സുഫ്യാന് അബ്ദുസ്സലാം - വീഡിേയാ
ഇനങ്ങളുടെ എണ്ണം: 64
- മലയാളം പ്രഭാഷകൻ : അബ്ദുല്‍ ജബ്ബാര്‍ മദീനി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
| റമദാനില്‍ നോമ്പനുഷ്ടിക്കുന്നതിലൂദെ മനുഷ്യര്‍ തക്’വയും സംസ്കരണവും ആര്‍ജ്ജിക്കണം. ആല്ലെങ്കില്‍ അവര്‍ നഷ്ടത്തിലാണ് എന്നു പ്രവാചകന് സ്വല്ലല്ലാഹു അലൈഹി വസല്ലം പറയുന്നു. നാവിന്റെ, മനസ്സിന്റെ, ശരീരത്തിന്റെ, ബുദ്ധിയുടെ ദൂഷ്യങ്ങളെ ശുദ്ധീകരിക്കലാണത്. തക്’വ എന്നാല്‍ അല്ലാഹു കല്പിച്ചത് ചെയ്യാന്‍ മുന്നൊട്ട് വരലും അല്ലാഹു വിലക്കിയതില്‍ നിന്നും വിട്ടകന്ന് ജീവിക്കലുമാണ്. റമദാനിന്റെ മഹത്വം, ശ്രേഷ്ടതകള്‍ , ചെയ്യേണ്ട കറ്മ്മങള്‍ എന്നിവ വിവരിക്കുന്ന പ്രൌഢമായ പ്രഭാഷണം.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഇബ്രാഹിം നബിയുടെയും ഇസ്മായില്‍ നബിയുടെയും പിതൃ പുത്ര ബന്ധത്തില്‍ കാണുന്ന ഉദാത്തമായ മാതൃകകള്‍ സന്താന ശിക്ഷണ വിഷയത്തില്‍ മാതൃകയാക്കണമെന്നു ഉപദേശിക്കുന്ന സാര സമ്പൂര്‍ണ്ണമായ പ്രഭാഷണം. പ്രവാചകന്മാരുടെ ചര്യകളില്‍ കാണുന്ന ഇത്തരം ഉത്തമ മാതൃകകള്‍ കൊണ്ട് ഓരോ രക്ഷിതാവും തന്റെ കുടുംബത്തെയും സന്താനങ്ങളെയും അലങ്കരിക്കണം.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
അടുത്ത കുടുംബ ബന്ധങ്ങളില്‍ പെട്ടവര്‍ക്ക് സകാത്തില്‍ നിന്നും നല്‍കുന്നതിന്റെ ഇസ്ലാമിക വിധി വിശദ മാക്കുന്നു. സകാത്ത് നല്‍കുക എന്ന നിര്‍ബന്ധ ബാധ്യത നിറവേറ്റുന്നതോടൊപ്പം കുടുംബ ബന്ധം ചേര്ക്കു ക, കുടുംബത്തില്‍ പെട്ടവരുടെ തന്നെ ദുരവസ്ഥകള്‍ക്ക് പരിഹാരം കാണുക എന്നീ സല്ഫലങ്ങള് ഇത് മൂലം ഉളവാവുന്നു.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഒരു സമൂഹത്തിന്റെയും കുടുംബത്തിന്റെയും അടിസ്ഥാന ഘടകം ശരിയായ ദാമ്പത്യ ബന്ധങ്ങളാണ്. വിജയകരമായ തലമുറകള്‍ക്കും സല്‍ഗുണ സമ്പന്നമായ കുടുംബാന്തരീക്ഷത്തിനും ഈ ഉത്തമ ബന്ധങ്ങള്‍ അനിവാര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ ഈ ബന്ധത്തിന്റെ ഊഷ്മളതക്കും സുദൃഢതക്കും അനിവാര്യമായ കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. അതിലേറ്റം പ്രധാനം സ്നേഹവും കാരുണ്യവുമാണ്. സമാധാനവും ഇണക്കവുമാണ്. ദമ്പതികള്‍ കേട്ടിരിക്കേണ്ട ഹൃദയസ്പൃക്കായ പ്രസംഗം.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
മനുഷ്യ ജീവിതത്തില്‍ അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന തുല്യതയില്ലാത്ത രണ്ടു അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവുസമയവും. ഇമാം ബുഖാരി ഉദ്ധരിക്കുന്ന പ്രസിദ്ധമായ ഹദീസിന്റെ പ്രമാണബദ്ധമായ വിശദീകരണം. ഇസ്ലാം സമയത്തിനും ആരോഗ്യത്തിനും വലിയ സ്ഥാനം നല്കിയിരിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവ രണ്ടും ഉപയോഗിക്കുകയും അവ ദുരുപയോഗം ചെയ്യാതിരിക്കുകയും ചെയ്യുക. സമയം തിരിച്ചു കിട്ടാത്ത അമൂല്യ നിധിയാണ്.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
അയല്പക്ക മര്യാദകളെക്കുറിച്ച് ക്വുര്‍ആനിലുംഹദീഥിലും ധാരാളം പരാമര്‍ശങ്ങള്‍ കാണാം ,നിങ്ങള്‍ കറിയില്‍ വെള്ളം ചേര്‍ത്തെങ്കിലും അയല്‍വാസിക്ക് കൊടുക്കുക, എന്ന പ്രവാചകന്റെ കല്പന നമ്മള് അയല്‍വാസികളോട് പെരുമാറേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. അയല്‍വാസി മുസ്ലിമാണോ അമുസ്ലിമാണോ എന്ന വേര്‍തരിവിനും വലിയ പ്രാധാന്യമില്ല. അവരെ സംരക്ഷിക്കാന്‍ കടപ്പെട്ടവരായതിനാല്‍ നാം അയല്‍വാസിയെ വഞ്ചിക്കുകയോ ചതിക്കുകയോ പാടില്ല, ദുഃഖകരമെന്ന് പറയട്ടെ’ നാമും അയല്‍വാസികള്‍ക്കു മിടയില്‍ വലിയ മതിലുകളാണ്, ഈ മതിലുകള്‍ നമ്മുടെ മനസ്സിലേക്കും കടുവരുന്നതിനെ നാം ഭയപ്പെടുക. വിശ്വാസി തീര്‍ച്ചയായും കേട്ടു പ്രവൃത്തി പഥത്തില്‍ കൊണ്ടു വരേണ്ട നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്ന പ്രൗ ഡമായ പ്രഭാഷണം.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ശഅബാന്‍ പതിനഞ്ചുമായി (ബറാത്ത് രാവ്) ബന്ധപ്പെട്ട മുസ്ലിം സമുദായത്തില്‍ നില നില്ക്കുന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും അനാചാരങ്ങളെക്കുറിച്ചും വിശദമാക്കുന്ന പ്രഭാഷണം. ബറാത്ത് ദിനാചരണവുമായി ബന്ധപ്പെട്ട ഖുര്‍ആന്‍ പാരായണം , നോമ്പ് തുടങ്ങിയ അനുഷ്ടാനങ്ങളെ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നു.
- മലയാളം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
അല്ലാഹു മനുഷ്യന്റെ രൂപങ്ങളിലേക്കോ അവരുടെ ബാഹ്യ പ്രകടങ്ങളിലേക്കോ അല്ല നോക്കുന്നത്, പ്രത്യുത അവന്റെ ഹൃദയത്തി ലേക്കത്രേ. പുറമേക്ക് എത്ര നല്ലവനായിരുന്നാലും അകം നന്നാക്കാതിരുന്നാല്‍ അല്ലാഹു അവനില്‍ നിന്ന് യാതൊന്നും സ്വീകരിക്കുകയില്ല. പക, വിദ്വേഷം, അസൂയ തുടങ്ങിയ ദുര്‍ഗുണങ്ങള്‍ മനസ്സുകളില്‍ നിന്നും തുടച്ചു നീക്കണം. ഹൃദയ ശുദ്ധീകരണത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന പ്രഭാഷണം.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
ഐക്യം എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. അനൈക്യത്തില്‍ കഴിഞ്ഞു കൂടിയ ജാഹിലിയ്യ സമൂഹത്തെ ഐക്യത്തിലെക്കും സഹവര്‍ത്തിത്വത്തി ലേക്കും നയിച്ചത് അല്ലാഹുവിലും അന്ത്യനാളിലുമുള്ള വിശ്വാസം കൊണ്ട് മാത്രമായിരുന്നു. ഏക ദൈവ വിശ്വാസത്തിനും ബഹു ദൈവ വിശ്വാസത്തിനും ഒരിക്കലും ഒന്നിച്ചു പോവാന്‍ കഴിയില്ല. അതുകൊണ്ട് ഐക്യം ആഗ്രഹിക്കുന്നവര്‍ യഥാര്‍ത്ഥ വിശ്വാസത്തിലേക്ക് തിരിച്ചു വരണം. ഐക്യത്തിന്റെ പ്രാധാന്യവും അതിനുള്ള മാര്‍ഗ്ഗവും വിശദമാക്കുന പ്രഭാഷണം.
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
നാണം മനുഷ്യന് അത്യന്താപേക്ഷിതമാണ്. സംസ്കാരവും മര്യാദകളും നഷ്ടപ്പെട്ട ലോകത്ത് മനുഷ്യന് ലജ്ജയില്ലാതെ ഓടിക്കൊണ്ടിരിക്കുന്നു. പൈശാചിക മാര്ഗകങ്ങള്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിലയുറപ്പിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാട് വിശദീകരിക്കുന്ന ആശയ സമ്പുഷ്ടമായ പ്രസംഗം.
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
മാതാപിതാക്കളും മക്കളും തമ്മില്‍ നിലനില്ക്കേളണ്ട സ്നേഹത്ത്തിലധിഷ്ടിതമായ ബന്ധത്തെക്കുറിച്ച സാരസംപൂര്ണ്ണ്മായ പ്രഭാഷണം. ഇസ്ലാമിന്റെ വിശുദ്ധമായ തത്വങ്ങളും പരിശുദ്ധ ഖുര്‍ ആനിന്റെ അധ്യാപനങ്ങളും പ്രവാചകന്റെ നിര്ദ്ദേ ശങ്ങളും അടിസ്ഥാനപ്പെടുത്തി സ്വഭാവ രൂപികരണം, ശിക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ കുട്ടികളുടെ മേല്‍ രക്ഷിതാക്കള്‍ക്കു ള്ള ഉത്തരവാദിത്വം വിശദമാക്കുന്നു.
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
മാതാപിതാക്കളും മക്കളും തമ്മില്‍ നിലനില്ക്കേളണ്ട സ്നേഹത്ത്തിലധിഷ്ടിതമായ ബന്ധത്തെക്കുറിച്ച സാരസംപൂര്ണ്ണ്മായ പ്രഭാഷണം. ഇസ്ലാമിന്റെ വിശുദ്ധമായ തത്വങ്ങളും പരിശുദ്ധ ഖുര്‍ ആനിന്റെ അധ്യാപനങ്ങളും പ്രവാചകന്റെ നിര്ദ്ദേ ശങ്ങളും അടിസ്ഥാനപ്പെടുത്തി മാതാപിതാക്കളോട് മക്കള്‍ കാണിക്കേണ്ട ഉത്തതരവാദിത്വങ്ങളെ കുറിച്ചും ദുനിയാ കാര്യങ്ങളില്‍ അവര്‍ക്ക് ചെയ്തു കൊടുക്കേണ്ട ബാധ്യതകളെ കുറിച്ചും കുടുംബ ഭദ്രതയുടെ കാര്യത്തില്‍ യുവസമൂഹത്തിന്റെ കടമകളെ കുറിച്ചും വിശദമാക്കുന്നു.
- മലയാളം പ്രഭാഷകൻ : ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
കളിയും വിനോദവും എന്ന വിഷയത്തില്‍ വിശുദ്ധ ഖുര്ആുനിന്റെയും സ്വീകാര്യമായ ഹദീസുകളുടെയും അടിസ്ഥാനത്തില്‍ വിശദമാക്കുന്ന പ്രഭാഷണം. അവിശ്വാസികളുടെ മാര്ഗ്ഗിങ്ങളില്‍ നിന്നും അവരുടെ ശൈലികളില്‍ നിന്നും മാറി നില്ക്കാ നും കളിയുടേയും വിനോദത്തിന്റെയും കാര്യത്തില്‍ അവരെ അനുഗമിക്കാതിരിക്കാനും പ്രഭാഷകന്‍ ഉപദേശിക്കുന്നു. സംഗീതോപകരങ്ങളുടെ ഇസ്ലാമിക വിധിയും പെരുന്നാളുകളിലും വിവാഹ സന്ദര്ഭയങ്ങളിലും അനുവദിക്കപ്പെട്ട വിനോടങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നു.
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
അജ്ഞാന കാലഘട്ടത്തില്‍ സ്ത്രീ ഒരു വില്പനനച്ചരക്കായിരുന്നു. അവള് അപശകുനിയും മൃഗതുല്യയായി ഗണിക്കപ്പെടുകയും ചെയ്തിരുന്നു. അവളുടെ ചാരിത്ര്യത്തിനു യാതൊരു വിലയുമില്ലായിരുന്നു. സ്വത്തില്‍ അവള്‍ക്ക് അവകാശവും ഉടമസ്ഥാവകാശവുമില്ലായിരുന്നു. സ്ത്രീയുടെ അനുമതിയില്ലാതെ അവളുടെ സ്വത്തില്‍ ക്രയവിക്രയം നടത്താന്‍ പുരുഷനു അവകാശമുണ്ടായിരുന്നു. ആത്മാവും ആത്മാഭിമാനവുമില്ലാത്ത ഒരു വസ്തുവായിരുന്നു സ്ത്രീ. ഇസ്ലാം അവളെ സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും പൊതിഞ്ഞു. സ്നേഹത്തിണ്റ്റെ പൊരുള്‍ അവള് തിരിച്ചറിഞ്ഞു. സ്ത്രീയുടെ പ്രകൃതിക്കനുസ്രുതമായ സ്വാതന്ത്ര്യം അവള് ക്കു നല്കിന. സ്നേഹത്തിണ്റ്റെ ഉറവിടം എന്നവള്‍ ക്കു നാമകരണം ചെയ്തു. ഈ അനുഗ്രഹം സ്ത്രീ സമൂഹം തിരിച്ചറിഞ്ഞുകൊണ്ട് സ്മൂഹത്തെയും കുടുംബങ്ങളെയും സ്നേഹിക്കാന്‍ അവള് തയ്യാറാവണം. ഭര്ത്താചവിനെയും കുട്ടികളെയും മാതാപിതാക്കളെയും സഹോദരീ സഹോദരന്മാാരെയും സ്നേഹം കൊണ്ട് അവള് പൊതിയണം.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
നാവ് അല്ലാഹു മനുഷ്യനു നല്കി യ വലിയ അനുഗ്രഹമാണ്. ആശയ വിനിമയം നടത്താനും സംസാരിക്കാനും രുചികള്‍ അറിയാനും മനുഷ്യനെ പ്രാപ്തമാക്കുന്നത് നാവാണ്. അനുവദിക്കപ്പെട്ട കാര്യങ്ങള്ക്ക്ാ വേണ്ടി മാത്രം നാവിനെ ഉപയോഗപ്പെടുത്താനും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ കൊണ്ട് അതിനെ ധന്യമാക്കനും പ്രഭാഷകന്‍ ഉപദേശിക്കുന്നു. സത്യമല്ലാതെ നാവുകൊണ്ട് സംസാരിക്കാന്‍ പാടില്ല. കളവിനും വ്യര്ഥ്മായ കാര്യങ്ങള്‍ക്കും വേണ്ടി നാവ് ഉപയോഗിക്കാന്‍ പാടില്ല.
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
അറിവില്ലാതെ മതവിധികള്‍ നല്കുലന്നവര്ക്കു മുന്നറിയിപ്പു നല്കുലന്നു. മതവിധി പുറപ്പെടുവിക്കുക എന്നതു വളരെ അപകടം നിറഞ്ഞതും വലിയ ഉത്തരവാദിത്വങ്ങള്‍ അടങ്ങുന്നതും വമ്പിച്ച ശ്രേഷ്ടതകള്‍ ഉള്ക്കൊചള്ളുന്നതുമാണ്. സ്വന്തം യുക്തി കൊണ്ട് മതവിധികള്‍ നല്കാിന്‍ പാടില്ല. അതേ സമയം വിശുദ്ധ ഖുര്‍ആനിണ്റ്റെയും തിരുസുന്നത്തിണ്റ്റെയും അടിസ്ഥാനത്തിലുള്ള അറിവുകള്‍ മറച്ചു വെക്കല്‍ പണ്ഡിതന്മാുര്ക്ക് അനുവദനീയമല്ല. അതു കുറ്റകരമാണ്.
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
മരണത്തെക്കുറിച്ച് ബോധ്യപ്പെടുത്തുന്ന പ്രൌഢമായ പ്രസംഗം. ഭൂമിയിലെ നൈമിഷിക ജീവിതത്തെക്കുറിച്ച് ഒരു വിശ്വാസിക്കുണ്ടായിരിക്കേണ്ട കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നു. ഏതു നിമിഷവും ഈ ലോകത്തു നിന്നു വിടപറയുമെന്ന ബോധം വിശ്വാസികളെ നയിക്കണം. ജീവിതത്തില്‍ ലാളിത്യവും മോഹങ്ങളില്‍ നിയന്ത്രണവും ഉണ്ടെങ്കില്‍ മാത്രമെ പരലോക ചിന്ത ദൃഢപ്പെടുകയുള്ളൂ.
- മലയാളം പ്രഭാഷകൻ : അബ്ദുസ്സലാം മോങ്ങം പരിശോധന : സുഫ്യാന് അബ്ദുസ്സലാം
സന്താനങ്ങളെ വളര്‍ത്തൂമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. ശിര്‍ക്കിന്റെ ഗൗരവത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകത, അവര്‍ക്ക് നമസ്കാരം പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മുതലായവ ....
- മലയാളം പ്രഭാഷകൻ : ഹുസൈന് സലഫി പരിശോധന : സുഫ്യാന് അബ്ദുസ്സലാം
രോഗചികിത്സയെക്കുറിച്ചും ആരോഗ്യപരിപാലനത്തെക്കുറിച്ചുമെല്ലാം ഒരു വിശ്വാസി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഹൃസ്വമായി പ്രതിപാദിക്കുന്നു. പ്രവാചക ചികിത്സാ രീതികളെക്കുറിച്ച് പ്രത്യേകമായി വിവരിക്കുന്നു.
- മലയാളം പരിശോധന : സുഫ്യാന് അബ്ദുസ്സലാം പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
ഹജ്ജിന്റെയും ഉംറയുടെയും കര്മ്മാങ്ങള്‍ വീഡിയോ സഹായത്തോടെ വിശദീകരിക്കുന്നു. മക്ക, മസ്ജിദുല്‍ ഹറാം, മിന, മുസ്ദലിഫ, അറഫ തുടങ്ങിയ ഹജ്ജിന്റെ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് ഹജ്ജ് പൂറ്ണ്ണമായും വിശദീകരിക്കുന്നു.