വൈജ്ഞാനിക തരം തിരിവ്

  • മലയാളം

    PDF

    സരളമായ രൂപത്തിൽ ഇസ്ലാമിലെ സുപ്രധാന ആരാധന കർമ്മങ്ങളിലും വിശ്വാസങ്ങളിലും കാഴ്ച്ചപ്പാട് നൽകുക, ദീനിലെ പുത്തൻ ആശയങ്ങളെ പരിചയപ്പെടുത്തുക, പിഴച്ചുപോയ വിശ്വാസങ്ങളെ ശരിപ്പെടുത്തുക എന്ന ലക്ഷ്യത്തിനായുള്ള വത്യസ്ത്ത ഭാഷകളിലായുള്ള വേറിട്ട പ്രസിദ്ധീകരണം.

  • മലയാളം

    PDF

    ജന്മദിനങ്ങൾ ആഘോഷിക്കൽ ഉത്തമ നൂറ്റാണ്ടുകൾക്കു ശേഷം വികാസം പ്രാപിച്ച അനാചാരമാണ്. പൂർവികരിലാരും ഇതാഘോഷിച്ചതായി നാം കണ്ടിട്ടില്ല. പക്ഷെ, വളരെ ഖേദത്തോടെ പറയട്ടെ ധാരാളം മുസ്‌ലിംകൾ നബി (സ)യുടെ ജന്മദിനം ഈ നാളുകളിൽ ആഘോഷിച്ചു വരുന്നു. മതത്തിലെ ഒരു നല്ല കാര്യമായിട്ടാണ് അവർ ഇതിനെ കാണുന്നത്. ചൊവ്വായ ഈ മതത്തെക്കുറിച്ചും മത വിധികളുടെ സ്രോതസ്സുകൾ സംബന്ധിച്ചുമുള്ള അവരുടെ അറിവില്ലായ്മയാണ് ഇത് പ്രചരിക്കാനുള്ള മുഖ്യ കാരണം. ഇത്തരം അന്ധവിശ്വാസങ്ങളിൽ നിന്നും അനാചാരങ്ങളിൽ നിന്നും ഇന്ത്യയും മുക്തമല്ല. ഇന്ത്യൻ ഭാഷകളിലേക്കുള്ള (നബിദിനാഘോഷം) എന്ന ഈ പുസ്തകത്തിൻറെ തർജ്ജമ അതിനാൽ തന്നെ വളരെ പ്രയോജന പ്രദമാണ്. മലയാള ഭാഷ സംസാരിക്കുന്ന മൂന്നു കോടി വരുന്ന ആളുകൾക്ക് ഈ തർജ്ജമ പ്രയോജനം ചെയ്യുന്നതാണ്.

  • മലയാളം

    PDF

    മുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്‌. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട്‌ മനസ്സിലാക്കാത്തതു കൊണ്ട്‌ സംഭവിക്കുന്ന അബദ്ധമാണിത്‌. മുസ്ലിംകള്‍ ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്‌. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച്‌ കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക്‌ ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.

  • മലയാളം

    PDF

    ഫോണ്‍ ഇന്നൊരു നിത്യോപയോഗ വസ്തുവായി മാറിയിന്‍ട്ടുണ്ട്‌. പക്ഷേ, അധികപേരും ഫോണുപയോഗിക്കുന്നതിലെ മാന്യമായ മര്യാദകളെകുറിച്ച്‌ ബോധവാന്മാരല്ല. അറിഞ്ഞു കൊണ്ടോ അറിയാതെയോ പലതരത്തിലുള്ള പ്രയാസങ്ങളും അതുമുഖേന മറ്റുള്ളവര്‍ക്കുണ്ടാകുന്നു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക്‌ ശല്യവും ഉപദ്രവവും ആയിക്കൂടാ. അവന്റെ ആദര്‍ശവും സംസ്കാരവും ഇത്തരം വ്യക്തി ബന്ധങ്ങളിലും ഇടപാടുകളിലും പ്രകടമാകണം. ഫോണ്‍ എന്ന അനുഗ്രഹം എങ്ങി നെ മാന്യമായി ഉപയോഗിക്കാം എന്നു പ്രതിപാദിക്കുന്ന ഒരു ചെറുകൃതി.

  • മലയാളം

    PDF

    ദുല്‍ഹജ്ജ്‌ മാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങളുടെയും അയ്യാമുത്തശ്‌രീഖിന്റേയും ശ്രേഷ്ടതകള്‍ വിവരിക്കുന്ന കൃതി

  • മലയാളം

    PDF

    നോമ്പിന്റെ ശ്രേഷ്ടത, വിധി വിലക്കുകള്‍, ഇഅ്തികാഫ്‌, സുന്നത്ത്‌ നോമ്പുകള്‍, ഫിതര്‍ സകാത്‌

  • മലയാളം

    PDF

    ഇസ്ലാമിനെതിരെ വിമര്‍ശകര്‍ ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്‍ഭ പണ്ഡിതന്‍ ചെറിയമുണ്ടം അബ്ദുല്‍ഹമീദ്‌ മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില്‍ രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്‍ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു.