വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

എല്ലാ ഇനങ്ങളും

ഇനങ്ങളുടെ എണ്ണം: 854

  • മലയാളം

    PDF

    വിശ്വാസികളെ ഉപദ്രവിക്കുകയും, അവരിൽ ദുരാരോപണങ്ങൾ ഉന്നയിക്കുക യും ചെയ്യുകയെന്നത്‌ ഗുരുതരവും, ഭാരമേറിയതുമായ പാപമാ ണ്‌ എന്നുപദേശിക്കുന്ന മസ്ജിദുൽ ഹറാം, മക്കയിൽ നടന്ന ജുമുഅ ഖുതുബ യുടെ പരിഭാഷ. വിശ്വാസികളുടെ മാ താവും പ്രവാചക പത്നിയുമായ ആയിശ(റ)യെ സംബന്ധിച്ച്‌ ചില വിവരദോശികളുടെ ദുരാരോപണങ്ങൾക്ക് മറുപടി, മറ്റു സ്ത്രീകളിൽ നിന്ന്‌ വ്യത്യസ്തമായി ആയിശ(റ) ക്കുള്ള പ്രത്യേകതകളും ശ്രേഷ്ടതകളും , മുതലായവ വിവരിക്കുന്നു.

  • മലയാളം

    PDF

    തൗബയുടെ പ്രാധാന്യം, ശ്രേഷ്ടതകൾ, ശർതുകൾ എന്നിവ വിവരിക്കുന്ന ഖുത്ബ , അല്ലാഹു എല്ലാ പാപങ്ങളും പൊറുക്കുന്ന കാരുണ്യവാൻ ആണെന്നും അത് കൊണ്ട് ജീവിതഘട്ടം നഷ്ടപ്പെടുന്നതിന്ന് മുമ്പ് പാപമോചനം നേടാനായി ശ്രമിച്ചു ജീവിത വിജയം കരസ്തമാക്കനമെന്നും മദീന മസ്ജിദുന്നബവിയിലെ ഇമാം ഉദ്ബോധിപ്പിക്കുന്നു.

  • മലയാളം

    PDF

    ആത്മകഥാ ശൈലിയിൽ എഴുതപ്പെട്ട ഒരു ഇസ്‌ലാമിക കൃതിയാണ് ഓർമകളുടെ തീരത്ത് എന്ന ഈ പുസ്തകം. തൗഹീദീ പ്രബോധനത്തിനും ശിർക്ക് ബിദ്അത്തുകളുടെ വിപാടനത്തിനുമായി ജീവിതം ചെലവഴിച്ച മഹാനായ കെ. ഉമർ മൌലവി (റഹിമഹുല്ലാഹ്)യുടെ ധന്യ കരങ്ങളിലൂടെ വിരചിതമായ വിശ്രുത ഗ്രന്ഥം. ഒരു കാലത്ത് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും അകന്നു ജീവിച്ച കേരളീയ മുസ്‌ലിംകളുടെ നേർ ചിത്രം ഇതിൽ വരച്ചു വെച്ചിട്ടുണ്ട്. ഖുർആനിലേക്കും തൗഹീദിലെക്കും സുന്നത്തിലേക്കും ക്ഷണിച്ചു കൊണ്ടുള്ള തന്റെ ജീവിത യാത്രയിൽ സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വന്ന സകലതും ഗ്രന്ഥകാരൻ ഇതിൽ കോറി വെച്ചിട്ടുണ്ട്. ഇസ്ലാമിക ജീവിതിനുതകുന്ന ഒട്ടേറെ ഗുണപാഠങ്ങൾ ഈ കൃതിയിൽ നിന്നും അനുവാചകന്ന് ലഭിക്കുക തന്നെ ചെയ്യും.

  • മലയാളം

    PDF

    ഒരു മുസ്ലിം ദിനംപ്രതി അനുഷ്ടിക്കേണ്ട ഫർദും സുന്നത്തുമായ ആരാധ നകൾക്കും കർമ്മങ്ങൾക്കുള്ള മഹത്തായ പ്രതിഫലങ്ങൾ വിവരിക്കുന്നു. സദ്കർമ്മങ്ങൾ വര്ധിപ്പിക്കാനും അതു വഴി പരലോക വിജയം കരസ്ഥമാക്കാനും ആഗ്രഹിക്കുന്ന വിശ്വാസികള്ക്ക് വളരെ പ്രയോജനപ്രദം.

  • മലയാളം

    PDF

    നബി (സ) പഠിപ്പിച്ച പോലെ മഖ്‌ബൂലും മബ്റൂറുമായ ഹജ്ജു നി ർ’വ്വഹിക്കാന്‍ സഹായകമായ ഒരു ഉത്തമ കൃതി. പണ്ഡിത ശ്രേഷ്ടരായിരുന്ന ഷെയ്ഖ് മുഹമ്മദു ബ്നു സ്വാലിഹുല്‍ ഉഥയ്മീന്റെജ ഹജ്ജു, ഉംറ, സിയാറത്ത് എന്ന ഗ്രന്ഥത്തില്‍ നിന്നും തിരഞ്ഞെടുത്ത ഭാഗങ്ങളാണ് ഇത്. അറഫയില്‍ പ്രയോജനപ്പെടാവുന്ന ചില പ്രാർത്ഥനകളും ഹാജിമാര്ക്ക് സംഭവിക്കുന്ന ചില അബദ്ധങ്ങളും പ്രത്യേഗം പരാമര്ശിദച്ചിരിക്കുന്നു.

  • മലയാളം

    MP4

    പ്രവാചകന്(സ) യുടെ ജീവിതത്തില് റബീ അവ്വല് മാസത്തിലുണ്ടായി രണ്ടു സുപ്രധാന സംഭവങ്ങളാണ് ഈ പ്രസംഗ്ത്തില് അനുസ്മരിക്കുന്നത്. പ്രവാചകന്റെ ഹിജ്രയും അദ്ദേ ഹത്തിന്റെ മരണവുമാണത് . രണ്ടും സംഭവിച്ചത് പ്രസ്തുത മാസത്തിലാണെങ്കിലും അതില് എന്തെങ്കിലും ഒരു പ്രത്യക ആഘോഷം അവിടുന്ന് മാതൃക കാണിച്ചിട്ടില്ലെന്നും നബി ദിനം ആഘോഷിക്കുന്നവര് എന്തുകൊണ്ട് കാര്യം മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. പ്രവാചകന്റെ ജനനം, മൗലിദിന്റെ ആവിര്ഭാവം, സ്വഹാബാക്കൾക്കും , ഉത്തമ നൂറ്റാണ്‍ടിലെ മു സ്ലിംകൾക്കും ഈ കാര്യത്തിലുണ്ടാ യിരുന്ന നിലപാട് എന്നിവ വിശദീകരിക്കുന്നു.

  • മലയാളം

    MP4

    സത് കര്മ്മങ്ങള് എങ്ങിനെ ആയിരിക്കണം പ്രവര്ത്തിക്കുന്നതെന്നും അവയുടെ വിശേഷണം എപ്രകാരമായിരിക്കണം എന്നും വിവരിക്കുന്നു, ഓരോ കര്മ്മങ്ങളും കൃത്യമായി അനുഷ്ടിക്കുക, നിഷ്കളങ്കമായിട്ടായിരിക്കുക, പ്രവാചക ചര്യ അനുധാവനം ചെയ്തുകൊണ്ടായിരിക്കുക എന്നിവ അതിന്റെ നിബന്ധനയാണ്.

  • മലയാളം

    MP4

    അനാഥകളെയും അഗതികളേയും ആദരിക്കുക, അവരോട് മാന്യമായി പെരുമാറുക, അതിന് ഇസ് ലാം നല്കിയ പ്രാധാന്യം എന്നിവ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ഉത്തമ പ്രഭാഷണം.

  • മലയാളം

    MP4

    എങ്ങിനെയാണ് ശുദ്ധീകരിക്കേണ്ടതെന്നതിന്റെ വിശ ദീകരണം. വലിയ അശുദ്ധിയിൽ നിന്നുള്ള ശുദ്ധീകരണ രീതിയെ കുറിച്ചും പ്രസവരക്ത ത്തി ൽ നിന്നും ആർത്തവ രക്ത ത്തിൽ നിന്നുമുള്ള ശുദ്ധീകരണ വിധികളെ കുറിച്ചും വിവരിക്കുന്നു.

  • മലയാളം

    MP4

    മുസ് ലിംകളുടെ വിശുദ്ധിയെ കുറിച്ചും ശുദ്ധീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള വിവരണം. കുട്ടികള് എപ്പോഴാണ് പ്രായപൂര്ത്തിയാവുക എന്നും അതിന്റെ അടയാളങ്ങളെ കുറിച്ചും തെളിവുകളുടെ അടിസ്ഥാനത്തില് വിവിരിക്കുന്നു. വിശുദ്ധ ഖുർആൻ പാരായണ മര്യാദകളെ കുറിച്ചും വിവരിക്കുന്നു

  • മലയാളം

    MP4

    റമദാൻ വ്രതത്തിന്റെ ശ്രേഷ്ടതകൾ, തറാവീഹ് നമസ്കാരം , ഖുര്ആന് പാരായണത്തിലൂടെ ഹൃദയ സംസ്കരണം , ഇതര സൽകർമങ്ങളുടെ ശ്രേഷ്ടതകൾ , എന്നിവ വിശദീകരിക്കുന്നു.

  • മലയാളം

    MP4

    മക്ക ഹറം ഇമാം നടത്തിയ ജുമുഅ ഖുതുബയുടെ ആശയ വിവരണം; ഒരു മുസ്ലിമിന് പ്രയാസങ്ങളുണ്ടാകുമ്പോള്‍...; സത്യവിശ്വാസി പ്രയാസപ്പെടുന്നത്രയും കാലം അവനു പ്രതിഫലം ലഭിച്ചു കൊണ്ടേയിരിക്കും, ഓരോ പ്രയാസത്തിനുമൊപ്പം ഒരുഎളുപ്പമുണ്ടാകും എന്ന് വിശുദ്ധ ഖുര്‍ആന്‍. എത്ര പ്രയാസങ്ങളുണ്ടായാലും ശരിക്ഷമിക്കുകയല്ലാതെ ആരാധനകള്‍ക്കും സല്ക്കര്‍മ്മങ്ങള്‍ക്കും വീഴ്ച വരുത്താന്‍ പാടില്ല.തഖ്‌വയില്‍ അടിയുറച്ച് നില്‍ക്കുക

  • മലയാളം

    MP4

    ഖുശൂഇന്റെ പ്രാധാന്യം , വൃതം ഹൃദയശുദ്ധീകരണത്തിന്ന് , പ്രവാചകന്റെ സദഖ റമദാനിൽ, വൃതം മുന് കഴിഞ്ഞ സമൂഹങ്ങള് ക്ക് നിര്ബന്ധമാക്കപ്പെട്ടിരുന്നു , നോമ്പിന്റെ നിയ്യത്ത് എങ്ങിനെ ? എപ്പോൾ ?

  • മലയാളം

    MP4

    മുഅമിനും മുസ്ലിമും തമ്മിലുള്ള വ്യത്യാസം , വ്രതം മുഅമിനിന്നു മാത്രം, വ്രതവും ക്ഷമയും ,കള്ളവാക്കുകളും അത്തരം പ്രവൃത്തികളും ഉപേക്ഷിക്കാത്തവന്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ട്‌ അല്ലാഹുവിന്‌ ഒരു കാര്യവുമില്ല.’’ റമദാനിന്റെ മഹത്വവും റമദാനിൽ ചെയ്യേണ്ട കർമ്മങ്ങളും വിവരിക്കുന്നു.

  • മലയാളം

    PDF

    ഔലിയായുടെ കറാമത്ത് കഥകള്‍ , ജ്യോത്സ്യന്റെ പ്രവചനങ്ങള്‍ , മത രാഷ്ട്രീയ രംഗങ്ങളില്‍ എതിര്‍ ഭാഗത്ത്‌ നില്ക്കുന്നവരെ തേജോവധം ചെയ്തു കൊണ്ടുള്ള വാര്ത്തകള്‍ , നിമിഷ നേരങ്ങള്‍ കൊണ്ട് പ്രചരിക്കുന്ന ഇത്തരം വാര്ത്തകള്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കുന്നു. എത്ര കുടുംബങ്ങളെയാണ്‌ ഇത്തരം വാര്ത്തകള്‍ തകര്ത്ത് കളഞ്ഞത്, എത്രയെത്ര സ്നേഹിതന്മാരെയാണ് അത് ഭിന്നിപ്പിച്ചത്, എത്രയോ ഹൃദയങ്ങള്ക്കാണ് അത് ദുഖങ്ങള്‍ സമ്മാനിച്ചത്‌, എത്രയോ കച്ചവട സ്ഥാപനങ്ങളും കമ്പനികളുമാണ് ഇത്തരം കുപ്രചരണങ്ങളാല്‍ സാമ്പത്തികമായി തകര്ന്ന്ത് ? ഇതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കാന്‍ ഇസ്ലാമിക ചരിത്രത്തില്‍ നിന്നും ചില സംഭവങ്ങള്‍ വിവരിക്കുന്നു. സമൂഹ മധ്യത്തില്‍ പ്രചരിക്കുന്ന വാര്ത്തകളോട് മുസ്ലിം പ്രതികരിക്കേണ്ട രീതികളും വിശദീകരിക്കുന്നു.

  • മലയാളം

    DOC

    സുജൂദിന്റെ പ്രാധാന്യം , മലക്കുകളുടെ സുജൂദ്, സുജൂദ് അല്ലാഹുവി ന്ന് മാത്രം, സുജൂദിന്റെ രൂപം , സുജൂദി ലെ പ്രാർത്ഥനകൾ മുതലായവ വിവരിക്കുന്നു.

  • മലയാളം

    PDF

    സ്വബ്രുൻ’ജമീൽ, സ്വഫ് ഹുന് ’ജമീൽ, ഹജ് റുന് ’ജമീൽ എന്നീ വിഷയങ്ങളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അതിന് ശെയ് ’ഖു’ൽ ഇസ്’ലാം ഇബ് ’നു തയ് ’മി’യ്യ: നല്കിയ മറുപടി. അദ്ദേഹത്തിന്റെ മജ്’മൂഅതുല്‍ ഫതാവയില്‍ നിന്നെടുത്തതാണ് ’ക്ഷമ, സഹനം, വിട്ടുവീഴ്ച’ എന്ന ഈ ചെറു കൃതി. ഈ ഗുണങ്ങളുടെ ആവശ്യകതയും ശ്രേഷ്ഠതയും, അത് വഴി മനുഷ്യന്നു ലഭിക്കുന്ന നേ ട്ടങ്ങളും ഖുര്ആനിന്റെയും നബി വചനങ്ങളുടേയും വെളിച്ചത്തിൽ വിലയിരുത്തുന്നു.

  • മലയാളം

    PDF

    പെരുന്നാൾ നമസ്ക്കാരത്തിന്റെയും ഖുത്ബയുടെയും വിധി വിലക്കുകൾ , പെരുന്നാളിന്റെ സുന്നത്തുകൾ , ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , എന്നിവ വിവരിക്കുന്നു.

  • മലയാളം

    MP4

    സ്ത്രീകള് ധരിക്കുന്ന സ്വർണ്നത്തിന്റെ സകാത്ത് സംബന്ധിച്ച ഇസ്ലാമിക വിധി വിവരിക്കുന്നു.

  • മലയാളം

    MP4

    മരിച്ചവര്‍ക്ക്‌ വേണ്ടി ഫാതിഹ , യാസീന്‍ , ഖുര്‍ആനില്‍ നിന്നുള്ള ഇതര സൂറകള്‍ ഇവ ഓതി പ്രാര്‍ത്ഥിക്കുന്നതിന്റെയും മരിച്ചവരുടെ സമീപത്ത്‌ ഖുര്‍ ആന്‍ ഓതുന്നനിന്റെയും വിധി വ്യക്തമാക്കുന്നു.