പുസ്തകങ്ങൾ

ഇനങ്ങളുടെ എണ്ണം: 1785

 • PDF

  അവർ പരസ്പരം പ്രശംസിക്കുന്നു. -- നബികുടുംബവും സ്വഹാബികളും തമ്മിൽ തമ്മിൽ പുലർത്തിയ ആദരവ്

 • PDF

  സ്വഹാബികളുടെയും നബികുടുംബത്തിന്റെയും - ചരിത്രം എങ്ങനെ വായിക്കണം?

 • PDF

  ജന്മദിനങ്ങൾ ആഘോഷിക്കൽ ഉത്തമ നൂറ്റാണ്ടുകൾക്കു ശേഷം വികാസം പ്രാപിച്ച അനാചാരമാണ്. പൂർവികരിലാരും ഇതാഘോഷിച്ചതായി നാം കണ്ടിട്ടില്ല. പക്ഷെ, വളരെ ഖേദത്തോടെ പറയട്ടെ ധാരാളം മുസ്‌ലിംകൾ നബി (സ)യുടെ ജന്മദിനം ഈ നാളുകളിൽ ആഘോഷിച്ചു വരുന്നു. മതത്തിലെ ഒരു നല്ല കാര്യമായിട്ടാണ് അവർ ഇതിനെ കാണുന്നത്. ചൊവ്വായ ഈ മതത്തെക്കുറിച്ചും മത വിധികളുടെ സ്രോതസ്സുകൾ സംബന്ധിച്ചുമുള്ള അവരുടെ അറിവില്ലായ്മയാണ് ഇത് പ്രചരിക്കാനുള്ള മുഖ്യ കാരണം. ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും ഇന്ത്യയും മുക്തമല്ല. ഇന്ത്യൻ ഭാഷകളിലേക്കുള്ള (നബിദിനാഘോഷം) എന്ന ഈ പുസ്തകത്തിൻറെ തർജ്ജമ അതിനാൽ തന്നെ വളരെ പ്രയോജന പ്രദമാണ്. മലയാള ഭാഷ സംസാരിക്കുന്ന മൂന്നു കോടി വരുന്ന ആളുകൾക്ക് ഈ തർജ്ജമ പ്രയോജനം ചെയ്യുന്നതാണ്.

 • PDF

  വിവിധയിനം വിനോദങ്ങളും വിനോദോപകരണങ്ങളും അതിൻറെ ഉപയോഗങ്ങളുമായി ബന്ധപ്പെട്ടും സ്ത്രീ പുരുഷന്മാരുടെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ടും താടിയിലും മീശയിലും ഒരു മുസ്ലിം നിർബന്ധമായും ആചരിക്കേണ്ട കാര്യങ്ങളിലും കൂടാതെ കല, സൗന്ദര്യം, സംഗീതം എന്നിവയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും അല്ലാഹു അവന്റെ ഗ്രന്ഥത്തിലും തിരുമേനി (സ) അവിടുത്തെ ചര്യയിലും വ്യക്തമാക്കിത്തന്ന അതിർത്തികൾ ഈ ഗ്രന്ഥം (കല, സൗന്ദര്യം, സംഗീതം, ഇസ്‌ലാം) വിശദീകരിക്കുന്നു.

 • നിഖാബ് മലയാളം

  PDF

  ഇസ്‌ലാമിക ജീവിതത്തിലേക്ക് "നിഖാബ്" നിങ്ങളെ തിരിച്ചു വിളിക്കുന്നു. ഖുർആനിന്റേയും സുന്നത്തിന്റെയും ആ പ്രഭവ കാലത്തേക്ക്. ഇസ്ലാമിക സമൂഹം ഉന്നത ശോഭയണിഞ്ഞ ഒരു കാലഘട്ടം. പ്രമാണങ്ങളിലൂടെ, പതിനാലു നൂറ്റാണ്ടുകളിലെ ചിത്രങ്ങളിലൂടെ ഈ ഗ്രന്ഥം വായനക്കാരെ വഴി നടത്തുന്നു.

 • PDF

  സ്ത്രീയുടെ മഹത്വവും ഇസ്‌ലാമിൽ അവൾ ആദരിക്കപ്പെടുന്നത് എപ്രകാരമാണെന്നും സ്ത്രീ നേതൃത്വം ഇസ്‌ലാമിൽ എന്ന ഈ ഗ്രന്ഥം വിശദീകരിക്കുന്നു. മകൾ , ഭാര്യ, മാതാവ് എന്നീ നിലകളിലും ഭർത്താവിന്റെ വീട്ടിലും അവൾക്കു ഇസ്‌ലാം നൽകിയ സുരക്ഷയെ കുറിച്ച് ചർച്ച ചെയ്യുന്നു. സമൂഹത്തിൽ ഇറങ്ങേണ്ടി വരുമ്പോൾ പാലിക്കേണ്ട ഇസ്‌ലാമിക സ്വഭാവങ്ങളെയും മര്യാദകളെയും കുറിച്ച് അവളെ ബോധവൽക്കരിക്കുന്നു.

 • PDF

  ഇസ്‌ലാമിലെ വളരെ പ്രധാനപ്പെട്ട ആരാധനകളിൽ ഒന്നായ ഉംറയെ കുറിച്ചും അതിൽ കടന്നു വരാവുന്ന അബദ്ധങ്ങളെ കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുന്ന കൊച്ചു കൃതി.

 • PDF

  ഖുർആനിലും സുന്നത്തിലും വന്ന പ്രധാനപ്പെട്ട പ്രാർത്ഥനകൾ തെരഞ്ഞെടുത്ത് സംഗ്രഹിച്ച ലഘു കൃതി... നമ്മുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്താനും പ്രാർത്ഥനകളുടെ രീതിയും മര്യാദയും മനസ്സിലാക്കാൻ ഈ കൃതിയിലൂടെ സാധിക്കുന്നു

 • PDF

  ബിദ്അത്തുണ്ടാക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. വിശ്വാസികള്‍ അതിനെ കരുതിയിരിക്കണം. ദീനിലുണ്ടാക്കുന്ന പുത്തനാചാരങ്ങള്‍ വഴികേടാണ്. അത് നരകത്തിലേക്കാണ് കൊണ്ടെത്തിക്കുക. ഒരാള്‍ ഒരു ബിദ്അത്ത് അനുഷ്ഠിക്കുമ്പോള്‍ അവനില്‍ നിന്ന് പല സുന്നത്തുകളും നഷ്ടപ്പെട്ടു പോകും. ബിദ്അത്തുകളുടെ അപകടങ്ങളെ സംബന്ധിച്ച് ഈ ലഘു കൃതി കൂടുതല്‍ അറിവു നല്‍കുന്നു.

 • PDF

  അമുസ്ലിംകൾക്കും ഇസ്ലാമിൻറെ ബാലപാഠങ്ങൾ പഠിക്കുന്നവർക്കും ഇസ്ലാമിനെ കുറിച്ച് പരിചയപ്പെടുത്തുന്ന ലഘു കൃതി.

 • PDF

  ഹദീസ് മത്സരത്തിനുള്ള പതിപ്പ്, അഞ്ചാം ഭാഗം , തിരഞ്ഞെടുത്ത 90 ഹദീസുകൾ അർത്ഥവും ഹദീസ് നിവേദകരായ സ്വഹാബിമാരുടെ ലഘു ജീവ ചരിത്രവും ഹദീസിലെ പാഠങ്ങളും ഉൾപ്പടെ വിവരിക്കുന്നു.

 • PDF

  മനുഷ്യന്‍റെ നിത്യ ജീവിതത്തില്‍ നേരിടുന്ന മതപരവും ഭൌതികവുമായ 72 വിഷയങ്ങള്‍ പ്രതിപാദിക്കുന്ന വളെരെ നല്ല ഒരു പുസ്തകം. വിശ്വാസം, കര്‍മ്മം, അനുഷ്ട്ടാനങ്ങള്‍, ആചാരങ്ങള്‍, മര്യാദകള്‍, തുടങ്ങി ജീവിതത്തിന്‍റെ മിക്ക മേഖലകളിലും അഭിമുഖീകരിക്കേണ്ടി വരുന്ന മിക്ക പ്രശ്നങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അറിവില്ലാത്തവര്‍ക്കവര്‍ക്ക് ഒരു വഴി കാട്ടിയും അറിവുള്ളവര്‍ക്ക് ഒരു അധ്യാപന സഹായിയും ആയി ഉപയോഗപ്പെടുത്താവുന്ന ഒരു നല്ല കൃതിയാണിത്..

 • PDF

  ആസാമി ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ മുഹമ്മദ് അമീന് ഷന്ഖീതിയുടെ പ്രഭാഷണം ,തൌഹീദ്, സാരോപദേശങ്ങള്, സല്കര്മ്മങ്ങളുടെ സവിശേഷത, വഹ് യിന്റെ അടിസ്ഥാനത്തില് വിധിപ്രസ്താവിക്കല്, വിവിധ സമൂഹങ്ങളും സാമൂഹ്യ അവസ്ഥകളും, രാഷ്ട്രീയം, സാന്പത്തികം, അവിശ്വാസികള്ക്ക് മുസ്ലിംകളുടെമേലുള്ല ആധിപത്യം, മുസ്ലിംകളുടെ ദൌര്ബല്യത്തിന്റെ കാരണം, സുദായങ്ങളും മാനസിക ഛിദ്രതയും തുടങ്ങി ധാരാളം കാര്യങ്ങ്ള് വിവരിക്കുന്നു,

 • PDF

  മനുഷ്യ സമൂഹത്തിൻറെ വിജയകരമായ ലക്ഷ്യത്തിന് വഴിയും വെളിച്ചവുമായി നിലകൊള്ളുന്ന ദൈവിക ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. സർവ്വ മനുഷ്യരുടെയും വായനക്കും ചിന്തക്കുമായി സദാ നിവർത്തി വെക്കപ്പെടെണ്ട ഗ്രന്ഥമാണ് അത്. അതിലെ ആദർശങ്ങളും മാർഗനിർദ്ദേശങ്ങളുമാണ് ജീവിത വിജയത്തിന് നിദാനം. ഖുർആനിക വചനങ്ങളുടെ അർഥവും ആശയവും ചോർന്നു പോകാതെ, മലയാള ഭാഷയിൽ വിരചിതമായ പ്രഥമ തഫ്സീർ ആണ് "വിശുദ്ധ ഖുർആൻ വിവരണം" എന്ന ഈ കൃതി. കേരളത്തിലെ എല്ലാ വിഭാഗം ആളുകളാലും അംഗീകരിക്കപ്പെട്ട ഈ ഖുർആൻ വിവരണം, പൂർവസൂരികളായ പണ്ഡിതന്മാരുടെ ആധികാരിക അറബീ തഫ്സീറുകളെ അവലംബിച്ചാണ് രചിക്കപ്പെട്ടിട്ടുള്ളത്. വാക്കർത്ഥവും വാചകാർത്ഥവും ആശയ വിവരണവും വളരെ സൂക്ഷ്മതയോടെ ഇതിൽ നൽകിയിരിക്കുന്നു. പ്രധാന വിഷയങ്ങളിലുള്ള പൊതു വിശകലനങ്ങൾ പ്രത്യേകം നൽകിയിരിക്കുന്നു എന്നത് ഈ തഫ്സീ റിന്റെ സവിശേഷതയാണ്. ഏതു നിലവാരത്തിലുള്ള വായനക്കാരന്നും ഖുർആനിക പാഠഗ്രഹണത്തിനുതകുന്ന ലളിത ശൈലിയാണ് ഈ തഫ്സീറിന്റേത്. ഇതിൻറെ സൂക്ഷ്മമായ വായനയും പഠനവും അനുവാചകരിൽ ഇസ്ലാമിക ജീവിതത്തിനുതകുന്ന പുതു വെളിച്ചം പകരുമെന്ന് നിസ്സംശയം പറയാം.

 • PDF

  ഇസ്ലാം സംക്ഷിപ്ത വിവരണം അര്മേനിയാ ഭാഷയില് ചിത്ര സഹിതം ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന പുസ്തകം. ഇസ്ലാമും ശാസ്ത്രവും ,സമൂഹം .വ്യക്തി എന്നിവയോടുള്ള ഇസ്ലാമിന്റെ കാഴ്ചപ്പാടുകളും അതില് വിവരിക്കുന്നു. ആരാണ് അല്ലാഹു, മുഹമ്മദ് എന്നിവ വിവരിക്കുകയും ഈമാന് കാര്യങ്ങളും ഇസ്ലാം കാര്യങ്ങളും , ഇസ്ലാമില് സ്ത്രീയുടെ സ്ഥാനവും വിവരിരിക്കുന്നു.

 • PDF

  അരാമിക് ഭാഷയില് ഇസ്ലാമിന്റെ സല്ഗുണങ്ങളെ വിവരിക്കുന്ന ലേഖനം

 • PDF

  വിശ്വാസത്തിന്റെ അടിസ്ഥാന ഘടകമാണ് തൌഹീദ്. തൌഹീദിന്റെ അഭാവത്തില് കര്മ്മങ്ങള് അസ്വീകാര്യമാണ്. ഇസ്ലാമിക ലോകത്ത് പ്രസിദ്ധനായ ശൈഖുല് ഇസ്ലാം മുഹമ്മദ് ബ്നു അബ്ദില് വഹാബ് (റ)യാണ് രചയിതാവ്. 50 ചോദ്യോത്തരങ്ങളടങ്ങുന്ന ഈ ചെറു പുസ്തകം സാധാരണക്കാര്ക്ക് തൌഹീദിനെ സരളമായി പഠിക്കാവുന്ന വളരെ നല്ല ഒരു കൃതിയാണ്.

 • PDF

  ഇസ്ലാമിക വിധികൾ നിർദ്ധരിച്ചെടുക്കുന്നതിനും സ്വീകരിക്കുന്നതിനും ഖുർആൻ തന്നെ മതിയാകുമെന്നും, ഓരോരുത്തരുടെയും അഭീഷ്ടങ്ങൾക്കനുസരിച്ചു ഖുർആനിനെ വ്യാഖ്യാനിക്കാമെന്നും വാദിക്കുന്നവർക്ക് മതിയായ മറുപടി നൽകുകയാണ് ഈ കൃതി. ഖുർആനിനെ വ്യാഖ്യാനിക്കുന്നിടത്ത് പ്രവാചക സുന്നത്തിൻറെ അനിവാര്യത ഇതിൽ ബോധ്യപ്പെടുത്തുന്നുണ്ട്‌.

 • PDF

  മദീനതുന്നബവിയുടെ ശ്രേഷ്ഠതകളെ കുറിച്ചും അവിടം സന്ദർശിക്കുന്നതിന്റെ മര്യാദകളെ കുറിച്ചും, മദീനയിൽ താമസിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന വൈജ്ഞാനിക കൃതി.

 • PDF

  മതത്തെ കുറിച്ച് നാല്‍പത് ചോദ്യങ്ങള്‍ മതത്തെ കുറിച്ച് നാല്‍പത് ചോദ്യങ്ങളും ചില തെറ്റിദ്ധാരണകളെ കുറിച്ചുള്ള സംശയ നിവാരണവുമാണിതിലുള്ളത്.

പേജ് : 90 - എവിടെ നിന്ന് : 1
താങ്കളുടെ അഭിപ്രായം