• PDF

  മനുഷ്യന്‍റെ നിത്യ ജീവിതത്തില്‍ നേരിടുന്ന മതപരവും ഭൌതികവുമായ 72 വിഷയങ്ങള്‍ പ്രതിപാദിക്കുന്ന വളെരെ നല്ല ഒരു പുസ്തകം. വിശ്വാസം, കര്‍മ്മം, അനുഷ്ട്ടാനങ്ങള്‍, ആചാരങ്ങള്‍, മര്യാദകള്‍, തുടങ്ങി ജീവിതത്തിന്‍റെ മിക്ക മേഖലകളിലും അഭിമുഖീകരിക്കേണ്ടി വരുന്ന മിക്ക പ്രശ്നങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അറിവില്ലാത്തവര്‍ക്കവര്‍ക്ക് ഒരു വഴി കാട്ടിയും അറിവുള്ളവര്‍ക്ക് ഒരു അധ്യാപന സഹായിയും ആയി ഉപയോഗപ്പെടുത്താവുന്ന ഒരു നല്ല കൃതിയാണിത്..

 • PDF

  വിശ്വാസത്തിന്റെ അടിസ്ഥാന ഘടകമാണ് തൌഹീദ്. തൌഹീദിന്റെ അഭാവത്തില് കര്മ്മങ്ങള് അസ്വീകാര്യമാണ്. ഇസ്ലാമിക ലോകത്ത് പ്രസിദ്ധനായ ശൈഖുല് ഇസ്ലാം മുഹമ്മദ് ബ്നു അബ്ദില് വഹാബ് (റ)യാണ് രചയിതാവ്. 50 ചോദ്യോത്തരങ്ങളടങ്ങുന്ന ഈ ചെറു പുസ്തകം സാധാരണക്കാര്ക്ക് തൌഹീദിനെ സരളമായി പഠിക്കാവുന്ന വളരെ നല്ല ഒരു കൃതിയാണ്.

 • PDF

  പ്രവാചക തിരുമേനി(സ)യില്‍ നിന്ന് ശരിയായി വന്നതിനോട്‌ യോജിച്ച രീതിയില്‍ ക്രോഡീകരിച്ച ഹജ്ജിന്റെ വിധികള്‍ പ്രതിപാദിക്കുന്ന ഈ കൃതി ഹാജിയെ തന്റെ കര്മ്മ ങ്ങള്‍ പൂര്ത്തീ കരിക്കാനും തനിക്ക്‌ ചെയ്യല്‍ നിര്ബിന്ധമായ കാര്യങ്ങളില്‍ മാര്ഗകദര്ശ്നം ലഭിക്കാനും ഏറെ പ്രയോജനപ്പെടും.

 • PDF

  വിശുദ്ധഖുർആ നിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ തക്ബീറത്തു ൽ ഇഹ്‌റാം മുതൽ സലാം വരെയുള്ള നമസ്കാരത്തിന്റെ രൂപം.

 • PDF

  മാതാപിതാക്കൾ, ഉറക്കവും പ്രാർത്ഥനയും, ഖബർ സന്ദർശന മര്യാദകൾ, പ്രവാചകന്റെ പേരിലുള്ള സ്വലാത്ത്‌ തുടങ്ങിയ ജീവിതത്തിൽ പാലിക്കേണ്ട വിശ്വാസം, നിയമങ്ങൾ,മര്യാദകൾ, വിധിവിലക്കുകൾ, അനുഷ്ഠാനങ്ങൾ,ക ർമ്മങ്ങൾ എന്നിവ പ്രമാണബദ്ധമായി വിവരിക്കുന്നു.

 • PDF

  വ്യത്യസ്ത മത സാഹചര്യങ്ങളിൽ ജനിച്ച് വളര്ന്ന് സൃഷ്ടാവിന്റെ മതത്തിലേക്ക് എത്തിച്ചേർന്ന ഏതാനും മലയാളി സുഹ്രുത്തുക്കളുടെ ജീവിതാനുഭാവങ്ങളാണ് ഈ കൃതി . സത്യാന്വേഷികൾക്ക് പ്രചോദനമാകുന്ന ഇവ സ്നേഹ സംവാദം മാസികയിൽ നിന്നും തിരഞ്ഞെടുത്ത് ക്രോഡീകരിച്ച വയാണ് .

 • PDF

  ഔലിയായുടെ കറാമത്ത് കഥകള്‍ , ജ്യോത്സ്യന്റെ പ്രവചനങ്ങള്‍ , മത രാഷ്ട്രീയ രംഗങ്ങളില്‍ എതിര്‍ ഭാഗത്ത്‌ നില്ക്കുന്നവരെ തേജോവധം ചെയ്തു കൊണ്ടുള്ള വാര്ത്തകള്‍ , നിമിഷ നേരങ്ങള്‍ കൊണ്ട് പ്രചരിക്കുന്ന ഇത്തരം വാര്ത്തകള്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കുന്നു. എത്ര കുടുംബങ്ങളെയാണ്‌ ഇത്തരം വാര്ത്തകള്‍ തകര്ത്ത് കളഞ്ഞത്, എത്രയെത്ര സ്നേഹിതന്മാരെയാണ് അത് ഭിന്നിപ്പിച്ചത്, എത്രയോ ഹൃദയങ്ങള്ക്കാണ് അത് ദുഖങ്ങള്‍ സമ്മാനിച്ചത്‌, എത്രയോ കച്ചവട സ്ഥാപനങ്ങളും കമ്പനികളുമാണ് ഇത്തരം കുപ്രചരണങ്ങളാല്‍ സാമ്പത്തികമായി തകര്ന്ന്ത് ? ഇതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കാന്‍ ഇസ്ലാമിക ചരിത്രത്തില്‍ നിന്നും ചില സംഭവങ്ങള്‍ വിവരിക്കുന്നു. സമൂഹ മധ്യത്തില്‍ പ്രചരിക്കുന്ന വാര്ത്തകളോട് മുസ്ലിം പ്രതികരിക്കേണ്ട രീതികളും വിശദീകരിക്കുന്നു.

 • PDF

  സാധാരണക്കാര്ക്ക് അല്ലാഹുവിനെ കൃത്യമായി മന സിലാക്കുവാന്‍ വേണ്ടി വളരെ ലളിതമായ രൂപത്തില്‍ ഖുര്‍ ആനിലും, സ്വഹീഹായ ഹദീഥുകളിലും വന്നിട്ടുള്ള അല്ലാ ഹുവിന്റെ ഭംഗിയായ നാമങ്ങളും അതിന്റെ ആശയവും,ചെ റിയ വിശദീകരണവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ട രൂപം, അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ടതിന്റെ പ്രാധാന്യം , അസ്മാഉല്‍ ഹുസ്നയുടെ ശ്രേഷ്ടതകള്‍ മുതലായവ വിവരിക്കുന്നു.

 • PDF

  ഹദീസുകളെ നിഷേധിക്കുന്ന ഒരു വിഭാഗം അടുത്ത കാലഘട്ടത്തില്‍ ലോക വ്യാപകമായി സജീവമായി വ്യാപിച്ചു കൊണ്ടിരിക്കുന്നു. വിശിഷ്യാ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സംഘമായി പ്രവര്‍ത്തിച്ച് വരുന്നു. അവരുടെ ആവിര്‍ഭാവം അവരുടെ ആവിര്‍ഭാവം എങ്ങിനീയായിരുന്നു. ? അവരുടെ ചിന്താഗതി, അവരെക്കുറിച്ചുള്ള പഠനം.

 • മനുഷ്യന്‍ മലയാളം

  PDF

  ആരാണ്‌ മനുഷ്യന്‍, അവന്റെ സൃഷ്ടിപ്പ്‌ എങ്ങിനെ, ഖുര്‍ആന്‍ മനുഷ്യനെ വിശദീകരിക്കുന്നത്‌ ഏതു വിധത്തില്‍ ? ശാസ്ത്രം മനുഷ്യനെ എങ്ങിനെ വിശദീകരിക്കുന്നു. മനുഷ്യന്റെ ധര്‍മ്മവും അവന്റെ വിമോചനവും എങ്ങിനെ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ വിശദവും സംതൃപ്തവുമായ മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. ഈ കൃതി ഗഹനമായ പഠനത്തിന്‌ അവസരമേകുമെന്നതില്‍ സംശയമില്ല.

 • PDF

  മരണം, ബര്‍സഖീജീവിതം, അന്ത്യനാള്‍,, വിചാരണ, രേഖകള്‍കൈമാറല്‍, സ്വിറാത്ത്പാലം, സ്വര്‍ഗ്ഗനരകപ്രവേശനം, സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍, നരകശിക്ഷകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ഖുര്‍ആനും തിരുനബിയുടെ സുന്നത്തും അനുസരിച്ച്‌ വിശദീകരിക്കുന്ന പഠനം. മരണാനന്തര ജീവിതത്തെക്കുറിച്ച്‌ ഓരോരുത്തരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി

 • PDF

  ഖുര്‍ആന്‍, തൗഹീദ്‌, ഈമാന്‍, ഇസ്ലാം, വുളു, നമസ്കാരം, സ്വഭാവം, മയ്യിത്ത്‌ പരിപാലനം, ശിര്‍ക്ക്‌ തുടങ്ങി ഒരു മുസ്ലിം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ കൃതി.

 • PDF

  അന്തിമപ്രവാചകനായ മുഹമ്മദ്‌ നബി(സ)യുള്പ്പുടെ നിരവധി പ്രവാചകന്മാവരുടെ വാസസ്ഥലമായിരുന്നമക്കയുടെയും അതുള്ക്കൊ ള്ളുന്ന മറ്റു പ്രദേശ ങ്ങളുടെയും ശ്രേഷ്ടതകള്‍ വിശുദ്ധഖുര്ആയനിന്റെയയും തിരുസുന്നത്തിന്റെ യും അടിസ്ഥാനത്തില്‍ വിവരിക്കുന്ന ഒരു അപൂര്വധഗ്രന്ഥം

 • PDF

  പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്ക്കിനടയില്‍ വിഭിന്നമാണ്‌. വിശുദ്ധ ഖുര്ആളനാണ്‌ യഥാര്ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്‌. കേവലം ഒരു ശക്തിയോ, നിര്ഗുിണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്‌. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ്‌ അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്കുിന്ന കനപ്പെട്ട കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്ക്കുന കണ്ടെത്താനാകും എന്ന് ഈ കൃതി നിങ്ങളെ ബോധ്യപ്പെടുത്തുമെന്നതില്‍ സംശയമില്ല.

 • PDF

  മുസ്ലിം സ്ത്രീയുടെ വ്യക്തിത്വം എപ്രകാരമായിരിക്കണം എന്ന്‌ ഇസ്ലാം നിര്‍ദ്ദേശിക്കുു‍ന്നുവോ ആ രീതിയില്‍ മുസ്ലിം സ്ത്രീകളുടെ ബുദ്ധിപരവും ശാരീരികവും ആത്മീയവും സാംസ്കാരികവുമായ മുഴുവന്‍ മണ്ഢലങ്ങളിലും പാലിക്കേണ്ട ദൈവീക നിയമ നിര്‍ദ്ദേശങ്ങളുടെ ക്രോഡീകരണം. ലളിതവും സൂക്ഷ്മവുമായ രീതിയില്‍ ഗ്രന്ഥ കര്‍ത്താവ്‌ ഈ കൃതിയില്‍ വിവരിക്കുന്നു.

 • PDF

  അല്ലാഹുവിനെ ആരാധിക്കാനുള്ള ഭവനങ്ങള്‍ അവന്റെ മസ്ജിദുകളാണ്‌. എന്നാല്‍ മഹാന്മാരുടെ ഖബറിടങ്ങളെ ആരാധനാ കേന്ദ്രങ്ങളും പ്രാര്‍ഥനാ മന്ദിരങ്ങളുമാക്കുന്ന ആളുകള്‍ വിശ്വാസികള്‍ക്കിടയില്‍ ധാരാളമുണ്ട്‌. വിശുദ്ധ ഇസ്ലാം നിശിതമായി താക്കീതു ചെയ്ത കാര്യമാണ്‌ ഖബറിടങ്ങള്‍ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റരുത്‌ എന്നത്‌. പ്രസ്തുത വിഷയത്തില്‍, സമൃദ്ധമായി രേഖകള്‍ ഉദ്ധരിച്ചു കൊണ്ടുള്ള മൂല്യവത്തായ കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌.

 • PDF

  മുഹമ്മദ്‌ നബിയെ (സ്വല്ലല്ലാഹു അലൈഹി വസല്ലം) സംബന്ധിച്ച വസ്തുനിഷ്ഠമായ പഠനമാണ്‌ ഈ ഗ്രന്ഥം. പ്രവാചകന്റെ ജീവിത മഹിമ വിവരിക്കുന്നതില്‍ വേദപുസ്തക വാക്യങ്ങളും, ചരിത്ര ശകലങ്ങളും, പ്രഗത്ഭമതികളുടെ ഉദ്ധരണികളും കൊണ്ട്‌ സമൃദ്ധമായ ഒരു കൃതി. മുഹമ്മദ്‌ നബിയെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഈ പുസ്തകത്തെ നിര്‍ദ്ദേശിച്ചു കൊടുക്കാവുന്നതാണ്‌

 • PDF

  സുന്നത്തിന്റെ നിര്‍വ്വചനവും മഹത്വവും, ഇസ്ലാമില്‍ സുന്നത്തിനുള്ള സ്ഥാനം, മുന്‍’ഗാമികള്ക്ക്ല‌ സുന്നത്തിലുണ്ടായിരുന്ന സൂക്ഷ്മതയും കണിശതയും, സുന്നത്തിനെ പിന്പാറ്റാത്തവന്‍ മുസ്ലിമല്ല, സുന്നത്‌ പിന്പാറ്റി ജീവിക്കുന്നവന്നു അല്ലാഹു നല്കു്ന്ന പ്രതിഫലം, സുന്നത്തിനെ അവഗണിക്കുന്നവനുള്ള ശിക്ഷ, ഓറിയെന്റലിസ്റ്റുകളുടെയും പാശ്ചാത്യരുടെയും സുന്നത്തിനെതിരെയുള്ള കുതന്ത്രങ്ങള്‍ മുതലായ കാര്യങ്ങള്‍ ചര്ച്ച ചെയ്യുന്ന ശൈഖ്‌ സ്വാലിഹ്‌ ബ്‌നു ഫൗസാന്‍ അല്ഫൗചസാന്റെ പ്രഭാഷണത്തിന്റെ പുസ്തക രൂപം.

 • PDF

  വിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്, സുന്നത്തുകള്, ശ്രേഷ്ഠതകള് എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല് ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള് എന്നിവയും ഇതില് വിവരിക്കപ്പെടുന്നു.

 • PDF

  ഓരോ മുസ്ലിം സ്ത്രീപുരുഷനും നിര്‍ബന്ധമായും മനസിലാക്കിയിരിക്കേണ്ട , തന്റെ രക്ഷിതാവിനെ അറിയുക, തന്റെ ദീനിനെ അറിയുക, മുഹമ്മദ്‌ നബി സല്ലല്ലാഹു അലൈഹി വ സല്ലമ യെ അറിയുക എന്നീ ദീനിന്റെ മൂന്നു അടിസ്ഥാന കാര്യങ്ങളെ സംബന്ധിച്ച ഹൃസ്വവും ലളിതവുമായ വിശദീകരണമാണ്അബ ഈ കൃതി. മുസ്ലിമാകാനുള്ള സുപ്രധാനമായ നിബന്ധനകളും, വിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്ന സംഗതികളും ഇതില്‍ വിവരിക്കപ്പെടുന്നുണ്ട്‌. അല്ലാഹുവിനു മാത്രമര്പ്പി ക്കേണ്ട ഇബാദത്ത്‌, മനുഷ്യ കര്മ്മനങ്ങളെ മുഴുവന്‍ നഷ്ടപ്പെടുത്തുന്ന ശിര്ക്ക് തുടങ്ങിയ കാര്യങ്ങളും ഈ ലേഖനത്തില്‍ ചര്ച്ച ചെയ്യപ്പെടുന്നു‌.

പേജ് : 2 - എവിടെ നിന്ന് : 1
താങ്കളുടെ അഭിപ്രായം