വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

സാരോപദേശങ്ങള്

ഇനങ്ങളുടെ എണ്ണം: 57

  • മലയാളം

    MP3

    ഐഹിക ജീവിതത്തിലെ എല്ലാ സുഖങ്ങളെയും മുറിച്ചു കളയുന്ന മരണം സത്യമാണ്. ദൈവബോധമുള്ളവന്‍ എപ്പോഴും മരണത്തെ സ്മരിച്ചു കൊണ്ടിരിക്കും. കാരണം മരണ ചിന്തയുള്ളവന്‍ പശ്ചാതാപത്തിലെക്ക് കുതിക്കും. അവന്‍ ഹൃദയത്തെ ആരാധനയില്‍ ഉറപ്പിക്കും. മരണവേദന എല്ലാ സൃഷ്ടികളും അനുഭവിക്കും. ആ വേദന പാപങ്ങളെ കഴുകുന്നു; പദവികള്‍ വര്‍ധിപ്പിക്കുന്നു. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ മരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആകര്‍ഷകമായ പ്രഭാഷണം.

  • മലയാളം

    MP3

    മനുഷ്യര്‍ വ്യത്യസ്ത കഴിവുകള്‍ ഉള്ളവരാണ്. ആ കഴിവുകള്‍ വഴി അല്ലാഹു മനുഷ്യനെ പരീക്ഷിക്കുന്നു. കഴിവുകള്‍ അഹങ്കരിക്കനുള്ളതല്ല. അല്ലാഹുവിന്റെ തൃപ്തിക്ക് അനുസരിച്ച് അതിനെ ഉപയോഗിക്കുക. വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഹദീസുകളില്‍ നിന്നും ഒട്ടനവധി സംഭവങ്ങള്‍ ഉദ്ധരിച്ച് വിശദീകരിക്കുന്നു.

  • മലയാളം

    MP4

    തൗബയുടെ പ്രാധാന്യവും ശ്രേഷ്ടതകളും വിവരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ തെറ്റു ചെയ്യാനായി ഉപയോഗപ്പെടുത്തുന്ന വിശ്വാസികള്‍ അതില്‍ നിന്നും പിന്തിരിയുക. അല്ലാഹുവിനെ ദിക്കരിച്ച മനു ഷ്യരോട്‌ അല്ലാഹു പറയുന്നു: "അല്ലാഹുവിന്റെ കരുണയെ തൊട്ടു നിരാശരാകരുത്‌, നിങ്ങളുടെ മുഴുവന്‍ പാപങ്ങളും അല്ലാഹു "പൊറുക്കുന്നവനാണ്‍" ആരുടെയെല്ലാം തൗബ സ്വീകരിക്കില്ല. ?? തൗബ ചെയ്ത്‌ അല്ലാഹുവിലേക്ക്‌ അടുക്കുന്ന അവസ്ഥയിലെത്താനു നുള്ള പന്ത്രണ്ട്‌ കാര്യങ്ങള്‍ പ്രഭാഷകന്‍ വിവരിക്കുന്നു.

  • മലയാളം

    MP3

    മുസ്ലിംകള്‍ അലസന്മാരായിരിക്കരുത്‌. തൊഴിലിന്റെ പ്രാധാന്യം, തൊഴില്‍ രംഗത്ത്‌ വിശ്വാസിക്കുള്ള വിധി വിലക്കുകള്‍ , ഹലാലായ സമ്പാദ്യത്തിന്റെ പ്രധാന്യം തുദങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കുന്നു.

  • മലയാളം

    MP4

    ക്ഷമയുടെ സ്ഥാനം, ക്ഷമയില്ലാത്തവന്ന് ഈമാന്‍ ഉണ്ടാവുകയില്ല, ഏതെല്ലാം രീതിയില്‍ ക്ഷമിക്കണം? (നാവ്, ഖല്ബ്, ശരീരാവയവം ഇവ കൊണ്ട് ക്ഷമിക്കണം). ക്ഷമയുടെ നേട്ടങ്ങളും ശ്രേഷ്ടതകളും വിവരിക്കുന്ന പ്രഭാഷണം.

  • മലയാളം

    MP3

    മാതാപിതാക്കളെക്കാളും ഭാര്യാ സന്താനങ്ങളെക്കാളും മറ്റാരെക്കാളും നാം ലോക സ്രഷ്ടാവും നമ്മുടെ സംരക്ഷകനുമായ അല്ലഹുവിനെ പ്രഥമമായി ഇഷ്ടപ്പെടേണ്ടതുണ്ട്‌. അതിനു വിശ്വാസിയെ പ്രേരിപ്പിക്കുന്ന പ്രൗഡമായ പ്രഭാഷണം.

  • മലയാളം

    MP4

    നന്മയും തിന്മയും ജീവിതത്തിന്റെ രണ്ടു ഘടകങ്ങളാകുന്നു. പ്രയാസങ്ങളും കഷ്ടപ്പാടുകളും സഹിച്ചവരായിരുന്നു പ്രവാചകന്‍മാരും സഹാബികളും. പരീക്ഷണങ്ങള്‍ മനുഷ്യരുടെ ദുഷ്ചെയ്തികള്‍ മുഖേനയും സംഭവിക്കാം. അനുഗ്രഹങ്ങള്‍ ലഭിക്കുമ്പോള്‍ നന്ദി കാണിക്കാനും പരീക്ഷണങ്ങളെ ക്ഷമയോടെ നേരിടാനും വിശ്വാസി തയ്യാറാകേണ്ടതുണ്ട്‌. തനിക്ക്‌ നല്‍കിയ അനുഗ്രഹങ്ങള്‍ പറയല്‍ നന്ദിയുടെ ഭാഗമാകുന്നു. വിപത്ത്‌ നീങ്ങിയാല്‍അല്ലാഹുവിനെ മറക്കാതിരിക്കണം, തുടങ്ങി ജീവിത വിജയത്തിന്ന്‌ വിശ്വാസിയെ പ്രാപ്തനാക്കുന്ന പ്രൗഡമായ പ്രഭാഷണം.

  • മലയാളം

    YOUTUBE

    മരണവുമായി ബന്ധപ്പെട്ട്‌ ഖുര്‍ആന്‍ പരാമര്‍ശിച്ച ആയത്തുകളിലേക്ക്‌ ഒരു എത്തി നോട്ടം

  • മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    ഭാവി കാര്യങ്ങള്‍ അറിയുന്നവന്‍ അല്ലാഹു മാത്രം. വിശ്വാസ രംഗത്ത്‌ മുസ്ലിം സമൂഹത്തില്‍ സംഭവിച്ച വ്യതിചലനത്തെ കുറിച്ചുള്ള ഹ്രസ്വമായ വിവരണം. കൂടാതെ സ്വലാത്തുല്‍ ഇസ്തിഖാറ(നന്മ തിരഞ്ഞെടുക്കാനുള്ള നമസ്കാരം) യെ കുറിച്ചും പ്രഭാഷകന്‍ വിശദീകരിക്കുന്നു.

  • മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    വിശ്വാസി എന്നും പരീക്ഷിക്കപ്പെടും പ്രത്യേകിച്ച്‌ പ്രബൊധന രംഗത്ത്‌. പ്രബോധനം വിശ്വാസിയുടെ ബാധ്യതയാണ്‌ താനും. ഈ രംഗത്ത്‌ പതറാതെ മുന്ഗാെമികളുടെ ചരിത്രത്തില്‍ നിന്നു പാഠമുള്ക്കൊ ണ്ട്‌ കൊണ്ട്‌ പ്രബോധന രംഗത്ത്‌ സജീവമാകാന്‍ വിശ്വാസിയെ പ്രേരിപ്പിക്കുകയാണ്‍ പ്രഭാഷകന്‍.

  • മലയാളം

    MP3

    പ്രഭാഷകൻ : ഹുസൈന്‍ സലഫി

    വിവിധ ആരാധനകള്‍ അനുഷ്ടിച്ചുകൊണ്ട്‌ ജീവിതത്തില്‍ സംസ്കരണം നേടാനും അതു വഴി പരലോകത്ത്‌ സ്വര്ഗ്ഗം കരസ്ഥമാക്കാനും അല്ലാഹു കല്പിലക്കുന്നു. ആരാധനകളുടെ വിവിധ വശങ്ങള്‍ വ്യക്തമാക്കുന്നതോടൊപ്പം ഈ പ്രഭാഷണം നമ്മുടെ ആരാധനകള്‍ അല്ലാഹു സ്വീകരിച്ചിട്ടുണ്ടോ എന്ന് എങ്ങി നെ അറിയാന്‍ കഴിയും എന്നു കൂടി വിശദീകരിക്കുന്നു.

  • മലയാളം

    MP4

    അല്ലാഹു മനുഷ്യന്റെ രൂപങ്ങളിലേക്കോ അവരുടെ ബാഹ്യ പ്രകടങ്ങളിലേക്കോ അല്ല നോക്കുന്നത്, പ്രത്യുത അവന്റെ ഹൃദയത്തി ലേക്കത്രേ. പുറമേക്ക് എത്ര നല്ലവനായിരുന്നാലും അകം നന്നാക്കാതിരുന്നാല്‍ അല്ലാഹു അവനില്‍ നിന്ന് യാതൊന്നും സ്വീകരിക്കുകയില്ല. പക, വിദ്വേഷം, അസൂയ തുടങ്ങിയ ദുര്‍ഗുണങ്ങള്‍ മനസ്സുകളില്‍ നിന്നും തുടച്ചു നീക്കണം. ഹൃദയ ശുദ്ധീകരണത്തിന്റെ പ്രാധാന്യം വിശദമാക്കുന്ന പ്രഭാഷണം.

  • മലയാളം

    MP3

    ഒരു വിശ്വാസി തന്റെ ജീവിതത്തില്‍ ശ്രദ്ധിക്കേണ്ട ഒരു പാട് വിഷയങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന പ്രഭാഷണം. ലോകം ഇന്ന് സാംസ്കാരികമായി നശിച്ചു കൊണ്ടിരിക്കുമ്പോള്‍ അല്ലാഹുവിന്റെ കിതാബും പ്രവാചകന്റെ ചര്യയും അനുസരിച്ച് ജീവിതം ഭദ്രമാക്കേണ്ടതിട്നെ പ്രാധാന്യം ഊന്നിപ്പറയുന്നു.

  • മലയാളം

    MP3

    ഐഹിക ജീവിതത്തില്‍ ഒരു വിശ്വാസി തന്റെ നാഥനെ ഭയപ്പെട്ടും അവന്റെ പ്രതിഫലം ആഗ്രഹിച്ചും കൊണ്ട് ജീവിക്കണം. ആ മാര്‍ഗ്ഗത്തില്‍ അനുഭവിക്കേണ്ട ക്ലേശങ്ങളെ കുറിച്ചും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ചും അവന്‍ ബോധാവാന്‍ ആവേണ്ടതുണ്ട്. വിശ്വാസിയുടെ ജീവിത പാതയില്‍ അവന്‍ സൂക്ഷിക്കേണ്ട നിരവധി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്ന പ്രഭാഷണം.

  • മലയാളം

    MP3

    റമദാന്‍ മാസം തൌബയുടെ മാസമാണ്. മനുഷ്യര്‍ക്ക്‌ പാപങ്ങളില്‍ നിന്നും മുക്തമാകുവാന്‍ അല്ലാഹു അനുഗ്രഹിച്ചു നല്‍കിയ മാസം. തൌബയുടെ വാതായനങ്ങള്‍ തുറന്നിടുന്ന റമദാനിന്റെ പവിത്രത ഉള്‍കൊള്ളാനും അതിന്റെ മഹത്വത്തെ പൂര്‍ണ്ണമായും സ്വാംശീകരിക്കാനും ഉപദേശിക്കുന്ന പ്രഭാഷണം.

  • മലയാളം

    PDF

    പാശ്ചാത്യന്‍ ജനതയുടെ ജീവിതത്തെ പറ്റി സമൂഹത്തില്‍ ചില ധാരണകളുണ്ട്‌. ജീവിതത്തിന്റെ സകല ഐശ്വര്യങ്ങളും അനുഭവിച്ചും, സമ്പൂ ര്‍ണ്ണമായ നിര്‍ഭയത്വത്തില്‍ വിഹരിച്ചും കഴിയുന്നവരാണ്‌ എന്നതാണ്‌ ആ ധാരണ. എന്നാല്‍ യാഥാര്‍ഥ്യമെന്താണ്‌? ഈ ചെറിയ ലേഖനത്തിലെ പ്രതിപാദ്യം അതാണ്‌; വായിക്കുക.

  • മലയാളം

    PDF

    ദൈവദൂതന്മാര്ക്ക് പോലും ജീവിതത്തില്‍ പരീക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട് അല്ലാഹു പല വിധത്തിലും നമ്മെ പരീക്ഷിച്ചുകൊണ്ടിരിക്കും അത്തരം കാര്യങ്ങളുടെ ഒരു വിവരണമാണിതില്‍.

  • മലയാളം

    PDF

    മരണം വിളിച്ചുണര്ത്തും മുമ്പ്‌ എന്തല്ലാം കാര്യങ്ങള്‍ നമുക്ക്‌ ചെയ്യാനുണ്ട് അതില്‍ നാം എത്രത്തോളം വീഴ്ച വരുത്തുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ വിശദീകരിക്കുന്നു.

  • മലയാളം

    PDF

    മരണത്തോടുകൂടി യഥാര്ത്ഥ് ജീവിതത്തിലേക്ക്‌ പ്രവേശിക്കുന്ന മുഅ്മിനായ ഒരാളുടെ സുഖപര്യവസാനത്തിന്റെ ചില അടയാളങ്ങളെ സംബന്ധിച്ച്‌ ഖുര്ആങനിന്റെയും പ്രവചാക ഹദീസുകളുടേയും വെളിച്ചത്തില്‍ വിശദീകരിക്കുകയാണ്‌ ഈ ലഘുലേഖയില്‍. അല്ലാഹു നമ്മുടെ മരണവും സുഖപര്യവസാനത്തിലാക്കട്ടെ.

  • മലയാളം

    MP4

    മരണത്തെക്കുറിച്ച്‌ ബോധ്യപ്പെടുത്തുന്ന പ്രൌഢമായ പ്രസംഗം. ഭൂമിയിലെ നൈമിഷിക ജീവിതത്തെക്കുറിച്ച്‌ ഒരു വിശ്വാസിക്കുണ്ടായിരിക്കേണ്ട കാഴ്ചപ്പാടുകള്‍ വിശദീകരിക്കുന്നു. ഏതു നിമിഷവും ഈ ലോകത്തു നിന്നു വിടപറയുമെന്ന ബോധം വിശ്വാസികളെ നയിക്കണം. ജീവിതത്തില്‍ ലാളിത്യവും മോഹങ്ങളില്‍ നിയന്ത്രണവും ഉണ്ടെങ്കില്‍ മാത്രമെ പരലോക ചിന്ത ദൃഢപ്പെടുകയുള്ളൂ.