത്തിന്റെ വിവിധ വശങ്ങളും അതിന്റെ പ്രാധാന്യവും സമഗ്രമായി പ്രതിപാദിക്കുന്ന പ്രഭാഷണം.
ആരോഗ്യ പരിപാലനത്തിനു ഇസ്ലാം വളരെയധികം പ്രധാന്യവും അവ നേടിയെടുക്കാന്‍ ഇസ്ലാം നിര്ദേഗശിച്ച പല മാര്ഗ്ഗ ങ്ങളെ സംബന്ധിച്ചുമുള്ള ഹ്രസ്വമായ വിവരണം.ഈ രംഗത്ത് അലംഭാവം കാണിച്ചാല്‍ വന്ന് ഭവിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു
റമദാന്‍ മനുഷ്യനെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. തഖ്‌വയാണ് റമദാന്‍ മനുഷ്യന് സമ്മാനിക്കുന്നത്. ജീവിതത്തിന്റെ ഓരോ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനെ സൂക്ഷിക്കേണ്ടതുണ്ട്. റമദാന്‍ അവസാനിച്ചു പെരുന്നാള്‍ ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ പൂര്‍ണ്ണമായും പാപമുക്തനായോ എന്ന് ഓരോ മുസ്‌ലിമും പരിശോധിക്കേണ്ടതുണ്ട് എന്ന് പ്രഭാഷകന്‍ ഉത്ബോധിപ്പിക്കുന്നു.
ശഅബാന്‍ പതിനഞ്ചുമായി (ബറാത്ത് രാവ്) ബന്ധപ്പെട്ട മുസ്ലിം സമുദായത്തില്‍ നില നില്ക്കു ന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും അനാചാരങ്ങളെക്കുറിച്ചും വിശദമാക്കുന്ന പ്രഭാഷണം. ബറാത്ത് ദിനാചരണവുമായി ബന്ധപ്പെട്ട ഖുര്‍ ആന്‍ പാരായണം , നോമ്പ് തുടങ്ങിയ അനുഷ്ടാനങ്ങളെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നു.
മുഹമ്മദ് നബി (സ) യുടെ അന്ത്യ ദിനങ്ങളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നു. പ്രവാചകന്റെ വഫാത്തുമായി ബന്ധപ്പെട്ടുകൊണ്ട് വിശ്വാസികള്‍ നിര്ബകന്ധമായും മനസ്സിലാക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ വിശദമാക്കുന്നു.
സല്കയര്മ്മeങ്ങളാണ് വിശ്വാസിയുടെ യഥാര്ത്ഥ സമ്പത്ത്. സല്ക്മ്മങ്ങളെ നശിപ്പിച്ചു കളയുന്ന ശിര്ക്ക്ض, ലോകമാന്യത, പ്രവര്ത്തിളച്ചത് എടുത്തു പറയല്‍, ദാനധര്മ്മ ങ്ങളുടെ പേരിലുള്ള പീഢനങ്ങള്‍ തുടങ്ങിയവയില്‍ നിന്നും വിട്ടു നില്ക്കാശന്‍ പ്രഭാഷകന്‍ ഉല്ബോങധിപ്പിക്കുന്നു. ധരാളം പ്രവര്ത്താനങ്ങളുമായി പരലോകത്തു കടന്നു വരുന്ന പലര്ക്കും അവരുടെ പ്രവര്ത്ത നങ്ങള്‍ ഗുണം ചെയ്യില്ലെന്നു ഖുര്ആതന്‍ വിശദീകരിച്ച കാര്യം പ്രഭാഷകന്‍ എടുത്തു പറയുന്നു.
ധൂര്ത്ത് എന്ന ദു:സ്വഭാവം ഒരു വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഉദാഹരണ സഹിതം വിശദീകരിക്കുന്നു. മനുഷ്യണ്റ്റെ സൃഷ്ടാവായ തമ്പുരാന്‍ ചിലവഴിക്കുന്നതില്‍ മധ്യമമാര്ഗ്ഗം സ്വീകരിക്കാനാണു ആജ്ഞാപിച്ചിട്ടുള്ളത്. അങ്ങനെ മധ്യമമാര്ഗ്ഗം സ്വീകരിക്കുന്നവരെ അവന്‍ പ്രശംസിക്കുകയും അവര്ക്കു ലഭിക്കാനിരിക്കുന്ന വമ്പിച്ച പ്രതിഫലങ്ങളെക്കുറിച്ചു ഖുര്ആങനിലൂടെ അറിയിക്കുകയും ചെയ്തു. ധൂര്‍ത്തുമായി നടക്കുന്നവര്ക്കു ദുനിയാവില്‍ സംഭവിക്കാനിരിക്കുന്ന നഷ്ടങ്ങളെക്കുറിച്ചും പരലോകത്ത് അവരെ പ്രതീക്ഷിക്കുന്ന വമ്പിച്ച ശിക്ഷയെക്കുറിച്ചുമെല്ലാം വിശദമാക്കുന്ന പ്രഭാഷണം.