تعريب عناوين المواد

പുസ്തകങ്ങൾ

ഇനങ്ങളുടെ എണ്ണം: 190

 • PDF

  പ്രവാചക തിരുമേനി(സ)യില്‍ നിന്ന് ശരിയായി വന്നതിനോട്‌ യോജിച്ച രീതിയില്‍ ക്രോഡീകരിച്ച ഹജ്ജിന്റെ വിധികള്‍ പ്രതിപാദിക്കുന്ന ഈ കൃതി ഹാജിയെ തന്റെ കര്മ്മ ങ്ങള്‍ പൂര്ത്തീ കരിക്കാനും തനിക്ക്‌ ചെയ്യല്‍ നിര്ബിന്ധമായ കാര്യങ്ങളില്‍ മാര്ഗകദര്ശ്നം ലഭിക്കാനും ഏറെ പ്രയോജനപ്പെടും.

 • PDF

  വിശുദ്ധഖുർആ നിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിൽ തക്ബീറത്തു ൽ ഇഹ്‌റാം മുതൽ സലാം വരെയുള്ള നമസ്കാരത്തിന്റെ രൂപം.

 • PDF

  സത്യവിശ്വാസി അവന്റെ ഹൃദയത്തെ പരിശോധിക്കണം , അതിലെ കുഴപ്പങ്ങളുടെ കാരണങ്ങളും അവക്കുള്ള പരിഹാരങ്ങളും പ്രകൃതവും കണ്ടെത്തുകയും അതിനെ ശരിയായ രീതിയിൽ ചികിത്സിക്കുകയും വേണം . അവ നമ്മുടെ ഹൃദയ ത്തെ അതിക്രമിച്ചു കീഴ്പെടുത്തുന്നതിനു മുമ്പായി,,,, ഇത് വളരെയധികം ഗൌരവമുള്ള കാര്യമാണ്‍. കാരണം ഹൃദയം കടുത്തു പോയവർ , ഹൃദയത്തിനു രോഗം ബാധിച്ചവർ , എന്നിവരെ കുറിച്ചു അല്ലാഹു നമുക്ക് മുന്നറിയിപ്പ് നല്കുന്നു. ഈ മാന് ദുർബലമാകുന്നതിന്റെ ലക്ഷണങ്ങൾ , കാരണങ്ങള , ചികിത്സകൾ എന്നിവ വിശദീകരിക്കുന്ന സ്വയം സംസ്കരണത്തിനുതകുന്ന ഉത്തമ കൃതി

 • PDF

  മാതാപിതാക്കൾ, ഉറക്കവും പ്രാർത്ഥനയും, ഖബർ സന്ദർശന മര്യാദകൾ, പ്രവാചകന്റെ പേരിലുള്ള സ്വലാത്ത്‌ തുടങ്ങിയ ജീവിതത്തിൽ പാലിക്കേണ്ട വിശ്വാസം, നിയമങ്ങൾ,മര്യാദകൾ, വിധിവിലക്കുകൾ, അനുഷ്ഠാനങ്ങൾ,ക ർമ്മങ്ങൾ എന്നിവ പ്രമാണബദ്ധമായി വിവരിക്കുന്നു.

 • PDF

  ഈമാൻ (വിശ്വാസ) കാര്യങ്ങളെ സംബന്ധിച്ച സംക്ഷിപ്തമായി വിവരണത്തോടൊപ്പം ശുദ്ധി , നമസ്കാരം , സകാത്‌ ,നോമ്പ്‌,ഹജ്ജ്‌, എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ട വിധികൾ അറിയാത്ത ആവശ്യകാർക്ക്‌ വ്യക്തവും സരളവുമായി ഇസ്ലാം കാര്യങ്ങൾ സംക്ഷിപ്തമായി വിവരിക്കുന്ന പുസ്തകം.

 • PDF

  ആത്മകഥാ ശൈലിയിൽ എഴുതപ്പെട്ട ഒരു ഇസ്‌ലാമിക കൃതിയാണ് ഓർമകളുടെ തീരത്ത് എന്ന ഈ പുസ്തകം. തൗഹീദീ പ്രബോധനത്തിനും ശിർക്ക് ബിദ്അത്തുകളുടെ വിപാടനത്തിനുമായി ജീവിതം ചെലവഴിച്ച മഹാനായ കെ. ഉമർ മൌലവി (റഹിമഹുല്ലാഹ്)യുടെ ധന്യ കരങ്ങളിലൂടെ വിരചിതമായ വിശ്രുത ഗ്രന്ഥം. ഒരു കാലത്ത് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അകന്നു ജീവിച്ച കേരളീയ മുസ്‌ലിംകളുടെ നേർ ചിത്രം ഇതിൽ വരച്ചു വെച്ചിട്ടുണ്ട്. ഖുർആനിലേക്കും തൗഹീദിലെക്കും സുന്നത്തിലേക്കും ക്ഷണിച്ചു കൊണ്ടുള്ള തന്റെ ജീവിത യാത്രയിൽ സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന സകലതും ഗ്രന്ഥകാരൻ ഇതിൽ കോറി വെച്ചിട്ടുണ്ട്. ഇസ്ലാമിക ജീവിതിനുതകുന്ന ഒട്ടേറെ ഗുണപാഠങ്ങൾ ഈ കൃതിയിൽ നിന്നും അനുവാചകന്ന് ലഭിക്കുക തന്നെ ചെയ്യും.

 • PDF

  വ്യത്യസ്ത മത സാഹചര്യങ്ങളിൽ ജനിച്ച് വളര്ന്ന് സൃഷ്ടാവിന്റെ മതത്തിലേക്ക് എത്തിച്ചേർന്ന ഏതാനും മലയാളി സുഹ്രുത്തുക്കളുടെ ജീവിതാനുഭാവങ്ങളാണ് ഈ കൃതി . സത്യാന്വേഷികൾക്ക് പ്രചോദനമാകുന്ന ഇവ സ്നേഹ സംവാദം മാസികയിൽ നിന്നും തിരഞ്ഞെടുത്ത് ക്രോഡീകരിച്ച വയാണ് .

 • PDF

  മഹാനായ പ്രവാചകന്റെ (സ്വ) വ്യക്തിത്വം, സ്വഭാവം, മനുഷ്യ സമൂഹത്തിൽ അദ്ദേഹം വരുത്തിയ വിപ്ലവാത്മക മാറ്റങ്ങൾ എന്നിവ ഹൃസ്വമായും എന്നാൽ പ്രാമാണികമായും രചിക്കപ്പെട്ട പഠനാർഹമായ കൃതിയാണ് ഇത്.

 • PDF

  നബി (സ) പഠിപ്പിച്ച പോലെ മഖ്‌ബൂലും മബ്റൂറുമായ ഹജ്ജു നി ർ’വ്വഹിക്കാന്‍ സഹായകമായ ഒരു ഉത്തമ കൃതി. പണ്ഡിത ശ്രേഷ്ടരായിരുന്ന ഷെയ്ഖ് മുഹമ്മദു ബ്നു സ്വാലിഹുല്‍ ഉഥയ്മീന്റെജ ഹജ്ജു, ഉംറ, സിയാറത്ത് എന്ന ഗ്രന്ഥത്തില്‍ നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇത്. അറഫയില്‍ പ്രയോജനപ്പെടാവുന്ന ചില പ്രാർത്ഥനകളും ഹാജിമാര്ക്ക് സംഭവിക്കുന്ന ചില അബദ്ധങ്ങളും പ്രത്യേഗം പരാമര്ശിദച്ചിരിക്കുന്നു.

 • PDF

  തിന്മകളൊഴിഞ്ഞ് നന്മകള്‍ പൂക്കുന്ന ജീവിത സാഹചര്യം സൃഷ്ടിച്ച് മനുഷ്യരെ സ്വര്ഗത്തിലേക്കടുപ്പിക്കുകയാണ് നോമ്പ് ചെയ്യുന്നത്. മനശുദ്ധീകരണവും പരലോകമോക്ഷവുമാകുന്ന വ്രതലകഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടണമെങ്കില്‍, അനുഷ്ടാനം പൂര്ണ്ണമായും പ്രവാചക ചര്യയിലധിഷ്ഠിതമാവണം.നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നോമ്പിന്റെ വിശദാംശങ്ങള്‍ ഹദീസുകളുടെ വെളിച്ചത്തില്‍ സൂക്ഷ്മമായി അപഗ്രഥിക്കുന്ന പഠനം.

 • PDF

  ഔലിയായുടെ കറാമത്ത് കഥകള്‍ , ജ്യോത്സ്യന്റെ പ്രവചനങ്ങള്‍ , മത രാഷ്ട്രീയ രംഗങ്ങളില്‍ എതിര്‍ ഭാഗത്ത്‌ നില്ക്കുന്നവരെ തേജോവധം ചെയ്തു കൊണ്ടുള്ള വാര്ത്തകള്‍ , നിമിഷ നേരങ്ങള്‍ കൊണ്ട് പ്രചരിക്കുന്ന ഇത്തരം വാര്ത്തകള്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കുന്നു. എത്ര കുടുംബങ്ങളെയാണ്‌ ഇത്തരം വാര്ത്തകള്‍ തകര്ത്ത് കളഞ്ഞത്, എത്രയെത്ര സ്നേഹിതന്മാരെയാണ് അത് ഭിന്നിപ്പിച്ചത്, എത്രയോ ഹൃദയങ്ങള്ക്കാണ് അത് ദുഖങ്ങള്‍ സമ്മാനിച്ചത്‌, എത്രയോ കച്ചവട സ്ഥാപനങ്ങളും കമ്പനികളുമാണ് ഇത്തരം കുപ്രചരണങ്ങളാല്‍ സാമ്പത്തികമായി തകര്ന്ന്ത് ? ഇതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കാന്‍ ഇസ്ലാമിക ചരിത്രത്തില്‍ നിന്നും ചില സംഭവങ്ങള്‍ വിവരിക്കുന്നു. സമൂഹ മധ്യത്തില്‍ പ്രചരിക്കുന്ന വാര്ത്തകളോട് മുസ്ലിം പ്രതികരിക്കേണ്ട രീതികളും വിശദീകരിക്കുന്നു.

 • PDF

  സുജൂദിന്റെ പ്രാധാന്യം , മലക്കുകളുടെ സുജൂദ്, സുജൂദ് അല്ലാഹുവി ന്ന് മാത്രം, സുജൂദിന്റെ രൂപം , സുജൂദി ലെ പ്രാർത്ഥനകൾ മുതലായവ വിവരിക്കുന്നു.

 • PDF

  സ്വബ്രുൻ’ജമീൽ, സ്വഫ് ഹുന് ’ജമീൽ, ഹജ് റുന് ’ജമീൽ എന്നീ വിഷയങ്ങളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അതിന് ശെയ് ’ഖു’ൽ ഇസ്’ലാം ഇബ് ’നു തയ് ’മി’യ്യ: നല്കിയ മറുപടി. അദ്ദേഹത്തിന്റെ മജ്’മൂഅതുല്‍ ഫതാവയില്‍ നിന്നെടുത്തതാണ് ’ക്ഷമ, സഹനം, വിട്ടുവീഴ്ച’ എന്ന ഈ ചെറു കൃതി. ഈ ഗുണങ്ങളുടെ ആവശ്യകതയും ശ്രേഷ്ഠതയും, അത് വഴി മനുഷ്യന്നു ലഭിക്കുന്ന നേ ട്ടങ്ങളും ഖുര്ആനിന്റെയും നബി വചനങ്ങളുടേയും വെളിച്ചത്തിൽ വിലയിരുത്തുന്നു.

 • PDF

  സമീപ കാലത്ത് ക്രിസ്തു മിഷനറിമാർ തങ്ങളുടെ ഊന്നലുകളിൽ വരുത്തിയ അഴിച്ചുപണിയുടെ മര്മ്മം തിരിച്ച റിഞ്ഞ് ക്രൈസ്തവ സമൂഹത്തിന്റെ തന്നെ ഭാഷയിൽ ആധുനിക ക്രിസ്തു മതം ക്രിസ്തുവിന്റെ മതമല്ലെന്നും പ്രത്യുത പൗലോസ് നിര്മിച്ചെടുത്ത ക്രിസ്തുവിരുദ്ധമായ ആശയങ്ങളുടെ ലോകമാണെന്നും തെളിയിക്കുന്ന ഇസ്ലാം ക്രൈസ്തവ സംവാദം. ക്രിസ്തു മത പ്രബോധകർ മുഹമ്മദ്‌ നബി ()ക്കെതിരെ ഉന്നയിച്ചു കൊണ്ടിരിക്കുന്ന ആരോപണങ്ങൾ ബൈബിളിന്റെ വെളിച്ചത്തിൽ പരിശോധിച്ചാൽ പോലും തീര്ത്തും അടിസ്ഥാന രഹിതമാണ് എന്നതിനും ഗ്രന്ഥകാരാൻ വേണ്ടത്ര തെളിവുകൾ നിരത്തുന്ന പഠനം.

 • PDF

  സ്വര്ഗപ്രവേശനത്തിനു വിശ്വാസത്തോടൊപ്പം തന്നെ സല്കരര്മ്മങ്ങളും അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതോടൊപ്പം സ്വര്ഗ പ്രവേശനം സാധ്യമാക്കുന്ന ഏതാനും ഹദീഥുകള്‍ വിശദമാക്കുന്നു. സ്വയം രക്ഷ ആഗ്രഹി ക്കുന്നവര്‍ ഹദീഥില്‍ പരാമര്ശിച്ച കാര്യങ്ങള്‍ പരിപൂര്ണമായി പ്രാവര്ത്തികമാക്കുവാന്‍ പരിശ്രമിച്ചാല്‍ സ്വര്ഗപ്രവേശനം എളുപ്പമാവും

 • PDF

  അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) സമര്ഥിക്കുന്ന ഒരു ചെറു കൃതിയാണിത്. ഖുര്ആന്‍ സൂക്തങ്ങളും നബിവചനങ്ങളും നബികുടുംബത്തിലെ ഇമാമുമാരുടെ ഉദ്ധരണികളും ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള പഠനാര്ഹമായ രചന. തൗഹീദീ വിഷയത്തില്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ആശയങ്ങള്‍ നബികുടുംബാംഗങ്ങളുടെ അധ്യാപനങ്ങള്ക്ക് വിരുദ്ധമാണ് എന്ന് രേഖകളിലൂടെ വ്യക്തമാക്കുന്നുണ്ട് ഈ കൃതിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്റസൂലുല്ലാഹ് എന്ന ആദര്ശ വാക്യത്തിന്റെ അന്തസ്സത്ത ഇതില്‍ നിന്നും വായിച്ചെടുക്കാം.

 • PDF

  മുഹമ്മദ് നബി(സ്വ)യുടെ കുടുംബവും തിരുമേനിയുടെ സ്വാഹാബികളും തമ്മിലുണ്ടായിരുന്നു ഊഷ്മളമായ സ്‌നേഹബന്ധങ്ങളും സൗഹൃദവും രേഖകള്‍ കൊണ്ട് വ്യക്തമാക്കുന്ന ശക്തമായ കൃതിയാണ് ഇത്. പ്രസ്തുത വിഷയത്തില്‍ പഠനാര്ഹണമായ ഇരുപത് കുറിപ്പുകളാണ് ഇതില്‍ ഉള്ളടങ്ങിയിരിക്കുന്നത്. പ്രവാചക കുടുംബവുമായി ബന്ധപ്പെ’ അഞ്ചോ ആറോ തലമുറകളിലേക്ക് നീളുന്ന അമ്പതിലധികം വിവാഹബന്ധങ്ങളും ഈ ഗ്രന്ഥത്തില്‍ പരിശോധിക്കപ്പെടുന്നുണ്ട്. വായനക്കാരന്ന് ഏറെ സഹായകമാകും വിധം വംശാവലിയുടെ ലളിതമായ ചാര്ട്ടു കളും ഇതില്‍ ഉള്ക്കൊയള്ളിച്ചിട്ടുണ്ട്.

 • PDF

  ആദം സന്തതികള്‍ സര്‍വരും പാപങ്ങള്‍ ചെയ്യുന്നവരാണ്‌. പാപ സുരക്ഷിതരായി പ്രവാചകന്മാര്‍ മാത്രമാണുളളത്‌. ആത്മാര്‍ത്ഥമായ പശ്ചാതാപത്തിലൂടെ അവന്റെ തിന്മകള്‍ അല്ലാഹു മായ്ച്ചുകളയുന്നു‍. അതിന്‌ പുറമെ അവയെ ഇല്ലാതാക്കുവാന്‍ മറ്റു ചില മാര്‍ഗങ്ങളും അവന്‍ ഒരുക്കി വെച്ചിരിക്കുന്നു , അവ ഏതെല്ലാമാണെ്‌ വിവരിക്കുകയാണ്‌ ഈ പുസ്തകത്തില്.

 • PDF

  നമസ്കാരം ഉപേക്ഷിച്ചതിന്റെ വിധി, ഖുര്‍ആനില്‍ നിന്നുള്ള തെളിവുകള്‍, സുന്നത്തില്‍ നിന്നുള്ള തെളിവുകള്‍, മുര്ത്തاദ്ദിന്ന് ഇഹലോകത്തും പരലോകത്തും ബാധകമാവുന്ന വിധികള്‍ തുടങ്ങിയവ വിവരിക്കുന്ന വിധി വിലക്കുകള്‍ മുതലായവ വിവരിക്കുന്ന കൃതി.

 • PDF

  വിശുദ്ധ ഖുര്‍ ആനിന്റെ ആശയത്തിലേക്ക്‌ വിചിന്തനം നടത്തുക, അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളെ ക്കുറിച്ച്‌ മനസ്സിലാക്കി അര്ഥം ഗ്രഹിക്കുക., ഇസ്ലാമിക വിജ്നാനം കരസ്തമാക്കുക തുടങ്ങി വിശ്വാസിയുടെ ഈമാന്‍ വര്ധി്പ്പിച്ചു ഇഹപരലോക വിജയം നേടാനുള്ള ഇരുപത്‌ കാര്യങ്ങള്‍ വിവരിക്കുന്നു.

താങ്കളുടെ അഭിപ്രായം