വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

ഇസ്‌ലാമിക വിശ്വാസം

ഇനങ്ങളുടെ എണ്ണം: 74

  • മലയാളം

    PDF

    ഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ലെങ്കിലും ഖുര്‍ആനില്‍ അനേകം ചരിത്ര പരാമര്‍ശങ്ങള്‍ പരാമര്ശിക്കുന്നുണ്ട്‌, വിവിധ നാഗരികതകളുടെ നാശകാരണങ്ങള്‍ എന്ത്‌ കൊണ്ടായിരുന്നു ?? ചരിത്ര ഗവേശകന്മാരെ ഖുര്‍ആനിലേക്ക്‌ ക്ഷണിക്കുന്ന ഖുര്‍ആനിന്റെ ചരിത്ര വസ്തുതകള്‍ വിവരിക്കുന്ന അമൂല്യ രചന.

  • മലയാളം

    PDF

    ഇസ്ലാമിക വിശ്വാസം, ഖബര്‍ പൂജ,അല്ലാഹു,നബിദിനാഘോഷത്തിന്റെ വിധി, ന്യായ വിധി നാള്‍, തുടങ്ങി അനിവാര്യമായും ഒരു മുസ്ലിം അറിഞ്ഞിരിക്കേ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന ഒരു കൃതി.

  • മലയാളം

    PDF

    അശാന്തി നിറഞ്ഞ ജീവിതത്തിന്‍ സുഖമോ സംതൃപ്തിയോ ഉണ്ടാവുകയില്ല. മനുഷ്യ ജീവിതത്തിന്ന്‍ കൈമോശം വന്ന ഈ അമൂല്യ നിധി എങ്ങിനെ കരസ്ഥമാക്കും? മനസ്സമാധാനത്തിന്ന്‍ വേണ്ടി അലഞ്ഞു തിരിയുന്ന മാനവര്‍ക്കുള്ള വഴികാട്ടിയാണ് ‍ ഈ പുസ്തകം

  • മലയാളം

    DOC

    മുഅ്മിനുകള്‍ക്കിടയില്‍ വിശ്വാസികളായി അഭിനയിക്കുകയും ഇസ്ലാമിന്റേയും മുസ്ലിംകളുടേയും തകര്‍ച്ചക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്ന കപടന്മാരാണ്‌ മുനാഫിഖുകള്‍. പ്രവാചകന്റെ കാലം മുതല്‍ക്കേ ഈ വിഭാഗത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആരാണിവര്‍? അവരുടെ സ്വഭാവങ്ങളും നിലപാടുകളുമെന്താണ്‌? അവരെ തിരിച്ചറിയാനാകുന്നത്‌ എങ്ങിനെ? തുടങ്ങിയ കാര്യങ്ങള്‍ പ്രാമാണികമായി വിശദീകരിക്കുന്ന് കൃതിയാണ്‌ ഇത്‌.

  • മലയാളം

    PDF

    ആഗ്രഹങ്ങള്‍ മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ മാത്രം കഴിവുകള്‍ കൊണ്ട് അവയെ നേരിടാന്‍ കഴിയില്ല എന്ന് മനസ്സിലാവുമ്പോള്‍ മനുഷ്യന്‍ അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്‍ഗദര്‍ശനം നല്‍കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള്‍ ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെയാണ് നേരിട്ടത്‌ എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില്‍ പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്‍ത്ഥ ദൈവമല്ലാത്ത മനുഷ്യര്‍ പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ നിരര്‍ത്ഥകതയെ കുറിച്ചും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

  • മലയാളം

    PDF

    ജനങ്ങള്‍ നിസ്സാരമാക്കുന്ന പുകവലിയെക്കുറിച്ച്‌ രചിക്കപ്പെട്ട സമഗ്രമായ പുസ്തകം. പുകവലി ആരോഗ്യത്തെ സാവകാശം നഷിപ്പിക്കുന്നു, അതു മാരകമായ രോഗവുമാണ്‌. അതു മ്‌ളേഛമാണെന്ന് അറിഞ്ഞിട്ടും ജനങ്ങള്ക്കി ടയില്‍ അതു വ്യാപകമായിക്കൊണ്ടിരിക്കുന്നു. അതു നിഷിദ്ധമാണെന്നു മനസ്സിലാവാന്‍ അധികം പ്രയാസപ്പെടേണ്ടതില്ല. പുകവലിയുണ്ടാക്കുന്ന രോഗങ്ങളെക്കുറിച്ചും അതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകം.

  • മലയാളം

    PDF

    ഇസ്ലാമിനെ സംബന്ധിച്ച്‌ തെറ്റുധാരണയുണ്ടാക്കുവാന്‍ ശത്രുക്കള്‍ ഉപയോഗപ്പെടുത്തുന്ന അതിപ്രധാനമായ ഒരു വിഷയമാണ്‌ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി(സല്ലല്ലാഹു അലൈഹിവസല്ലം)യുടെ വിവാഹങ്ങള്‍. അതിന്റെ സത്യാവസ്ഥയും ഓരോ വിവാഹത്തിന്നും പിന്നിലെ പ്രബോധനപരവും ഇസ്ലാമിനു ശക്തിപകരുന്നതുമായ ലക്ഷ്യങ്ങള്‍ വിശദമായി വിലയിരുത്തുന്നു ഈ കൃതിയില്‍

  • മലയാളം

    PDF

    ഇസ്ലാമിനേയും അഹ്‌’ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച്‌ കൊണ്ട്‌ തന്നെ അനാവരണം ചെയ്യാന്‍ ഗ്രന്ഥകര്‍ത്താവ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്‍ണായക സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട്‌ നേരിട്ട്‌ സംസാരിക്കുന്ന ശൈലിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. തന്റെ സഹപാഠികളും സഹപ്രവര്‍ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ്‌ ഈ രചനയെന്ന്‌ വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇമാമുമാരായി ശിയാക്കള്‍ പരിചയപ്പെടുത്തുന്നവര്‍ അവരിലേക്ക്‌ ചാര്‍ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില്‍ നിന്ന്‌ പരിശുദ്ധരാണെന്ന്‌ തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്‌.

  • മലയാളം

    PDF

    മനുഷ്യ നിര്‍മ്മിത ഇസങ്ങളുടെ പരാജയം വ്യക്തമാക്കുന്നതോടൊപ്പം മാനവ മോചനത്തിന്റെ ഒരേ ഒരു മാര്‍ഗം ഇസ്ലാം മാത്രമാണ്‌ എന്നും വിശധീകരിക്കുന്നു

  • മലയാളം

    PDF

    രചയിതാവ് : കുഞ്ഞീദു മദനി

    വിലായത്തും കറാമത്തും വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രവാചകചര്യയുടെയും സച്ചരിതരായ അനുഗാമികളുടെ ചര്യയുടെയും വീക്ഷണത്തില്‍ ഒരു സമഗ്ര പരിശോധനക്ക്‌ വിധേയമാക്കപ്പെടുകയാണ്‌ ഈ ഗ്രന്ഥത്തില്‍....

  • മലയാളം

    PDF

    വിവിധയിനം വിനോദങ്ങളും വിനോദോപകരണങ്ങളും അതിൻറെ ഉപയോഗങ്ങളുമായി ബന്ധപ്പെട്ടും സ്ത്രീ പുരുഷന്മാരുടെ വസ്ത്ര ധാരണവുമായി ബന്ധപ്പെട്ടും താടിയിലും മീശയിലും ഒരു മുസ്ലിം നിർബന്ധമായും ആചരിക്കേണ്ട കാര്യങ്ങളിലും കൂടാതെ കല, സൗന്ദര്യം, സംഗീതം എന്നിവയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലും അല്ലാഹു അവന്റെ ഗ്രന്ഥത്തിലും തിരുമേനി (സ) അവിടുത്തെ ചര്യയിലും വ്യക്തമാക്കിത്തന്ന അതിർത്തികൾ ഈ ഗ്രന്ഥം (കല, സൗന്ദര്യം, സംഗീതം, ഇസ്‌ലാം) വിശദീകരിക്കുന്നു.

  • മലയാളം

    PDF

    ഇസ്ലാമിന്റെ മൂലശിലയുമായി ബന്ധപ്പെട്ട വിഷയമാണ്‌ ഇസ്തിഗാസ. വിശ്വാസികള്‍ ക്കിടയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്തിഗാസയെ സംബന്ധിച്ച വിശകലനമാണ്‌ ഈ കൃതി. പരിശുദ്ധ ഖുര്ആനനിന്റേയും പ്രവാചക സുന്നത്തിന്റേയും പൂര്വദകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടേയും വെളിച്ചത്തില്‍ പ്രസ്തുത വിഷയം വസ്തുനിഷ്ഠമായ രീതിയില്‍ വിശദീകരിക്കപ്പെടുന്നുണ്ട്‌. ഈ കൃതിയില്‍. ഇസ്തിഗാസാ സംബന്ധമായ സംശയങ്ങളുടെ ദുരീകരണത്തിന്‌ അവലംബിക്കാവുന്ന ഒരമൂല്യ രചനയാണ്‌ ഇത്‌.

  • മലയാളം

    PDF

    സത്യത്തെ മൂടിവെയ്ക്കാന്‍ ഒട്ടേറെ കുത്സിതവും വഞ്ചനാ ത്മക വുമായ പരിശ്രമം നടന്ന ഒരു വേദിയായി പരിണാമവാദത്തെ പഠനവിധേയമാക്കു ആര്ക്കും തിരിച്ചറിയാവുന്നതാണ്‌. ഊഹാപോഹങ്ങളും കല്പിവത കഥനങ്ങളും നിറഞ്ഞ ഒന്നിനെ ശാസ്ത്രം എന്ന്‌ വിശേഷിപ്പിക്കുന്നതു തന്നെ എത്രകണ്ട്‌ ഉചിതമെ്ന്ന് ആലോചിക്കുക. ദൈവീകതയെ കൂടുതല്‍ പ്രസക്തമാക്കു ഈ രംഗത്തെ ശാസ്ത്രപുരോഗതികളെ ജനങ്ങളിലേക്കെത്തിക്കേണ്ടത്‌ ഒരു സത്യവിശ്വാസിയുടെ ബാധ്യതയാണെന്ന് മനസ്സിലാക്കുന്നതിനാല്‍ പരിണാമവാദവുമായി ബന്ധപ്പെട്ട ചില ശാസ്ത്രീയ വെളിപ്പെടുത്തലുകള്‍ സംക്ഷിപ്തമായി പ്രതിപാദിക്കുകയാണ്‌ ഈ പുസ്തകത്തില്‍.

  • മലയാളം

    PDF

    എന്താണ് പദാര്‍ത്ഥം? പദാര്‍ത്ഥലോകത്തെ വൈവിധ്യങ്ങള്‍ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്‍ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള്‍ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്‍ആനിന്റെ വെളിച്ചത്തില്‍ പഠനവിധേയമാക്കുന്ന കൃതി