മരണം ഒരു യാഥാര്‍ത്ഥ്യ മാണ്. മരണം സമീപത്താണെന്ന ചിന്ത മനുഷ്യനെ നന്മരയോട് അടുപ്പിക്കുന്നു. ഏതു സമയം മരണപ്പെട്ടാലും നല്ല പര്യവസാനമായിരിക്കണം ഒരു വിശ്വാസിക്കുണ്ടായിരിക്കേണ്ടത്. നാളെ മരണപ്പെടുമെന്ന ചിന്തയോടെ പരലോകത്തിനു വേണ്ടി പണിയെടുക്കുക. അതു നമ്മില്‍ പശ്ചാതാപ ബോധം വര്ദ്ധി പ്പിക്കുന്നു.
ഏതൊരു വിഷയത്തിലും അല്ലാഹുവിണ്റ്റെയും പ്രവാചകണ്റ്റെയും നിര്ദ്ദേ ശങ്ങള്‍ പാലിക്കാന്‍ മുസ്ലിം ബാധ്യസ്ഥനാണ്. സംഗീതം നിഷിദ്ധമാണെന്ന് ഖുര്‍ആനും ഹദീഥും വ്യക്തമായി പഠിപ്പിച്ച കാര്യമാണ്. സംഗീതം ഹൃദയങ്ങളില്‍ കാപട്യം നിറക്കുന്നു. സംഗീതത്തിനു പകരം ഖുര്‍ആന്‍ ഹൃദയങ്ങളില്‍ നിറക്കാന്‍ ഉല്ബോ്ധിപ്പിക്കുന്ന ഹൃദ്യമായ പ്രഭാഷണം.
മഹാനായ മുഹ് യിദ്ധീന് ശൈഖ് (റഹിമഹുല്ലാഹ്) ന്റെ പേരില്‍ രചിക്കപ്പെട്ട മദ്ഹ് കാവ്യമായ മുഹ്‘യദ്ധീന്‍ മാലയിലെ ഉള്ളടക്കം ഖുര്ആെനിനും സുന്നത്തിന്നും എതിരാവുന്നതെങ്ങിനെയെന്നും മദ് ഹിന്റെ ഇസ് ലാമിക മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതെന്തു കൊണ്ടാണെന്നും വിശദീകരിക്കുന്നു.
മുഹമ്മദ് നബി സല്ലല്ലാഹു അലയ്ഹി വസല്ലമിനെ പ്രശംസിക്കുന്നതുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍. പ്രശംസിക്കുന്നതിന്റെ പരിതി എന്ത് എന്ന് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിലുള്ള വിശകലനം.