വൈജ്ഞാനിക തരം തിരിവ്

  • മലയാളം

    MP4

    ഇബ്രാഹിം നബിയുടെയും ഇസ്മായില്‍ നബിയുടെയും പിതൃ പുത്ര ബന്ധത്തില്‍ കാണുന്ന ഉദാത്തമായ മാതൃകകള്‍ സന്താന ശിക്ഷണ വിഷയത്തില്‍ മാതൃകയാക്കണമെന്നു ഉപദേശിക്കുന്ന സാര സമ്പൂര്‍ണ്ണമായ പ്രഭാഷണം. പ്രവാചകന്മാരുടെ ചര്യകളില്‍ കാണുന്ന ഇത്തരം ഉത്തമ മാതൃകകള്‍ കൊണ്ട് ഓരോ രക്ഷിതാവും തന്റെ കുടുംബത്തെയും സന്താനങ്ങളെയും അലങ്കരിക്കണം.

  • മലയാളം

    MP4

    അടുത്ത കുടുംബ ബന്ധങ്ങളില്‍ പെട്ടവര്‍ക്ക്‌ സകാത്തില്‍ നിന്നും നല്‍കുന്നതിന്റെ ഇസ്ലാമിക വിധി വിശദ മാക്കുന്നു. സകാത്ത്‌ നല്‍കുക എന്ന നിര്‍ബന്ധ ബാധ്യത നിറവേറ്റുന്നതോടൊപ്പം കുടുംബ ബന്ധം ചേര്‍ക്കു ക, കുടുംബത്തില്‍ പെട്ടവരുടെ തന്നെ ദുരവസ്ഥകള്‍ക്ക് പരിഹാരം കാണുക എന്നീ സല്ഫലങ്ങള്‍ ഇത് മൂലം ഉളവാവുന്നു.

  • മലയാളം

    MP4

    ഒരു സമൂഹത്തിന്റെയും കുടുംബത്തിന്റെയും അടിസ്ഥാന ഘടകം ശരിയായ ദാമ്പത്യ ബന്ധങ്ങളാണ്. വിജയകരമായ തലമുറകള്‍ക്കും സല്‍ഗുണ സമ്പന്നമായ കുടുംബാന്തരീക്ഷത്തിനും ഈ ഉത്തമ ബന്ധങ്ങള്‍ അനിവാര്യമാണ്. വിശുദ്ധ ഖുര്‍ആന്‍ ഈ ബന്ധത്തിന്റെ ഊഷ്മളതക്കും സുദൃഢതക്കും അനിവാര്യമായ കാര്യങ്ങള്‍ വിശദമാക്കിയിട്ടുണ്ട്. അതിലേറ്റം പ്രധാനം സ്നേഹവും കാരുണ്യവുമാണ്. സമാധാനവും ഇണക്കവുമാണ്. ദമ്പതികള്‍ കേട്ടിരിക്കേണ്ട ഹൃദയസ്പൃക്കായ പ്രസംഗം.

  • മലയാളം

    MP4

    മനുഷ്യ ജീവിതത്തില്‍ അല്ലാഹുവില്‍ നിന്നും ലഭിക്കുന്ന തുല്യതയില്ലാത്ത രണ്ടു അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവുസമയവും. ഇമാം ബുഖാരി ഉദ്ധരിക്കുന്ന പ്രസിദ്ധമായ ഹദീസിന്റെ പ്രമാണബദ്ധമായ വിശദീകരണം. ഇസ്ലാം സമയത്തിനും ആരോഗ്യത്തിനും വലിയ സ്ഥാനം നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അവ രണ്ടും ഉപയോഗിക്കുകയും അവ ദുരുപയോഗം ചെയ്യാതിരിക്കുകയും ചെയ്യുക. സമയം തിരിച്ചു കിട്ടാത്ത അമൂല്യ നിധിയാണ്.

  • മലയാളം

    MP3

    പ്രവാചകന്റെ കൂടെ ജീവിച്ച സ്വഹാബത്തില്‍ പലരുടെയും ചരിത്രം വിശദീകരിക്കുന്ന പ്രഭാഷണം. ഉമര്‍, സല്‍മാനുല്‍ ഫാരിസി, അബുദര്‍ദാഅ, അബൂ അയ്യൂബുല്‍ അന്‍സാരി തുടങ്ങിയവരുടെ ചരിത്രം. പ്രവാചകനോട് അവര്‍ കാണിച്ച സ്നേഹം, ഇസ്ലാമിക പ്രബോധന രംഗത്ത്‌ അവര്‍ നടത്തിയ ത്യാഗങ്ങള്‍, ഈ രംഗത്ത്‌ അവര്‍ കാണിച്ച ക്ഷമ തുടങ്ങിയ അവരുടെ വിശിഷ്ട വ്യക്തിത്വത്തെ അനാവരണം ചെയ്യുന്നു.

  • മലയാളം

    MP3

    ദുനിയാവിന്റെ നശ്വരതയും പരലോകത്തിന്‍റെ അനശ്വരതയും വിവരിക്കുന്നു. പരലോക വിജയത്തിന്റെ നിദാനം ദുനിയാവിലെ ജീവിതത്തിന്റെ ക്രമീകരണത്തിലൂടെയാണെന്ന് പ്രഭാഷകന്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്നു. ഒപ്പം സമകാലിക മുസ്ലിം സമൂഹത്തിന്റെ ജീര്‍ണ്ണാവസ്ഥയും വിശദമാക്കുന്നു.

  • മലയാളം

    MP3

    മനുഷ്യര്‍ വ്യത്യസ്ത കഴിവുകള്‍ ഉള്ളവരാണ്. ആ കഴിവുകള്‍ വഴി അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നു. കഴിവുകള്‍ അഹങ്കരിക്കനുള്ളതല്ല. അല്ലാഹുവിന്റെ തൃപ്തിക്ക് അനുസരിച്ച് അതിനെ ഉപയോഗിക്കുക. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഒട്ടനവധി സംഭവങ്ങള്‍ ഉദ്ധരിച്ച് വിശദീകരിക്കുന്നു.

  • മലയാളം

    MP3

    ഇസ്ലാമിന്റെ അജയ്യതയും അതിന്റെ മാനവികതയെ കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു അജയ്യവും കാലാതിവര്‍ത്തിയുമായ ഇസ്ലാമിക വിശ്വാസത്തെ കുറിച്ച് ഓരോ മുസ്ലിമും അഭിമാനം കൊള്ളുകയും അതിനെതിരെ വരുന്ന മുഴുവന്‍ ആരോപണങ്ങളെയും പ്രമാണബദ്ധമായി നേരിടുകയും വേണം. ഇസ്ലാം ആരംഭം മുതല്‍ ഇന്ന് വരെ ശത്രുക്കളുടെ വിമര്‍ശനങ്ങളെയും ഗൂഡാലോചനകളെയും അതിജീവിച്ചു മുന്നേറി കൊണ്ടിരിക്കുന്നു.

  • മലയാളം

    MP3

    വ്യക്തി സംസ്ക്കരണം, പ്രാര്‍ത്ഥന, കുടുംബ സംസ്കരണം, മാതാപിതാക്കളെ ആദരിക്കല്‍, കുട്ടികളുടെ ധാര്‍മ്മിക വിദ്യാഭ്യാസം, നിര്‍ബന്ധ നമസ്ക്കാരം, മദ്യം വെടിയുക, ആത്മഹത്യ, കുടുംബത്തിന് വേണ്ടി ചിലവഴിക്കല്‍, മര്യാദ പഠിപ്പിക്കുക തുടങ്ങിയ ഒരു കുടുംബത്തിനും സമൂഹത്തിനും ആവശ്യമായ ഉപദേശങ്ങള്.

  • മലയാളം

    PDF

    രചയിതാവ് : ഹംസ ജമാലി

    ഹിജാബിന്റെ ആയത്തിന്റെ അവതരണത്തിന്നു ശേഷം സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്നുവോ ?? നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കാലത്തും അതിന്നു ശേഷവും നബിയുടെ ഭാര്യമാര്‍ പള്ളിയില്‍ പോയിരുന്നുവോ?? ഈ വിഷയകമായി ഇമാം ശാഫിയുടെ നിലപാട്‌ എന്ത്‌? സ്ത്രീകളുടെ പള്ളി പ്രവേശന കാര്യവുമായി ബന്ധപ്പെട്ട ഇസ്ലാമിക വിധി വ്യക്തമാക്കുന്ന ലേഖനം.

  • മലയാളം

    MP3

    തൌഹീദിന്റെ ശ്രേഷ്ടത, , ആല്ലാഹുവില്, മലക്കുകള്,കിതാബുകള്,പ്രവാചക്ന്മാരില്,പരലൊകൌമ്, വിഷിയിലുള്ള വിശ്വാസം തുടങിയ ഇസ്ലാമിലെ വിശ്വാസ കാര്യങള്, ഇണകള്‍ തമ്മിലുള്ള ബാധ്യതയുദെ പ്രാധാന്യമ്, , മുസ്ലിമ്കള്‍ തമ്മിലുള്ള ഭാധ്യത, മുസ്ലിമ്കള്‍ തമ്മിലുള്ള ഐക്യം കാത്തുസൂക്ഷിക്കുക , തീവ്രവാദത്തില്‍ നിന്നും വിട്ടു നില്ക്കുക മുതലായ ഉപദേശങ്ങള്

  • മലയാളം

    MP3

    സൂറതുല്‍ കഹ്ഫിന്റെ ശ്റേഷ്ടത, അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍ നന്ദിയുള്ളവരാവുക, സൂറത്തുല്‍ കഹ്ഫില്‍ വിവരിച്ച കഥകളില്‍ നിന്നും മനുഷ്യറ്ക്ക് ലഭിക്കുന്ന പാഠങ്ങള്‍

  • മലയാളം

    MP3

    സൂറതുല്‍ ബകറയുടെ ശ്രേഷ്ടതകളൂം സൂറയുദെ പ്രാരം ഭ വചനങളുടെയും ആയതുല്‍ കുര്സിയുടെയും പ്രാധാന്യവും ശ്രേഷ്ടതയും വ്യാഖ്യാനവും വിവരിക്കുന്നു.

  • മലയാളം

    MP3

    യാത്ര എന്ന അനുഗ്രഹമ്, യത്രയിലെ പ്രാറ്ത്ഥനകള്, യാത്രയിലെ മര്യാധകള്, റോഡുകളില്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ അനിവാര്യത തുദങ്ങിയ സുരക്ഷിതമായ് യാത്രക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചുള്ള പ്രഭാഷണമ്

  • മലയാളം

    PDF

    മരണം, ബര്‍സഖീജീവിതം, അന്ത്യനാള്‍,, വിചാരണ, രേഖകള്‍കൈമാറല്‍, സ്വിറാത്ത്പാലം, സ്വര്‍ഗ്ഗനരകപ്രവേശനം, സ്വര്‍ഗ്ഗീയ അനുഗ്രഹങ്ങള്‍, നരകശിക്ഷകള്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ഖുര്‍ആനും തിരുനബിയുടെ സുന്നത്തും അനുസരിച്ച്‌ വിശദീകരിക്കുന്ന പഠനം. മരണാനന്തര ജീവിതത്തെക്കുറിച്ച്‌ ഓരോരുത്തരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കൃതി

  • മലയാളം

    PDF

    അല്ലാ‍ഹുവിന്റെ പ്രീതിയും പരലോകത്തിലെ വിജയവും കാംക്ഷിക്കുന്ന ഏതൊരു വിശ്വാസിക്കും, അല്ലാ‍ഹു വിശുദ്ധ ഖുര്‍ആനിലൂടെ പ്രഖ്യാപിച്ചതു പോലെ, പ്രവാചക ജീവിതത്തില്‍ ഉത്തമമായ മാതൃകയുണ്ട്‌. ഇഹലോകത്തും പരലോകത്തും രക്ഷ പ്രാപിക്കാവുന്ന അനവധി മഹിതമായ പാഠങ്ങളാണ്‌ പ്രവാചക വിദ്യാലയത്തില്‍ നിന്നും ലഭിക്കാനുള്ളത്‌. നബി ജീവിതത്തെ ഹൃസ്വമായി പരിചയപ്പെടുത്തുന്ന ലേഖനം.

  • മലയാളം

    PDF

    കേരളത്തിലെ പള്ളികളില്‍ ചെയ്തു വരുന്ന സുബഹി നമസ്കാരത്തിലെ കുനൂത്തിന്ന് പ്രമാണങ്ങളുടെ പിന്‍ബലമില്ല എന്നു വ്യക്തമാക്കുന്ന ലേഖനം. നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ കൂടെയും , അബൂബക്കര്‍, ഉമര്‍, ഉഥ്മാന്‍, അലി (റദിയല്ലാഹു അന്‍ഹും)യുടെ കൂടെയും നമസ്കരിച്ച സ്വഹാബിമാര്‍ അങ്ങിനെയൊരു കര്‍മ്മം അവരാരും ചെയ്തിട്ടില്ല എന്നു സാക്ഷ്യപ്പെടുത്തുന്നു.

  • മലയാളം

    MP4

    തൗബയുടെ പ്രാധാന്യവും ശ്രേഷ്ടതകളും വിവരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തെറ്റു ചെയ്യാനായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ അതില്‍ നിന്നും പിന്തിരിയുക. അല്ലാഹുവിനെ ദിക്കരിച്ച മനു ഷ്യരോട്‌ അല്ലാഹു പറയുന്നു: "അല്ലാഹുവിന്റെ കരുണയെ തൊട്ടു നിരാശരാകരുത്‌, നിങ്ങളുടെ മുഴുവന്‍ പാപങ്ങളും അല്ലാഹു "പൊറുക്കുന്നവനാണ്‍" ആരുടെയെല്ലാം തൗബ സ്വീകരിക്കില്ല. ?? തൗബ ചെയ്ത്‌ അല്ലാഹുവിലേക്ക്‌ അടുക്കുന്ന അവസ്ഥയിലെത്താനു നുള്ള പന്ത്രണ്ട്‌ കാര്യങ്ങള്‍ പ്രഭാഷകന്‍ വിവരിക്കുന്നു.

  • മലയാളം

    MP3

    മുസ്ലിംകള്‍ അലസന്മാരായിരിക്കരുത്‌. തൊഴിലിന്റെ പ്രാധാന്യം, തൊഴില്‍ രംഗത്ത്‌ വിശ്വാസിക്കുള്ള വിധി വിലക്കുകള്‍ , ഹലാലായ സമ്പാദ്യത്തിന്റെ പ്രധാന്യം തുദങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

  • മലയാളം

    PDF

    സഊദി അറേബ്യയിലെ പ്രശസ്ത പണ്ഡിതനായിരുന്ന മുഹമ്മദ്‌ ബ്നു സ്വാലിഹ് അല്‍ ഉസൈമീന്‍ (റ) വിശുദ്ധ റമദാനിലെ നോമ്പിന്റെ വിധി വിലക്കുകളെ സംബന്ധിച്ച് ഏതാനും ഫത് വകളാണ് ഈ ചെറിയ പുസ്തകത്തിലുള്ളത്. ’ഫതാവാ അര്‍കാനുല്‍ ഇസ്ലാം’ എന്ന ഗ്രന്ഥത്തിലെ ’അഹകാമുസ്സ്വിയാം’ എന്ന ഭാഗത്തിന്റെ വിവര്‍ത്തനമാണിത്.