تعريب عناوين المواد

ഓഡിേയാ

ഇനങ്ങളുടെ എണ്ണം: 177

 • ബലികര്‍മം മലയാളം

  MP3

  പ്രഭാഷകൻ : ഹുസൈന്‍ സലഫി

  ത്യാഗോജ്വലമായ ഒരു ചരിത്രത്തില്‍ നിന്നാണ്‌ ബലി രൂപപ്പെടുന്നത്‌. ബലിയുടെ ചരിത്രത്തിലേക്കും ബലിയറുക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകളിലേക്കും പ്രഭാഷകന്‍ വിരല്‍ ചൂണ്ടുന്നു.

 • MP3

  പ്രഭാഷകൻ : ഹുസൈന്‍ സലഫി

  വിശ്വാസി എന്നും പരീക്ഷിക്കപ്പെടും പ്രത്യേകിച്ച്‌ പ്രബൊധന രംഗത്ത്‌. പ്രബോധനം വിശ്വാസിയുടെ ബാധ്യതയാണ്‌ താനും. ഈ രംഗത്ത്‌ പതറാതെ മുന്ഗാെമികളുടെ ചരിത്രത്തില്‍ നിന്നു പാഠമുള്ക്കൊ ണ്ട്‌ കൊണ്ട്‌ പ്രബോധന രംഗത്ത്‌ സജീവമാകാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.

 • MP3

  പ്രഭാഷകൻ : ഹുസൈന്‍ സലഫി

  എന്താണു യഥാര്ത്ഥ അറിവ്‌? അറിവുകള്‍ മനുഷ്യനെ സദാചാരത്തിനു പ്രേരിപ്പിക്കുന്നതായിരിക്കണം. മരണാനന്തര ജീവിതത്തിലെ മോക്ഷത്തിനു വേണ്ടിയുള്ള അറിവിനായിരിക്കണം ഒരു മുസ്ലിം പ്രധാന്യം നല്കേനണ്ടത്‌ എന്ന പ്രഭാഷകന്‍ ഉദ്‌ബോധിപ്പിക്കുന്നു.

 • MP3

  പ്രഭാഷകൻ : ഹുസൈന്‍ സലഫി

  വിവിധ ആരാധനകള്‍ അനുഷ്ടിച്ചുകൊണ്ട്‌ ജീവിതത്തില്‍ സംസ്കരണം നേടാനും അതു വഴി പരലോകത്ത്‌ സ്വര്ഗ്ഗം കരസ്ഥമാക്കാനും അല്ലാഹു കല്പിലക്കുന്നു. ആരാധനകളുടെ വിവിധ വശങ്ങള്‍ വ്യക്തമാക്കുന്നതോടൊപ്പം ഈ പ്രഭാഷണം നമ്മുടെ ആരാധനകള്‍ അല്ലാഹു സ്വീകരിച്ചിട്ടുണ്ടോ എന്ന് എങ്ങി നെ അറിയാന്‍ കഴിയും എന്നു കൂടി വിശദീകരിക്കുന്നു.

 • MP3

  പ്രഭാഷകൻ : ഹുസൈന്‍ സലഫി

  ആരാധനകള്‍ കേവലം ചടങ്ങുകളല്ലെന്നും ഭൗതികവും പാരത്രികവുമായ അനേകം ഗുണങ്ങള്‍ ഉണ്ടന്നും പ്രഭാഷകന്‍ സമര്ത്ഥി ക്കുന്നു. ഇബാദത്തുകളുടെ ചൈതന്യവും ജീവനും ഉള്‍ണ്ട്‌ കൊണ്ട്‌ ജീവിതത്തില്‍ മാറ്റം വരുത്താന്‍ പ്രേരിപ്പിക്കുന്ന പ്രഭാഷണം.

 • അമാനത്ത്‌ മലയാളം

  MP3

  പ്രഭാഷകൻ : ഹുസൈന്‍ സലഫി

  സൂക്ഷിക്കാന്‍ ഏല്പിളക്കപ്പെട്ടിരിക്കുന്ന ഒരു വസ്തു, സമ്പത്ത്‌ മാത്രമല്ല അമാനത്ത്‌. ഓരൊരുത്തരിലും ഏല്പിرക്കപെട്ടിട്ടുള്ള ഉത്തരവാധിത്വത്തിന്റെ കൃത്യമായ നിര്വ്വ ഹണം കൂടിയാ യാണത്‌. സൃഷ്ടാവായ അല്ലാഹുവും അവന്റെ സൃഷ്ടിയായ മനുഷ്യനും തമ്മിലുള്ള അമാനത്ത്‌ . സൃഷ്ടികള്‍ തമ്മിലുള്ള അമാനത്ത്‌, ഇങ്ങിനെ അമാനത്തിന്റെ വിവിധ വശങ്ങളും അതിന്റെ പ്രാധാന്യവും സമഗ്രമായി പ്രതിപാദിക്കുന്ന പ്രഭാഷണം.

 • MP3

  ദുല്‍ ഹജ്ജ്‌ മാസത്തിലെ ആദ്യത്തെ 10 ദിനങ്ങളുടെ മഹത്വത്തെ കുറിച്ചും വിശ്വാസികള്‍ ആ പവിത്രമായ ദിനങ്ങളെ എങ്ങനെ വിനിയോഗിക്കണമെന്നും പ്രമാണങ്ങള്‍ ഉദ്ധരിച്ച്‌ കൊണ്ട്‌ സമര്ത്ഥി ക്കുന്ന പ്രൗഡമായ പ്രഭാഷണം. ഹജ്ജുല്‍ അക്ബറിനെ കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണകള്‍ അകറ്റുന്നു.

 • MP3

  പ്രഭാഷകൻ : ഹുസൈന്‍ സലഫി

  ആരോഗ്യ പരിപാലനത്തിനു ഇസ്ലാം വളരെയധികം പ്രധാന്യവും അവ നേടിയെടുക്കാന്‍ ഇസ്ലാം നിര്ദേഗശിച്ച പല മാര്ഗ്ഗ ങ്ങളെ സംബന്ധിച്ചുമുള്ള ഹ്രസ്വമായ വിവരണം.ഈ രംഗത്ത്‌ അലംഭാവം കാണിച്ചാല്‍ വന്ന് ഭവിക്കുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു

 • സ്വപ്നം മലയാളം

  MP3

  ഉറക്കം, മരണം, സ്വപ്നം തുടങ്ങിയ വിഷയങ്ങളില്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും മുന്‍കാല പണ്ഡിതന്മാരുടെ വിശദീകരനങ്ങളുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കുന്ന പ്രഭാഷണം. സ്വപ്നങ്ങളുടെ പേരില്‍ നില നില്‍ക്കുന്ന തെറ്റായ പ്രചാരണങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും അകന്നു നില്‍ക്കാനും സ്വപ്ന വ്യാഖ്യാനങ്ങളില്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട നിലപാടുകളും ഉറങ്ങുമ്പോള്‍ പാലിക്കേണ്ട മര്യാദകളും വിശദീകരിക്കുന്നു.

 • ഖാദിയാനിസം മലയാളം

  MP3

  ഇന്‍ഡ്യയിലും പാകിസ്ഥാനിലുമായി ജനിച്ച് വളര്‍ച്ച പ്രാപിച്ച ഖാദിയാനിസത്തിന്‍റെ ചരിത്രവും വിശ്വാസങ്ങളും അവര്‍ ഉണ്ടാക്കുന്ന അപകടങ്ങളും വിവരിക്കുന്നു.

 • MP3

  റമദാന്‍ മനുഷ്യനെ ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. തഖ്‌വയാണ് റമദാന്‍ മനുഷ്യന് സമ്മാനിക്കുന്നത്. ജീവിതത്തിന്റെ ഓരോ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനെ സൂക്ഷിക്കേണ്ടതുണ്ട്. റമദാന്‍ അവസാനിച്ചു പെരുന്നാള്‍ ആഘോഷിക്കുന്ന സന്ദര്‍ഭത്തില്‍ പൂര്‍ണ്ണമായും പാപമുക്തനായോ എന്ന് ഓരോ മുസ്‌ലിമും പരിശോധിക്കേണ്ടതുണ്ട് എന്ന് പ്രഭാഷകന്‍ ഉത്ബോധിപ്പിക്കുന്നു.

 • MP3

  ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ഒരു പാട് വിഷയങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പ്രഭാഷണം. ലോകം ഇന്ന് സാംസ്കാരികമായി നശിച്ചു കൊണ്ടിരിക്കുമ്പോള്‍ അല്ലാഹുവിന്റെ കിതാബും പ്രവാചകന്റെ ചര്യയും അനുസരിച്ച് ജീവിതം ഭദ്രമാക്കേണ്ടതിട്നെ പ്രാധാന്യം ഊന്നിപ്പറയുന്നു.

 • MP3

  ഐഹിക ജീവിതത്തില്‍ ഒരു വിശ്വാസി തന്റെ നാഥനെ ഭയപ്പെട്ടും അവന്റെ പ്രതിഫലം ആഗ്രഹിച്ചും കൊണ്ട് ജീവിക്കണം. ആ മാര്‍ഗ്ഗത്തില്‍ അനുഭവിക്കേണ്ട ക്ലേശങ്ങളെ കുറിച്ചും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ചും അവന്‍ ബോധാവാന്‍ ആവേണ്ടതുണ്ട്. വിശ്വാസിയുടെ ജീവിത പാതയില്‍ അവന്‍ സൂക്ഷിക്കേണ്ട നിരവധി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന പ്രഭാഷണം.

 • MP3

  റമദാന്‍ മാസം തൌബയുടെ മാസമാണ്. മനുഷ്യര്‍ക്ക്‌ പാപങ്ങളില്‍ നിന്നും മുക്തമാകുവാന്‍ അല്ലാഹു അനുഗ്രഹിച്ചു നല്‍കിയ മാസം. തൌബയുടെ വാതായനങ്ങള്‍ തുറന്നിടുന്ന റമദാനിന്റെ പവിത്രത ഉള്‍കൊള്ളാനും അതിന്റെ മഹത്വത്തെ പൂര്‍ണ്ണമായും സ്വാംശീകരിക്കാനും ഉപദേശിക്കുന്ന പ്രഭാഷണം.

 • MP3

  സ്ത്രീകളും പുരുഷന്മാരും വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തേണ്ട സാംസ്കാരികമായ മര്യാദകളും ലൈംഗിക അച്ചടക്കങ്ങളും വിശദമാക്കുന്ന പ്രഭാഷണം. വസ്ത്രധാരണ രംഗങ്ങളിലും യാത്രാ വേളകളിലും പള്ളികളിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും വിവാഹ സന്ദര്‍ഭങ്ങളിലും സ്ത്രീ പുരുഷ കൂടിച്ചേരലുകള്‍ ഉണ്ടായേക്കാവുന്ന സ്ഥലങ്ങളിലും സൂക്ഷിക്കേണ്ടുന്ന മര്യാദകളും നിയമങ്ങളും വിശദീകരിക്കുന്നു.

 • MP3

  വിശുദ്ധ ഖുര്‍ആനിലെ 103-മ് അധ്യായമായ സൂറത്തുല്‍ അസറിന്റെ വിശദീകരണം. വിവിധ കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന മനുഷ്യ സമൂഹത്തിന്റെ വിശ്വാസപരവും ആചാരപരവുമായ കാര്യങ്ങള്‍ എടുത്തു ഉദാഹരിച്ചു കൊണ്ട് മനുഷ്യ സമൂഹത്തിനു സംഭവിച്ച അപചയങ്ങള്‍ വിശദമാക്കുന്നു. ശുദ്ധമായ ഏക ദൈവ വിശ്വാസത്തിനും കറ കളഞ്ഞ ആത്മാര്‍ഥമായ സല്പ്രവര്തനങ്ങള്‍ക്കും മാത്രമേ മനുഷ്യനെ സംരക്ഷിക്കാന്‍ സാധിക്കൂ എന്ന് പ്രഭാഷകന്‍ വ്യക്തമാക്കുന്നു.

 • MP3

  സൂറത്തുല്‍ ഫാത്തിഹയുടെ ആധികാരികമായ വിശദീകരണം: സന്മാര്‍ഗ്ഗ ത്തിലേക്കുള്ള പാതയും വിജയത്തിലേക്കുള്ള ചവിട്ടുപടിയുമാണ് സൂറത്തുല്‍ ഫാത്തിഹ. ഖുര്‍ആനിന്റെ മുഴുവന്‍ ആശയങ്ങളും തത്വങ്ങളും നിയമങ്ങളും ഉള്‍കൊള്ളുന്ന മഹത്തായ അദ്ധ്യായം. ഓരോ മുസ്ലിമും ദിനേന നമസ്കാരങ്ങളില്‍ പാരായണം ചെയ്യേണ്ട സൂറത്ത്‌. അതുകൊണ്ട് തന്നെ അതിന്റെ അര്‍ത്ഥവും ആശയവും പഠിക്കല്‍ ഓരോ മുസ്ലിമിനും നിര്‍ബന്ധമാവുന്നു. നമസ്കാരത്തില്‍ ഭയഭക്തി ഉണ്ടാവാന്‍ ആശയങ്ങള്‍ ഉള്കൊള്ളല്‍ അനിവാര്യമായിത്തീരുന്നു. ഏതൊരു സാധാരണക്കാരനും മനസ്സിലാവുന്ന വിധത്തിലുള്ള പ്രതിപാദനം.

 • MP3

  ദൈവിക മതത്തിന്റെ അടിസ്ഥാന വിശ്വാസം ഏകാദൈവാരധനയാണ്. ദൈവിക പ്രവാചകന്മാര്‍ മുഴുവന്‍ പഠിപ്പിച്ചതും വേദഗ്രന്ഥങ്ങള്‍ മുഴുവനും ഉല്‍ഘോഷിച്ചതും യഥാര്‍ത്ഥ ഏകദൈവ വിശ്വാസമാണ്. നിരവധി മതങ്ങളുടെ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് മത ദര്‍ശനങ്ങളും വിവിധ മതങ്ങളുടെ വേദഗ്രന്ഥങ്ങളും വ്യക്തമാക്കുന്നത് ശുദ്ധമായ ഏകദൈവ വിശ്വാസമാണെന്ന് സ്ഥാപിക്കുന്നു.

 • MP3

  ഇസ്ലാം ഒരു മനുഷ്യന് സ്വര്‍ഗപ്രാപ്തിക്ക് വേണ്ട വിശ്വാസങ്ങള്‍ എന്തെന്ന് പഠിപ്പിക്കുന്നു. എന്നാല്‍ പുരോഹിതന്മാര്‍ ധാരാളം അന്ധവിശ്വാസങ്ങള്‍ മതത്തില്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലിം സമുദായത്തില്‍ പ്രചരിക്കപ്പെട്ട ധാരാളം അന്ധവിശ്വാസങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. ഒരു മനുഷ്യന് നന്മയും ദോഷവും നിശ്ചയിക്കുന്നത് അല്ലാഹുവാണ് എന്ന വിധി വിശ്വാസത്തെ തകര്‍ത്തു കളയുന്ന തരത്തില്‍ ദോഷങ്ങളെ തടുക്കുവാന്‍ അന്ധവിശ്വാസങ്ങളിലൂടെ കുറുക്കു വഴികളെ തേടുന്നതിനെ തുറന്നു കാണിക്കുന്ന പ്രഭാഷണം.

 • MP3

  ഖുര്‍ ആനിലെ വിവിധ അദ്ധ്യാങ്ങളില്‍ പരാമര്ശിക്കപെടുന്ന വിവിധ കഥകളില്‍ വിശ്വാസികള്‍ക്ക് ധാരാളം ഗുണ പാഠങ്ങളടങ്ങിയിരിക്കുന്നു. ഈ പ്രഭാഷണ പരമ്പര ഈ കഥകളെ പഠന വിധേയമാക്കുന്നു.

താങ്കളുടെ അഭിപ്രായം