മനുഷ്യ ജീവിതത്തില്‍ ഉറുക്കുകള്ക്കുംن, മന്ത്രച്ചരടുകള്ക്കും സ്വാധീനമുണ്ട് എന്നു് വിശ്വസിക്കുന്ന വലിയൊരു ജനവിഭാഗം നമുക്കിടയിലുണ്ട്. വിഭവങ്ങള്‍ ലഭിക്കാന്‍, കണ്ണേറ് തടയാന്‍, ഉപദ്രവങ്ങളില്‍ നിന്നും രക്ഷ ലഭിക്കാന്‍, ഭാര്യാഭര്‍ത്തൃ ബന്ധം സുദൃഢമാകാന്‍ തുടങ്ങിയ കാര്യങ്ങള്ക്ക്ി ഇത്തരം സാമഗ്രികള്‍ക്ക് കഴിവുണ്ട് എന്നാണ് അവരുടെ ധാരണ. ഇവ്വിഷയകമായി, ഇസ്ലാമിന്റെ കാഴ്ചപ്പാട് വിശദീകരിക്കുന്ന ലഘുകൃതിയാണ് ഇത്. തീര്ച്ചിയായും വായിച്ചിരിക്കേണ്ട കൃതി.
പ്രബോധന രംഗങ്ങളില്‍ ഗവേഷണം നടത്തല്‍ അനുവദനീയമായതും അത് പാടില്ലാത്തതുമായ കാര്യങ്ങളുണ്ട്. എന്നാല്‍ ഈ രംഗത്ത് നാം സ്വീകരീക്കേണ്ടത് മാനുഷിക ഗവേഷണങ്ങളില്‍ കൂടിയല്ല. മറിച്ച് ,ദൈവീക സന്ദേശത്തിലൂടെ ആ മാര്‍ഗ്ഗം കാണിച്ചു തന്ന പ്രവാചകന്മാരുടെ സരണിയായിരിക്കണം.
റമദാന് മാസത്തിന്റെയും വ്രതത്തിന്റെയും ശ്രേഷ്ടതകള്‍, റമദാനില്‍ നോമ്പനുഷ്ടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, റമദാനില്‍ ഉം’റ നിര്‍വഹിച്ചാലുള്ള പ്രതിഫലം തുടങ്ങിയവ വിവരിക്കുന്നു.
വഴികേടില്‍ നിന്ന് സന്മാര്ഗിത്തി ലേക്ക് നയിക്കുവാന്‍ വേണ്ടി അല്ലാഹു നിയോഗിച്ച പ്രവാചകന്മാരുടെ കര്മ്മപാതയാണ് പ്രബോധകന്മായരുടേത്. അതിലൂ ടെ ശാശ്വതമായ മരണാനന്തര സ്വര്ഗ്ഗീ യ ജീവിതല്ത്തിുലേക്കാണ് മനുഷ്യരെ അവര്‍ നയിക്കുന്നത്. അല്ലാഹുവിങ്കല്‍ മഹത്തായ പ്രതിഫലവും പ്രബോധകന്നു ലഭിക്കുന്നു. ഇസ്ലാമിക പ്രബോധകന്ന് ഉണ്ടായിരിക്കേണ്ട ഗുണങ്ങളുടെ ലഘു വിവരണം.
നമസ്കാരത്തിന് ശുദ്ധിയുണ്ടായിരിക്കുക എത് മതനിയമമാണ്. അംഗശുദ്ധി വരുത്തലും, മാലിന്യങ്ങള്‍ നീക്കം ചെയ്യലും നമസ്കാരം സാധുവാകാനുള്ള നിബന്ധനകളാണ്. ശരീരവും, വസ്ത്രവും, നമസ്കാര സ്ഥലവുമെല്ലാം വൃത്തിയുള്ളതായിരിക്കണം. രോഗിയുടെ നമസ്കാരം, ശുചീകരണം എന്നിവയുമായി ബന്ധപ്പെട്ട ഏതാനും വിധികളാണ് ഈ ലഘു ലേഖനത്തിലെ ഉള്ളടക്കം.
നബി തിരുമേനിയുടെ നോമ്പിന്റെ രൂപം, നോമ്പിന്റെ വാജിബാത്തുകള്‍, അതിന്റെ വിധികള്‍, മര്യാദകള്‍, നോമ്പിലെ പ്രാര്ഥ്നകള്‍, നോമ്പിനെ ബാതിലാക്കുന്ന കാര്യങ്ങള്‍ തുടങ്ങി നോമ്പുമായി ബന്ധപ്പെ’ട്ട ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ചف ചെയ്യുന്ന ലഘു കൃതിയാണ് ഇത്. നോമ്പിനെപ്പറ്റി നാം അറിഞ്ഞിരിക്കേണ്ട പ്രവാചക സുന്നത്തുകള്‍ ഇതില്‍ വിവരിക്കപ്പെടുന്നുണ്ട്.
അബദ്ധങ്ങള്‍ സംഭവിച്ചു പോയാല്‍ നിര്വ്ഹിക്കേണ്ടുന്ന പ്രായശ്ചിത്ത വിധികള്‍ വിവരിക്കുന്ന സംക്ഷിപ്ത പട്ടികയാണ് ചുവടെ. ഡോ. അബ്ദുല്ലാഹ് ബിന്‍ മുഹമ്മദ് അത്ത്വയ്യാര് രചിച്ച ’ ഇര്ഷാവദാത്ത് ഫി അഹ്കാമില്‍ കഫ്ഫാറാത്ത് ’ എന്ന ഗ്രന്ഥത്തില്‍ നിന്ന് സംഗ്രഹിച്ചെഴുതിയത്.
മരണപ്പെട്ട ഉടനെ മുതല്‍ കുളിപ്പിക്കല്‍, കഫന്‍ ചെയ്യുന്ന രൂപം, ജനാസ കൊണ്ട് പോകല്‍, ഖബറിന്റെ രൂപം, തഅസിയ്യ ത്ത്, മുതലായ മയ്യ്ത്ത് സംസ്ക്കരണ മുറകള്‍ ചിത്ര സഹിതം വിവരിക്കുന്നു.
മനുഷ്യന്റെ സര്വ്വതോന്മുഖമായ പുരോഗതിക്കുള്ള മാര്‍ഗ്ഗദര്‍ശകഗ്രന്ഥമായ വിശുദ്ധ ഖുര്‍ആന്റെ ശ്രേഷ്ടതകളെയും അത് പഠിക്കേണ്ടതിന്റെയും മനപ്പാഠമാക്കതിന്റെയും ആവശ്യകതയെ കുറിച്ചും വിവരിക്കുന്നു.