വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

കര്മ്മശാസ്ത്രം

ഇനങ്ങളുടെ എണ്ണം: 51

  • മലയാളം

    MP3

    നരകത്തില്‍ നിന്നും അകറ്റപെടുന്ന സ്വര്ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു സല്കര്മ്മമാണ്വ് പുണ്യ റമദാനിലെ വ്രുതം . അതു പാപങ്ങളില്‍ നിന്നും സല്കര്മ്മങ്ങളിലേക്ക് വിശ്വാസിയെ നയിക്കുനു. പട്ടിണിയല്ല നോമ്പിന്റെ ജീവന്. പക്ഷെ മനുഷ്യനെ സൂക്ഷ്മതയുല്ലവാക്കുന്നതാവ്ണം നോമ്പ്. തറാവീഹിന്റെ ശ്രേഷ്ടത,,,തുടങ്ങി റമദാനില്‍ കര്മങളിലൂദെ വിശുദ്ധി നേടാന്‍ പ്രചോദനം നല്കുന്ന പ്രഭാഷണം .

  • മലയാളം

    MP3

    ഐഹിക ജീവിതത്തിലെ എല്ലാ സുഖങ്ങളെയും മുറിച്ചു കളയുന്ന മരണം സത്യമാണ്. ദൈവബോധമുള്ളവന്‍ എപ്പോഴും മരണത്തെ സ്മരിച്ചു കൊണ്ടിരിക്കും. കാരണം മരണ ചിന്തയുള്ളവന്‍ പശ്ചാതാപത്തിലെക്ക് കുതിക്കും. അവന്‍ ഹൃദയത്തെ ആരാധനയില്‍ ഉറപ്പിക്കും. മരണവേദന എല്ലാ സൃഷ്ടികളും അനുഭവിക്കും. ആ വേദന പാപങ്ങളെ കഴുകുന്നു; പദവികള്‍ വര്‍ധിപ്പിക്കുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആകര്‍ഷകമായ പ്രഭാഷണം.

  • മലയാളം

    MP3

    വ്യക്തി സംസ്ക്കരണം, പ്രാര്‍ത്ഥന, കുടുംബ സംസ്കരണം, മാതാപിതാക്കളെ ആദരിക്കല്‍, കുട്ടികളുടെ ധാര്‍മ്മിക വിദ്യാഭ്യാസം, നിര്‍ബന്ധ നമസ്ക്കാരം, മദ്യം വെടിയുക, ആത്മഹത്യ, കുടുംബത്തിന് വേണ്ടി ചിലവഴിക്കല്‍, മര്യാദ പഠിപ്പിക്കുക തുടങ്ങിയ ഒരു കുടുംബത്തിനും സമൂഹത്തിനും ആവശ്യമായ ഉപദേശങ്ങള്.

  • മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    മരണം, മരണാനന്തര കര്‍മ്മങ്ങള്‍, അതോടനുബന്ധിച്ച്‌ സമൂഹത്തില്‍ കാണുന്ന അനാചാരങ്ങള്‍ , പ്രമാണങ്ങളുടെയും പ്രവാചകചര്യയുടെയും വെളിച്ചത്തില്‍ അപഗ്രഥനത്തിന്‌ വിധേയമാക്കുന്ന പത്ത്‌ പ്രഭാഷണങ്ങളുടെ സമാഹാരം

  • മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    ധനത്തിന്റെ യഥാര്ത്ഥ ഉടമസ്ഥന്‍ അല്ലാഹുവാണ്‌‍. ധനത്തിന്റെ പേരില്‍ അഹങ്കരിക്കുകയും സകാത്ത്‌ നിഷേധിക്കുകയും ചെയ്യുന്നവര്ക്കുസള്ള ശക്തമായ താക്കിതാണീ പ്രഭാഷണം.

  • മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    ഏത്‌ ദുര്മാiര്ഗ്ഗത്തിലൂടെയും പണമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആധുനിക സമൂഹത്തോട്‌ ധന സമ്പാദനത്തിന്റെ മാനദണ്ഡങ്ങളും പരിമിതികളും സംബന്ധിച്ചുള്ള ഇസ്ലാമിക നിര്ദേരശങ്ങള്‍ പ്രഭാഷകന്‍ വിശദീകരിക്കുന്നു.

  • മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    ഭാവി കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രം. വിശ്വാസ രംഗത്ത്‌ മുസ്ലിം സമൂഹത്തില്‍ സംഭവിച്ച വ്യതിചലനത്തെ കുറിച്ചുള്ള ഹ്രസ്വമായ വിവരണം. കൂടാതെ സ്വലാത്തുല്‍ ഇസ്തിഖാറ(നന്മ തിരഞ്ഞെടുക്കാനുള്ള നമസ്കാരം) യെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.

  • മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    ത്യാഗോജ്വലമായ ഒരു ചരിത്രത്തില്‍ നിന്നാണ്‌ ബലി രൂപപ്പെടുന്നത്‌. ബലിയുടെ ചരിത്രത്തിലേക്കും ബലിയറുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളിലേക്കും പ്രഭാഷകന്‍ വിരല്‍ ചൂണ്ടുന്നു.

  • മലയാളം

    MP3

    ദുല്‍ ഹജ്ജ്‌ മാസത്തിലെ ആദ്യത്തെ 10 ദിനങ്ങളുടെ മഹത്വത്തെ കുറിച്ചും വിശ്വാസികള്‍ ആ പവിത്രമായ ദിനങ്ങളെ എങ്ങനെ വിനിയോഗിക്കണമെന്നും പ്രമാണങ്ങള്‍ ഉദ്ധരിച്ച്‌ കൊണ്ട്‌ സമര്ത്ഥി ക്കുന്ന പ്രൗഡമായ പ്രഭാഷണം. ഹജ്ജുല്‍ അക്ബറിനെ കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ അകറ്റുന്നു.

  • മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    ആരോഗ്യ പരിപാലനത്തിനു ഇസ്ലാം വളരെയധികം പ്രധാന്യവും അവ നേടിയെടുക്കാന്‍ ഇസ്ലാം നിര്ദേഗശിച്ച പല മാര്ഗ്ഗ ങ്ങളെ സംബന്ധിച്ചുമുള്ള ഹ്രസ്വമായ വിവരണം.ഈ രംഗത്ത്‌ അലംഭാവം കാണിച്ചാല്‍ വന്ന് ഭവിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു

  • മലയാളം

    MP3

    സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തേണ്ട സാംസ്കാരികമായ മര്യാദകളും ലൈംഗിക അച്ചടക്കങ്ങളും വിശദമാക്കുന്ന പ്രഭാഷണം. വസ്ത്രധാരണ രംഗങ്ങളിലും യാത്രാ വേളകളിലും പള്ളികളിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും വിവാഹ സന്ദര്‍ഭങ്ങളിലും സ്ത്രീ പുരുഷ കൂടിച്ചേരലുകള്‍ ഉണ്ടായേക്കാവുന്ന സ്ഥലങ്ങളിലും സൂക്ഷിക്കേണ്ടുന്ന മര്യാദകളും നിയമങ്ങളും വിശദീകരിക്കുന്നു.

  • മലയാളം

    MP3

    ഹജ്ജ്‌ കഴിഞ്ഞ ഹാജി തൗഹീദില്‍ നിന്നും വ്യതിചലിക്കാതെ ജീവിക്കേണ്ടതിന്റെ ആവശ്യകതയും മദീന സന്ദര്ശയനത്തെക്കുറിച്ചും വിവരിക്കുന്നു.

  • മലയാളം

    MP3

    ഹജ്ജിന്റെ മര്യാദകളും കര്മ്മാളനുഷ്ടാനങ്ങളും ഹജ്ജിനു ശേഷം വിശ്വാസി ജീവിക്കേണ്ടത്‌ എങ്ങി നെ എന്നും വിവരിക്കുന്നു

  • മലയാളം

    MP3

    ഹജ്ജ്‌ നിര്ബ ന്ധമാകുന്നത്‌ ആര്ക്ക്ل‌, ഹജ്ജിലെ പ്രധാന കര്മ്മ്ങ്ങള്‍, എന്തെല്ലാം എന്നിവ വിവരിക്കുന്നു.

  • മലയാളം

    MP3

    ധൂര്ത്ത് ‌ എന്ന ദു:സ്വഭാവം ഒരു വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ഉദാഹരണ സഹിതം വിശദീകരിക്കുന്നു. മനുഷ്യണ്റ്റെ സൃഷ്ടാവായ തമ്പുരാന്‍ ചിലവഴിക്കുന്നതില്‍ മധ്യമമാര്ഗ്ഗം സ്വീകരിക്കാനാണു ആജ്ഞാപിച്ചിട്ടുള്ളത്‌. അങ്ങനെ മധ്യമമാര്ഗ്ഗം സ്വീകരിക്കുന്നവരെ അവന്‍ പ്രശംസിക്കുകയും അവര്ക്കു ലഭിക്കാനിരിക്കുന്ന വമ്പിച്ച പ്രതിഫലങ്ങളെക്കുറിച്ചു ഖുര്ആങനിലൂടെ അറിയിക്കുകയും ചെയ്തു. ധൂര്‍ത്തുമായി നടക്കുന്നവര്ക്കു ദുനിയാവില്‍ സംഭവിക്കാനിരിക്കുന്ന നഷ്ടങ്ങളെക്കുറിച്ചും പരലോകത്ത്‌ അവരെ പ്രതീക്ഷിക്കുന്ന വമ്പിച്ച ശിക്ഷയെക്കുറിച്ചുമെല്ലാം വിശദമാക്കുന്ന പ്രഭാഷണം.

  • മലയാളം

    MP3

    സമൂഹത്തില്‍ വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ദുഷിച്ച സമ്പ്രദായങ്ങളില്‍ പെട്ട കാര്യങ്ങളില്‍ പെട്ടവയാണു പുകവലിയും ലഹരിയും. ഇതു സമൂഹങ്ങളില്‍ സൃഷ്ടിക്കുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ഉല്ബുൃദ്ധമാക്കുന്ന പ്രഭാഷണം

  • മലയാളം

    MP3

    മുസ്ളിംകളുടെ ആദ്യ ഖിബ്‌ലയായിരുന്ന മസ്ജിദുല്‍ അഖ്‌സയില്‍ നിന്നും ഖിബ്‌ലയെ ക’അബാലയത്തിലേക്ക്‌ മാറ്റിയതുമായി ബന്ധപ്പെട്ടുകൊണ്ടും മുസ്ളിംകള്‍ അവരുടെ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതിണ്റ്റെ പ്രാധാന്യവുമായി ബന്ധപ്പെട്ടുകൊണ്ടുമുള്ള പ്രഭാഷണം.

  • മലയാളം

    MP3

    കുട്ടികളെ വളര്ത്തേ്ണ്ടുന്ന രീതി വിശുദ്ധഖുര്‍ ആനിണ്റ്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ വിവരിക്കുന്നു. കുട്ടികള്ക്കു നല്കേനണ്ട വിദ്യാഭ്യാസം, വീട്ടില്‍ ഇസ്ളാമിക സാഹചര്യമുണ്ടാക്കേണ്ട രീതി, മാതാപിതാക്കളുമായി എങ്ങനെ ആരോഗ്യകരമായ ബന്ധം ഊട്ടി ഉറപ്പിക്കാം തുടങ്ങിയ കാര്യങ്ങള്‍ വിശദമാക്കുന്നു.

  • മലയാളം

    MP3

    സമൂഹത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പ്രയാസപ്പെടുന്ന വികലാംഗറ്, ബുദ്ധിമാന്ദ്യം സംഭവിച്ചവറ് തുടങ്ങി നിരവധി കഷ്ടതകള്‍ അനുഭവിക്കുന്ന നിരാലംബര്ക്ക്ല വേണ്ടിഒരു മുസ്ലിം ചെയ്യേണ്ട ഉത്തരവാദിത്ത്വങ്ങളെക്കുറിച്ച് പ്രവാചകന്‍ സ്വല്ല്ല്ലാഹു അലൈഹിവസല്ലം നല്കികയ ഉപദേശങ്ങളില്‍ നിന്ന്.

  • മലയാളം

    MP3

    ശ്രേഷ്ഠമായ ആരാധനയായ നമസ്കാരം അടിമയും ഉടമയും തമ്മിലുള്ള സംഭാഷണമാണ്‌. നാഥണ്റ്റെ മുന്നില്‍ വിനയാന്വിതനായി ഭയഭക്തി പ്രകടിപ്പിക്കേണ്ട വിശിഷ്ട കര്മ്മ മാണ്‌ നമസ്കാരം. ഭക്തി അതിണ്റ്റെ അകക്കാമ്പാണ്‌. നമസ്കാരത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഭക്തിയെക്കുറിച്ച സാരസമ്പൂറ്ണ്ണറമായ പ്രസംഗം.