മുഹമ്മദ് കുട്ടി അബൂബക്കര്‍ - എല്ലാ ഇനങ്ങളും
ഇനങ്ങളുടെ എണ്ണം: 48
- മലയാളം രചയിതാവ് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ് പരിഭാഷ : മുഹമ്മദ് കുട്ടി അബൂബക്കര്‍ പരിശോധന : അബ്ദുറസാക് സ്വലാഹി പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
വിശ്വാസത്തിന്റെ അടിസ്ഥാന ഘടകമാണ് തൌഹീദ്. തൌഹീദിന്റെ അഭാവത്തില്‍ കര്‍മ്മങ്ങള്‍ അസ്വീകാര്യമാണ്. ഇസ്ലാമിക ലോകത്ത് പ്രസിദ്ധനായ ശൈഖുല്‍ ഇസ്ലാം മുഹമ്മദ് ബ്നു അബ്ദില്‍ വഹാബ് (റ)യാണ് രചയിതാവ്. 50 ചോദ്യോത്തരങ്ങളടങ്ങുന്ന ഈ ചെറു പുസ്തകം സാധാരണക്കാര്‍ക്ക് തൌഹീദിനെ സരളമായി പഠിക്കാവുന്ന വളരെ നല്ല ഒരു കൃതിയാണ്.
- മലയാളം മതവിധി നല്കുന്ന പണ്ഢിതന് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ് പരിഭാഷ : മുഹമ്മദ് കുട്ടി അബൂബക്കര്‍
ആരാധന അല്ലാഹുവിനു മാത്രം എന്നതാണ് ഇസ്ലാമിന്റെു അടിസ്ഥാന തത്വം. പ്രാര്ഥ്നയും സഹായാര്ഥ്നയും അല്ലാഹുവിനു മാത്രം അര്പ്പിഥക്കപ്പെടേണ്ട ആരാധനകളാണ് എന്നാണ് ഖുര്ആപനും സുന്നത്തും പഠിപ്പിക്കുന്നത്. ഇതിനു വിപരീതമായി പ്രാര്ഥുനയും സഹായാര്ഥാനയും ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അമ്പിയാക്കളും ഔലിയാക്കളും അടക്കം പല മഹാന്മാര്ക്കും അര്‍പ്പി ക്കപ്പെടുന്നു. ഈ ശിര്ക്കഹന്‍ പ്രവര്ത്തകനത്തെക്കുറിച്ചു സൌദി അറേബ്യയിലെ മുന്‍ ഗ്രാന്ഡ്ക മുഫ്തിയും പണ്ടിതവര്യനുമായ ഷെയ്ഖ് ഇബ്നുബാസിനോട് ചോദിക്കപ്പെട്ട ചോദ്യവും അതിനു അദ്ദേഹം നല്കിോയ മറുപടിയും.
- മലയാളം പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍
വ്യത്യസ്ത മത സാഹചര്യങ്ങളിൽ ജനിച്ച് വളര്‍ന്ന് സൃഷ്ടാവിന്റെ മതത്തിലേക്ക് എത്തിച്ചേർന്ന ഏതാനും മലയാളി സുഹ്രുത്തുക്കളുടെ ജീവിതാനുഭാവങ്ങളാണ് ഈ കൃതി . സത്യാന്വേഷികൾക്ക് പ്രചോദനമാകുന്ന ഇവ സ്നേഹ സംവാദം മാസികയിൽ നിന്നും തിരഞ്ഞെടുത്ത് ക്രോഡീകരിച്ച വയാണ് .
- മലയാളം രചയിതാവ് : മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ് പരിഭാഷ : മുഹമ്മദ് കുട്ടി അബൂബക്കര്‍ പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
ഓരോ മനുഷ്യനും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ’മൂന്ന് അടിസ്ഥാന കാര്യങ്ങള്‍’ ആയ രക്ഷിതാവിനെ അറിയല്‍, തന്റെ പ്രവാചകനെ അറിയല്‍, തന്റെ മതത്തെ അറിയല്‍ എന്നിവ എന്താണെന്ന് വിവരിക്കുന്നു.
- മലയാളം രചയിതാവ് : മുഹമ്മദ് കുട്ടി അബൂബക്കര്‍ പരിശോധന : സുഫ്യാന് അബ്ദുസ്സലാം
അന്ത്യ പ്രവാചകന് മുഹമ്മദ് നബി(സ്വ)യുടെ ജീവചരിത്ര സംഗ്രഹമാണ് ഈ കൃതി. നബിതിരുമേനി ലോകജനതക്ക് മാതൃകയായിത്തീരുന്നത് എപ്രകാരമാണെന്ന് ഈ കൃതിയില്‍ സുതരാം വിശദമാക്കുന്നുണ്ട്. എല്ലാവരും മനസ്സിരുത്തി വായിക്കേണ്ട കൃതി.
- മലയാളം രചയിതാവ് : അബ്ദുല്‍ ലതീഫ് സുല്ലമി പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍
മുസ്ലിം സമൂഹം അല്ലാഹുവില്‍ നിന്നും അകലുകയും, ദീനിനെ സംബന്ധിച്ച് അജ്ഞരാവുകയും ചെയ്തതിന്റെ ഫലമായി പലതരം ശിര്ക്ക ന് ആചാരങ്ങളിലും ഖുറാഫാത്തുകളിലും അകപ്പെട്ടു പോയിട്ടുണ്ട്. അതില്‍ പെട്ട ഒന്നാണ് ഔലിയാക്കളോടും സ്വാലിഹുകളോടും തവസ്സുല്‍ ചെയ്ത് അവരോട് പ്രാര്ഥിഫക്കുന്ന സമ്പ്രദായം. പ്രശ്ന പരിഹാരങ്ങളും ആവശ്യ നിവൃത്തിക്കും ഔലിയാക്കളോടുള്ള തവസ്സുല്‍ ഫലം ചെയ്യുമെന്നാണ് അവരുടെ വിശ്വാസം. എന്നാല്‍ ഈ വിഷയത്തില്‍ ഖുര്ആെനിന്റെയും സുന്നത്തിന്റെയും അധ്യാപനമെന്താണ്? ഈ കൃതിയില്‍ വിശദീകരിക്കപ്പെടുന്നത് പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരമാണ്. ഉള്ക്കാിഴ്ച നല്കുയന്നു ഈ കൃതി.
- മലയാളം രചയിതാവ് : അബ്ദുറസാക് സ്വലാഹി പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍
മനുഷ്യ ജീവിതത്തില്‍ ഉറുക്കുകള്ക്കുംن, മന്ത്രച്ചരടുകള്ക്കും സ്വാധീനമുണ്ട് എന്നു് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗം നമുക്കിടയിലുണ്ട്. വിഭവങ്ങള്‍ ലഭിക്കാന്‍, കണ്ണേറ് തടയാന്‍, ഉപദ്രവങ്ങളില്‍ നിന്നും രക്ഷ ലഭിക്കാന്‍, ഭാര്യാഭര്‍ത്തൃ ബന്ധം സുദൃഢമാകാന്‍ തുടങ്ങിയ കാര്യങ്ങള്ക്ക്ി ഇത്തരം സാമഗ്രികള്‍ക്ക് കഴിവുണ്ട് എന്നാണ് അവരുടെ ധാരണ. ഇവ്വിഷയകമായി, ഇസ്ലാമിന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്ന ലഘുകൃതിയാണ് ഇത്. തീര്ച്ചിയായും വായിച്ചിരിക്കേണ്ട കൃതി.
- മലയാളം രചയിതാവ് : മുഹമ്മദ് കുട്ടി അബൂബക്കര്‍ പരിശോധന : സുഫ്യാന് അബ്ദുസ്സലാം പരിശോധന : മുഹമ്മദ് കബീര്‍ സലഫി
തീവ്രവാദം മുസ്ലിം ഉമ്മത്തിനും ശാന്തജീവിതം നയിക്കുന്ന രാജ്യങ്ങള്ക്കുംി തലവേദന സൃഷ്ടിക്കുന്ന ഏറ്റവും നികൃഷ്ടമായ പരീക്ഷണമായി നിലകൊള്ളുകയാണ്. മുസ്ലിംകളും അമുസ്ലിംകളുമായ നിരവധി നിരപരാധികളുടെ ജീവന് അന്യായമായി നശിപ്പിക്കുന്ന സംഹാരപ്രവര്ത്ത നങ്ങളെ ഇസ്ലാം അംഗീകരിക്കുന്നേയില്ല. ഈ ഹൃസ്വ കൃതി തീവ്രവാദത്തിന്റെ സത്യാവസ്ഥകളും അതിന്റെ അപകടങ്ങളും വിശദീകരിക്കുന്ന ഒന്നാണ്. വിഷയ സംബന്ധമായി കൃത്യമായ ഉള്‍ക്കാ ഴ്ച നല്കുയന്നു ഈ കൃതി.
- മലയാളം രചയിതാവ് : അബ്ദുല്‍ ലതീഫ് സുല്ലമി പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍
ഇന്ന് ലോകത്ത് അറിയപ്പെടുന്ന മതങ്ങളുടെ കൂട്ടത്തില്‍ മനുഷ്യ പ്രകൃതിക്ക് അനുയോജ്യമായതും സര്വളകാലത്തേക്കും പ്രദേശത്തേക്കും ഇണങ്ങുന്നതും, കാലം പഴകുന്തോറും പ്രസക്തിയും പ്രശസ്തിയും ഏറിവന്നു കൊണ്ടിരിക്കുന്നതുമായ ഇസ്ലാം മാത്രമാണെന്ന്, തെളിവുകള്‍ നിരത്തി സ്ഥാപിക്കുകയാണ് ഈ ചെറു കൃതിയിലൂടെ.
- മലയാളം രചയിതാവ് : അബ്ദുല്‍ മുന്‍ഇം അല്‍ജദാവി പരിഭാഷ : അബ്ദുറസാക് സ്വലാഹി പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍
ഖബ്റാരാധനയും അതുമായി ബന്ധപ്പെട്ടു കിടക്കുന്ന അന്ധവിശ്വാസങ്ങളും പരിത്യജിച്ച് സത്യ സമ്പൂര്ണ്ണകമായ തൗഹീദിലേക്കുള്ള മടക്കം നയിച്ചൊരു സോദരന്റെ കഥയാണിത്. ഈ കഥ ഈജിപ്തിലേതെങ്കിലും, അന്ധവിശ്വാസങ്ങളുടെ കേന്ദ്ര ഭൂമിയായ ഇന്ത്യയിലെ മുസ്ലികംകള്ക്കും തീര്ച്ചിയായും ഈ കൃതി വഴികാട്ടിയാവും
- മലയാളം രചയിതാവ് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ് പരിഭാഷ : മുഹമ്മദ് കുട്ടി അബൂബക്കര്‍ പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
പ്രവാചകന്(സ)യുടെ ജന്മദിനമാഘോഷിക്കുന്നതിന്റെ ഇസ്ലാമിക വിധി വിശദീകരിക്കുന്നു.
- മലയാളം രചയിതാവ് : സയ്യിദ് സഹ്ഫര്‍ സ്വാദിഖ് പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍
മുഹമ്മദ് നബി (സ്വ)യെ യഥാര്‍ത്ഥത്തില്‍ സ്നേഹിക്കേണ്ടതെ ങ്ങിനെയെന്ന് വിശുദ്ധ ഖുര്‍ ആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തുന്നു. പ്രവാചകന്റെ ജന്മ ദിനാഘോഷം, അതിനോടനുബന്ധിച്ചുള്ള മൗലിദ് പാരായണം എന്നിവയുടെ യാതാര്‍ത്ഥ്യമെന്ത്? ഉത്തമ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്വഹാബി വര്യന്മാരുടെയും മദ് ഹബിന്റെ ഇമാമുകളുടെയും ചര്യയിലൂടെ പ്രമാണാതിഷ്ടിതമായി വിലയിരുത്തുന്നു.
- മലയാളം രചയിതാവ് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ് പരിഭാഷ : മുഹ്’യുദ്ദീന്‍ മുഹമ്മദ് അല്‍കാത്തിബ് ഉമരി പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍ പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ പബ്ലിഷിംഗ് ഹൗസ് : മിനിസ്റ്റ്റി ഓഫ് ഇസ്ലാമിക് അഫൈര്‍സ്
ഹജജ്, ഉംറ, മദീന സന്ദര്‍ശനം എന്നീ വിഷയങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു
- മലയാളം ഡിസൈനര്‍ : മുഹമ്മദ് കുട്ടി അബൂബക്കര്‍
ഹാജിയുടെ ദിന കര്മ്മുങ്ങള്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഉപയുക്തമായ ഒരു ചാര്ട്ടാുണ് ഇത്. ഹജ്ജു തുടങ്ങിയത് മുതല്‍ അവസാനിക്കുന്നത് വരെയുള്ള ഓരോ ദിവസത്തെയും കര്മ്മളങ്ങളെ അതാതു ദിവസത്തിലെ തിയ്യതിയും ദിവസവും സമയവും ചേര്ത്തുു വ്യക്തമാക്കിയിരിക്കുന്നു.
- മലയാളം ഡിസൈനര്‍ : മുഹമ്മദ് കുട്ടി അബൂബക്കര്‍ പരിശോധന : മുഹമ്മദ് കുട്ടി അബൂബക്കര്‍
നബിദിനാഘോഷം ഇസ്ലാമിൽ സ്ഥിരപ്പെട്ട ആചാരമല്ല എന്നതിനുള്ള തെളിവുകൾ , ഇമാമീങ്ങളിൽ നിന്നും നിന്നും നിന്നും സച്ചരിതരായ മുന്ഗാമികളിൽ നിന്നും നിന്നും നിന്നും സൂഫി പ്രസിദ്ധീകരണങ്ങളിൽ നിന്നുമുള്ള തെളിവുകൾ
- മലയാളം രചയിതാവ് : ദാറുവറഖാത്തുല്‍ ഇല്മിയ്യ- വൈഞ്ജാനിക വിഭാഗം പരിഭാഷ : മുഹമ്മദ് കുട്ടി അബൂബക്കര്‍ പരിശോധന : അബ്ദുറസാക് സ്വലാഹി
മനുഷ്യന്റെ കഠിന ശത്രുവാണ് പിശാച്. ദൈവ ദാസന്മാരെ പിശാച് സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും അതിനവന് ഉപയോഗിക്കുന്ന ചില ശൈലികളും അതോടൊപ്പം പൈശാചിക തന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ 21 ദൈവീക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഖുര്‍ ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇതില്‍ വിശദീകരിച്ചിരിക്കുന്നു.
- മലയാളം രചയിതാവ് : മുഹമ്മദ് കുട്ടി അബൂബക്കര്‍ പരിശോധന : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
ഇസ്ലാമിന്ന് മുമ്പുള്ള അറേബ്യന്‍ ഉപദ്വീപിലെ ജനത, അവരുടെ മതവിശ്വാസം, സ്വഭാവ സവിശേഷതകള്‍, അവരുടെ ജീവിത നിലവാരം, ഇസ്ലാമിന്റെ ആഗമനം തുടങ്ങിയ കാര്യങ്ങള്‍ ഹൃസ്വമായി വിശദീകരിക്കപ്പെടുന്നു.
- മലയാളം രചയിതാവ് : ദാറുല്‍ വത്വന്‍ വൈഞ്ഞാനിക വിഭാഗം പരിഭാഷ : മുഹമ്മദ് കുട്ടി അബൂബക്കര്‍ പരിശോധന : സുഫ്യാന് അബ്ദുസ്സലാം
മനുഷ്യ ജീവിതത്തിലെ വ്യത്യസ്ത വേളകളില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന പുസ്തകം. ഉറക്കമുണരുന്നത് മുതല്‍ ഉറങ്ങുന്നത് വരെയുള്ള സമയങ്ങളില്‍ ഒരു വിശ്വാസി സൂക്ഷിച്ചു പോരേണ്ടുന്ന കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്നു.
- മലയാളം രചയിതാവ് : മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍ പരിഭാഷ : മുഹമ്മദ് കുട്ടി അബൂബക്കര്‍ പരിശോധന : അബ്ദുല്‍ ലതീഫ് സുല്ലമി പബ്ലിഷിംഗ് ഹൗസ് : ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
വിശുദ്ധ ആരാധനാ കര്മ്മങ്ങളായ ഹജ്ജ് ഉംറ എന്നിവയെ സംബന്ധിച്ചും മസ്ജിദുന്നബവി സന്ദര്‍ശന നിയമങ്ങളെ സംബന്ധിച്ചും കൃത്യമായും സരളമായും വിശദീകരിക്കുന്ന ലഘു കൃതിയാണ് ഇത്. യാത്രാ മര്യാദകള്‍ മുതല്‍, ഹജ്ജ്, ഉംറ കര്മ്മങ്ങളിലെ നിബന്ധനകളും നിയമങ്ങളും വരെ ഇതില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. പ്രവാചകന്റെ സുന്നത്തനുസരിച്ച് പ്രസ്തുത ആരാധനകള്‍ നിര് വഹിക്കാന്‍ താത്പര്യം കാണിക്കുന്ന ഏതൊരാള്‍ക്കും ഈ കൃതി ഉപകാരപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല.