تعريب عناوين المواد

പുസ്തകങ്ങൾ

ഇനങ്ങളുടെ എണ്ണം: 193

 • മലയാളം

  PDF

  ആദം സന്തതികള്‍ സര്‍വരും പാപങ്ങള്‍ ചെയ്യുന്നവരാണ്‌. പാപ സുരക്ഷിതരായി പ്രവാചകന്മാര്‍ മാത്രമാണുളളത്‌. ആത്മാര്‍ത്ഥമായ പശ്ചാതാപത്തിലൂടെ അവന്റെ തിന്മകള്‍ അല്ലാഹു മായ്ച്ചുകളയുന്നു‍. അതിന്‌ പുറമെ അവയെ ഇല്ലാതാക്കുവാന്‍ മറ്റു ചില മാര്‍ഗങ്ങളും അവന്‍ ഒരുക്കി വെച്ചിരിക്കുന്നു , അവ ഏതെല്ലാമാണെ്‌ വിവരിക്കുകയാണ്‌ ഈ പുസ്തകത്തില്.

 • മലയാളം

  PDF

  നമസ്കാരം ഉപേക്ഷിച്ചതിന്റെ വിധി, ഖുര്‍ആനില്‍ നിന്നുള്ള തെളിവുകള്‍, സുന്നത്തില്‍ നിന്നുള്ള തെളിവുകള്‍, മുര്ത്തاദ്ദിന്ന് ഇഹലോകത്തും പരലോകത്തും ബാധകമാവുന്ന വിധികള്‍ തുടങ്ങിയവ വിവരിക്കുന്ന വിധി വിലക്കുകള്‍ മുതലായവ വിവരിക്കുന്ന കൃതി.

 • മലയാളം

  PDF

  വിശുദ്ധ ഖുര്‍ ആനിന്റെ ആശയത്തിലേക്ക്‌ വിചിന്തനം നടത്തുക, അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളെ ക്കുറിച്ച്‌ മനസ്സിലാക്കി അര്ഥം ഗ്രഹിക്കുക., ഇസ്ലാമിക വിജ്നാനം കരസ്തമാക്കുക തുടങ്ങി വിശ്വാസിയുടെ ഈമാന്‍ വര്ധി്പ്പിച്ചു ഇഹപരലോക വിജയം നേടാനുള്ള ഇരുപത്‌ കാര്യങ്ങള്‍ വിവരിക്കുന്നു.

 • മലയാളം

  PDF

  ഇമാം നവവി(റ) യുടെ വിശ്വവിഖ്യാതമായ ’റിയാദുസ്സ്വാലിഹീന്‍’ എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹമാണ് ഈ കൃതി. ഒരു വ്യക്തിയെ ആത്മീയമായും ഭൌതികമായും സംസ്കരിക്കുവാനുതകുന്നതും, പരലോകത്ത് അയാള്ക്ക് രക്ഷയാകുന്നതും വിശ്വാസത്തിനു പരിപോഷണം നല്കുകന്നതുമായ വിവിധ മേഘലകളില്‍ വന്നിട്ടുള്ള വിശുദ്ധ ഖുര്ആകനിന്റേയും നബിചര്യയുടേയും ലളിതമായ സംഗ്രഹമാകുന്നു ഈ കൃതി. മതപഠനവും പ്രബോധനവും നടത്തുന്നവര്ക്കു ളള റഫ്’റന്സ് ഗ്രന്ഥം.

 • മലയാളം

  PDF

  സാധാരണക്കാര്ക്ക് അല്ലാഹുവിനെ കൃത്യമായി മന സിലാക്കുവാന്‍ വേണ്ടി വളരെ ലളിതമായ രൂപത്തില്‍ ഖുര്‍ ആനിലും, സ്വഹീഹായ ഹദീഥുകളിലും വന്നിട്ടുള്ള അല്ലാ ഹുവിന്റെ ഭംഗിയായ നാമങ്ങളും അതിന്റെ ആശയവും,ചെ റിയ വിശദീകരണവുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ട രൂപം, അസ്മാഉല്‍ ഹുസ്നയില്‍ വിശ്വസിക്കേണ്ടതിന്റെ പ്രാധാന്യം , അസ്മാഉല്‍ ഹുസ്നയുടെ ശ്രേഷ്ടതകള്‍ മുതലായവ വിവരിക്കുന്നു.

 • മലയാളം

  PDF

  ഖുര്‍ആന്‍ എങ്ങനെയാണു വ്യാഖ്യാനിക്കേണ്ടത്? ഇമാം മുഹമ്മദ്‌ നാസിറുദ്ദീന്‍ അല്‍-അല്ബാ നിയുടെ പ്രശസ്ത ഗ്രന്ഥം. ഖുര്‍ആന്‍ വ്യാഖ്യാന രംഗത്തെ വ്യതിയാന പ്രവണതകളെയും ബുദ്ധി പരവും യുക്തിപരവുമായി ഖുര്‍ആനിനെ വ്യാഖ്യാനിച്ച നൂതന വ്യാഖ്യാന രീതികളെയും പ്രമാ ണബദ്ധമായി വിലയിരുത്തുന്ന പുസ്തകം.

 • മലയാളം

  PDF

  ദൈവ ബോധത്തില്‍ അധിഷ്ഠിതമായ ഏതൊരു സമൂഹവും കളങ്ക രഹിതമായ വിശ്വാസത്തിന്‍മേലാണ് പടുത്തുയര്‍ത്തപ്പെടേണ്ടത്. ലോകത്ത്‌ കടന്നു വന്ന മുഴുവന്‍ പ്രവാചകന്മാരും വിശ്വാസ സംസ്കരണത്തി നു വേണ്ടിയാണ് ജനങ്ങളോട്‌ ആവശ്യപ്പെട്ടത്‌. ഏകദൈവാരാധന ഉല്ഘോശിക്കുന്ന വിശ്വാസ കാര്യങ്ങളാ ണ് പ്രവാചകന്മാര്‍ പ്രഥമമയും പ്രധാനമായും ജനങ്ങളെ പഠിപ്പിച്ചത്. ഈ വിശ്വാസ കാര്യങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ സംശയങ്ങള്‍ നിവാരണം നടത്തുന്ന ആധികാരിക ഗ്രന്ഥമാണിത്.

 • മലയാളം

  PDF

  പ്രവാചക സുന്നത്തിന്റെ പ്രധാന്യവും, ഇസ്ലാമിക ശരീഅത്തില്‍ അതിനുള്ള സ്ഥാനവും വിവരിക്കുന്നു. ഖുര്‍ആന്‍ മാത്രം മതി, സുന്നത്ത് വേണ്ട എന്ന് പറയുന്നവര്‍ക്ക് വ്യക്തമായ മറുപടി നല്‍കുന്നു. ഇമാം ബയ്ഹകി ഉദ്ധരിക്കുന്ന പ്രമാണബദ്ധമായ തെളിവുകള്‍ നിരത്തി സുന്നത്ത് സ്വീകരിക്കണം എന്ന് വിശദമാക്കുന്ന ഈ ഗ്രന്ഥത്തില്‍ അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്നതിന്റെയും ഖുര്‍ആനും സുന്നത്തും മനസ്സിലാ ക്കാന്‍ മന്ഹാജു സ്സലഫു പിന്തുടരേണ്ടതിന്റെ അനിവാര്യതയെയും വിശദമാക്കുന്നു.

 • മലയാളം

  PDF

  ഹദീസുകളെ നിഷേധിക്കുന്ന ഒരു വിഭാഗം അടുത്ത കാലഘട്ടത്തില്‍ ലോക വ്യാപകമായി സജീവമായി വ്യാപിച്ചു കൊണ്ടിരിക്കുന്നു. വിശിഷ്യാ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇവര്‍ സംഘമായി പ്രവര്‍ത്തിച്ച് വരുന്നു. അവരുടെ ആവിര്‍ഭാവം അവരുടെ ആവിര്‍ഭാവം എങ്ങിനീയായിരുന്നു. ? അവരുടെ ചിന്താഗതി, അവരെക്കുറിച്ചുള്ള പഠനം.

 • മലയാളം

  PDF

  ആരാണ്‌ മനുഷ്യന്‍, അവന്റെ സൃഷ്ടിപ്പ്‌ എങ്ങിനെ, ഖുര്‍ആന്‍ മനുഷ്യനെ വിശദീകരിക്കുന്നത്‌ ഏതു വിധത്തില്‍ ? ശാസ്ത്രം മനുഷ്യനെ എങ്ങിനെ വിശദീകരിക്കുന്നു. മനുഷ്യന്റെ ധര്‍മ്മവും അവന്റെ വിമോചനവും എങ്ങിനെ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ വിശദവും സംതൃപ്തവുമായ മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. ഈ കൃതി ഗഹനമായ പഠനത്തിന്‌ അവസരമേകുമെന്നതില്‍ സംശയമില്ല.

 • മലയാളം

  PDF

  അല്‍ഫതാവാ അല്‍ഹമവിയ്യ എന്ന ഗ്രന്ഥം ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ(റ)യുടേതാണ്‌. സിറിയയിലെ ’ഹുമാത്ത്‌’ എന്ന സ്ഥലത്തു വെച്ച്‌ ഹിജ്‌റ 698ല്‍ അല്ലാഹുവിന്റെ നാമ ഗുണവിശേഷണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹത്തോട്‌ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. പ്രസ്തുത കൃതിക്ക്‌ അല്ലാമാ മുഹമ്മദ്‌ ബ്നു സ്വാലിഹ്‌ അല്‍ ഉതൈമീന്‍ (റ) എഴുതിയ വിശദീകരണമാണ്‌ ഫത്‌ഹു റബ്ബില്‍ ബരിയ്യ എന്ന ഈ ഗ്രന്ഥം. അസ്മാഉ വസ്വിഫാത്തിന്റെ കാര്യത്തില്‍ അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ യഥാര്‍ത്ഥ വിശ്വാസം ബോധ്യപ്പെടുത്തുന്നു.

 • മലയാളം

  PDF

  മരണം, ബര്‍സഖീജീവിതം, അന്ത്യനാള്‍,, വിചാരണ, രേഖകള്‍കൈമാറല്‍, സ്വിറാത്ത്പാലം, സ്വര്‍ഗ്ഗനരകപ്രവേശനം, സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍, നരകശിക്ഷകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ഖുര്‍ആനും തിരുനബിയുടെ സുന്നത്തും അനുസരിച്ച്‌ വിശദീകരിക്കുന്ന പഠനം. മരണാനന്തര ജീവിതത്തെക്കുറിച്ച്‌ ഓരോരുത്തരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി

 • മലയാളം

  PDF

  മുസ്ലിം ലോകത്ത്‌ ഛിദ്രതയും കുഴപ്പങ്ങളുമുണ്ടാക്കിയത്‌ വഹാബികളാണെന്ന് ‌ ശത്രുക്കള്‍ പ്രചരിപ്പിക്കാറുണ്ട്‌. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരിലും ഇന്ന് വഹാബിസം ക്രൂശിക്കപ്പെടാറുണ്ട്‌. എന്താണ്‌ വഹാബിസം? ആ പേരിലുള്ള ഒരു ഗ്രൂപ്പ്‌ എന്നെങ്കിലും ചരിത്രത്തില്‍ നില നിന്നിട്ടുണ്ടോ? വഹാബികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ആശയാദര്‍ശങ്ങളും അഹ്ലു സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശങ്ങളും തമ്മില്‍ പൊരുത്തപ്പെടാത്ത വല്ല മേഘലകളുമുണ്ടോ? ഭീകരവാദം, തീവ്രവാദം തുടങ്ങിയവയുമായി വഹാബികളെന്ന്‌ വിളിക്കപ്പെടുന്നവര്‍ക്ക്‌ വല്ല ബന്ധവുമുണ്ടോ? ഒരു സംക്ഷിപ്ത പഠനം.

 • മലയാളം

  PDF

  ഇസ്ലാമിലെ പഞ്ച സ്തംഭങ്ങളില്‍ ഓന്നായ സകാത്തിനെ കുറിച്ചും അതു നിര്‍ബന്ധമാകുന്നതെപ്പോഴെന്നും ആര്‍ക്കെല്ലാം എപ്പോള്‍ എങ്ങിനെയാണ്‌ സകാത്ത്‌ നല്‍കേണ്ടത്‌ എന്നും വിവരിക്കുന്നു. സകാത്ത്‌ നല്‍കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം ഉണ്ടാകാന്‍ പോകുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്നു.

 • മലയാളം

  PDF

  സഊദി അറേബ്യയിലെ പ്രശസ്ത പണ്ഡിതനായിരുന്ന മുഹമ്മദ്‌ ബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍ (റ) വിശുദ്ധ റമദാനിലെ നോമ്പിന്റെ വിധി വിലക്കുകളെ സംബന്ധിച്ച് ഏതാനും ഫത് വകളാണ് ഈ ചെറിയ പുസ്തകത്തിലുള്ളത്. ’ഫതാവാ അര്‍കാനുല്‍ ഇസ്ലാം’ എന്ന ഗ്രന്ഥത്തിലെ ’അഹകാമുസ്സ്വിയാം’ എന്ന ഭാഗത്തിന്റെ വിവര്‍ത്തനമാണിത്.

 • മലയാളം

  PDF

  ഫോണ്‍ ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്‍ട്ടുണ്ട്‌. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച്‌ ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്‍ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക്‌ ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്‍ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ്‍ എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.

 • മലയാളം

  PDF

  സെപ്റ്റംബര്‍ 11 നുശേഷം ഇസ്ലാമിനെയും മുസ്‌ലിംകളെയും തമസ്കരിക്കുവാന്‍ വേണ്ടി മീഡിയ നടത്തു പരാക്രമങ്ങള്‍ക്കു നടുവില്‍ ഇസ്ലാമി ന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്നതിന്നും തെ റ്റിദ്ധാരണകള്‍ നീക്കുതിനുംവേണ്ടി അബുല്‍ ഹസന്‍ മാലിക്‌ അല്‍ അഖ്ദര്‍ ക്രോഡീകരിച്ച ഏതാനും ലേഖനങ്ങളുടെ മലയാളഭാഷാന്തരമാണിത്‌. വഹാബിസം ,സലഫിയ്യയും ഭീകരവാദവും ,സലഫിയ്യയും ജിഹാദും, ബിന്‍ലാദനെക്കുറിച്ച പണ്ഡിത പ്രസ്താവനകള്‍ , താലിബാനും സലഫിയ്യയും മുതലായവ വിശദീകരിക്കുന്നു.

 • മലയാളം

  PDF

  ക്വുര്ആാനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഹജ്ജും ഉംറയും സിയാറത്തും ചെയ്യുന്ന്വര്ക്ക്ം‌ ഒരു വഴികാട്ടി. ഹജ്ജ്‌, ഉംറ, മസ്ജിദുന്നബവി സിയാറത്ത്‌ എന്നിവയുടെ ശ്രേഷ്ഠതകള്‍, മര്യാദകള്‍, വിധികള്‍ എന്നിവയെ കുറിച്ചുളള ഒരു സംക്ഷിപ്ത സന്ദേശമാണ്‌ ഇത്‌. വായനക്കാരന്‌ കൂടുതല്‍ ഉപകാരമുണ്ടാവാന്‍ വേണ്ടി ’ഹജ്ജ്‌, ഉംറ, സിയാറത്ത്‌ ക്വുര്ആഉനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍’ എന്ന ഗ്രന്ഥകാരന്റെ രചനയുടെ സംക്ഷിപ്ത പതിപ്പ്‌.

 • മലയാളം

  PDF

  വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്‍റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.

 • മലയാളം

  PDF

  മനസ്സിന്ന് സമാധാനവും സന്തോഷവും ഉണ്ടാകലും ദുഖങ്ങളും വ്യസനങ്ങളും നീങ്ങലും എല്ലാ മനുഷ്യരും അന്വേഷിക്കുന്ന ലക്ഷ്യമാണ്. ഈ മഹനീയ ലക്ഷ്യം നേടുന്നതിന്ന് ചില ഉപാധികള്‍ സമര്‍പ്പിക്കുകയാണ് ഈ കൊച്ചു കൃതിയിലൂടെ.

താങ്കളുടെ അഭിപ്രായം