വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

ആരാധനകള്‍

ഇനങ്ങളുടെ എണ്ണം: 6

  • മലയാളം

    PDF

    മുസ്ലിംകളുടെ വിശ്വാസവും പരലോകജീവിതവുമായി ബന്ധപ്പെടുന്ന സുപ്രധാനമായ വിഷയങ്ങളില്‍ ഒന്നാണ്‌ തവസ്സുല്‍. കേരള മുസ്ലിംകള്ക്കിധടയില്‍ പരക്കെ അറിയപ്പെടുന്ന പ്രസ്തുത തവസ്സുലിനെ സംബന്ധിച്ച പ്രമാണാധിഷ്ഠിതമായ വിശകലനമാണ്‌ ഈ കൃതി. ഇസ്ലാം പഠിപ്പിക്കുന്ന തവസ്സുല്‍ എന്താണ്‌? അതിന്റെ രൂപമെന്ത്‌? അനിസ്ലാമികമായ തവസ്സുലേത്‌? തുടങ്ങിയ കാര്യങ്ങളില്‍ സംതൃപ്തമായ മറുപടികള്‍ ഈ ചെറുഗ്രന്ഥത്തിലടങ്ങിയിട്ടുണ്ട്‌. തവസ്സുല്‍ അതിന്റെ ശരിയായ അര്ഥഗത്തില്‍ നിന്നും ഉദ്ദേശ്യത്തില്‍ നിന്നും എടുത്തുമാറ്റപ്പെട്ട നിലവിലെ സാഹചര്യത്തില്‍ മുസ്ലിംകള്‍ നിര്ബുന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ്‌ ഇത്‌.

  • മലയാളം

    PDF

    സരളമായ രൂപത്തിൽ ഇസ്ലാമിലെ സുപ്രധാന ആരാധന കർമ്മങ്ങളിലും വിശ്വാസങ്ങളിലും കാഴ്ച്ചപ്പാട് നൽകുക, ദീനിലെ പുത്തൻ ആശയങ്ങളെ പരിചയപ്പെടുത്തുക, പിഴച്ചുപോയ വിശ്വാസങ്ങളെ ശരിപ്പെടുത്തുക എന്ന ലക്ഷ്യത്തിനായുള്ള വത്യസ്ത്ത ഭാഷകളിലായുള്ള വേറിട്ട പ്രസിദ്ധീകരണം.

  • മലയാളം

    PDF

    ആരാണ്‌ മനുഷ്യന്‍, അവന്റെ സൃഷ്ടിപ്പ്‌ എങ്ങിനെ, ഖുര്‍ആന്‍ മനുഷ്യനെ വിശദീകരിക്കുന്നത്‌ ഏതു വിധത്തില്‍ ? ശാസ്ത്രം മനുഷ്യനെ എങ്ങിനെ വിശദീകരിക്കുന്നു. മനുഷ്യന്റെ ധര്‍മ്മവും അവന്റെ വിമോചനവും എങ്ങിനെ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക്‌ വിശദവും സംതൃപ്തവുമായ മറുപടിയാണ്‌ ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. ഈ കൃതി ഗഹനമായ പഠനത്തിന്‌ അവസരമേകുമെന്നതില്‍ സംശയമില്ല.

  • മലയാളം

    PDF

    ഇസ്ലാം വിധികള്‍, മര്യാദകള്‍ എന്ന ഈ ഗ്രന്ഥത്തില്‍ ഖുര്ആംനിലും സുന്നത്തിലും വന്നിട്ടുള്ള മഹനീയമായ സ്വഭാവങ്ങളെപ്പറ്റിയുള്ള വിവരണമാണ്‌ ഉള്ക്കൊാണ്ടിരിക്കുന്നത്‌. ഒരു മുസ്ലിമിന്റെ എല്ലാ ആരാധനാ കര്മ്മ ങ്ങളിലും നിര്‍ ബന്ധമായും ഉണ്ടായിരിക്കേണ്ട ഇഖ്‌ ലാസ്‌, പ്രാര്ത്ഥാന എന്നിവയെപ്പറ്റിയും, അറിവിന്റെ പ്രാധാന്യം, മാതാപിതാക്കള്ക്ക് ‌ പുണ്യം ചെയ്യല്‍, സല്സ്വ്ഭാവം, മുസ്ലിംകളുടെ രക്തത്തോടുള്ള പവിത്രത, മുസ്ലിംകളോടും അയല്വാംസി കളോടും കാണിക്കേണ്ട മര്യാദകള്‍, ഭക്ഷണ മര്യാദകള്‍, സലാമിന്റെ ശ്രേഷ്ഠത തുടങ്ങിയ കാര്യങ്ങള്‍ വളരെ ലളിതമായ രീതിയില്‍ ഇതില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നു.

  • മലയാളം

    PDF

    ആഗ്രഹങ്ങള്‍ മനുഷ്യന്റെ പ്രകൃതിപരമായ സവിശേഷതയാണ്. പ്രയാസങ്ങളുടെയും ഭയപ്പാടുകളുടെയും സന്ദര്‍ഭങ്ങളില്‍ തങ്ങളുടെ മാത്രം കഴിവുകള്‍ കൊണ്ട് അവയെ നേരിടാന്‍ കഴിയില്ല എന്ന് മനസ്സിലാവുമ്പോള്‍ മനുഷ്യന്‍ അഭൌതിക ശക്തികളെ ആശ്രയിക്കുന്നു. ലോകത്തിനു മാര്‍ഗദര്‍ശനം നല്‍കുന്നതിന് വേണ്ടി ദൈവം അയച്ച പ്രവാചക ശിരോമണികള്‍ ഇത്തരം സന്ദര്‍ഭങ്ങളെ എങ്ങനെയാണ് നേരിട്ടത്‌ എന്ന് വിശദീകരിക്കുന്ന പുസ്തകം. സമൂഹത്തില്‍ പ്രചരിക്കപ്പെട്ട അന്ധവിശ്വാസങ്ങളെ കുറിച്ചും യഥാര്‍ത്ഥ ദൈവമല്ലാത്ത മനുഷ്യര്‍ പൂജിക്കുകയും തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ആരാധ്യന്മാരുടെ കഴിവുകേടുകളെ കുറിച്ചും അത്തരം പ്രവൃത്തികളുടെ നിരര്‍ത്ഥകതയെ കുറിച്ചും ഈ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.

  • മലയാളം

    PDF

    ഇസ്ലാമിന്റെ മൂലശിലയുമായി ബന്ധപ്പെട്ട വിഷയമാണ്‌ ഇസ്തിഗാസ. വിശ്വാസികള്‍ ക്കിടയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്തിഗാസയെ സംബന്ധിച്ച വിശകലനമാണ്‌ ഈ കൃതി. പരിശുദ്ധ ഖുര്ആനനിന്റേയും പ്രവാചക സുന്നത്തിന്റേയും പൂര്വദകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടേയും വെളിച്ചത്തില്‍ പ്രസ്തുത വിഷയം വസ്തുനിഷ്ഠമായ രീതിയില്‍ വിശദീകരിക്കപ്പെടുന്നുണ്ട്‌. ഈ കൃതിയില്‍. ഇസ്തിഗാസാ സംബന്ധമായ സംശയങ്ങളുടെ ദുരീകരണത്തിന്‌ അവലംബിക്കാവുന്ന ഒരമൂല്യ രചനയാണ്‌ ഇത്‌.