വൈജ്ഞാനിക തരം തിരിവ്

معلومات المواد باللغة العربية

എല്ലാ ഇനങ്ങളും

ഇനങ്ങളുടെ എണ്ണം: 860

  • മലയാളം

    PDF

    ഔലിയായുടെ കറാമത്ത് കഥകള്‍ , ജ്യോത്സ്യന്റെ പ്രവചനങ്ങള്‍ , മത രാഷ്ട്രീയ രംഗങ്ങളില്‍ എതിര്‍ ഭാഗത്ത്‌ നില്ക്കുന്നവരെ തേജോവധം ചെയ്തു കൊണ്ടുള്ള വാര്ത്തകള്‍ , നിമിഷ നേരങ്ങള്‍ കൊണ്ട് പ്രചരിക്കുന്ന ഇത്തരം വാര്ത്തകള്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കുന്നു. എത്ര കുടുംബങ്ങളെയാണ്‌ ഇത്തരം വാര്ത്തകള്‍ തകര്ത്ത് കളഞ്ഞത്, എത്രയെത്ര സ്നേഹിതന്മാരെയാണ് അത് ഭിന്നിപ്പിച്ചത്, എത്രയോ ഹൃദയങ്ങള്ക്കാണ് അത് ദുഖങ്ങള്‍ സമ്മാനിച്ചത്‌, എത്രയോ കച്ചവട സ്ഥാപനങ്ങളും കമ്പനികളുമാണ് ഇത്തരം കുപ്രചരണങ്ങളാല്‍ സാമ്പത്തികമായി തകര്ന്ന്ത് ? ഇതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കാന്‍ ഇസ്ലാമിക ചരിത്രത്തില്‍ നിന്നും ചില സംഭവങ്ങള്‍ വിവരിക്കുന്നു. സമൂഹ മധ്യത്തില്‍ പ്രചരിക്കുന്ന വാര്ത്തകളോട് മുസ്ലിം പ്രതികരിക്കേണ്ട രീതികളും വിശദീകരിക്കുന്നു.

  • മലയാളം

    DOC

    സുജൂദിന്റെ പ്രാധാന്യം , മലക്കുകളുടെ സുജൂദ്, സുജൂദ് അല്ലാഹുവി ന്ന് മാത്രം, സുജൂദിന്റെ രൂപം , സുജൂദി ലെ പ്രാർത്ഥനകൾ മുതലായവ വിവരിക്കുന്നു.

  • മലയാളം

    PDF

    സ്വബ്രുൻ’ജമീൽ, സ്വഫ് ഹുന് ’ജമീൽ, ഹജ് റുന് ’ജമീൽ എന്നീ വിഷയങ്ങളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അതിന് ശെയ് ’ഖു’ൽ ഇസ്’ലാം ഇബ് ’നു തയ് ’മി’യ്യ: നല്കിയ മറുപടി. അദ്ദേഹത്തിന്റെ മജ്’മൂഅതുല്‍ ഫതാവയില്‍ നിന്നെടുത്തതാണ് ’ക്ഷമ, സഹനം, വിട്ടുവീഴ്ച’ എന്ന ഈ ചെറു കൃതി. ഈ ഗുണങ്ങളുടെ ആവശ്യകതയും ശ്രേഷ്ഠതയും, അത് വഴി മനുഷ്യന്നു ലഭിക്കുന്ന നേ ട്ടങ്ങളും ഖുര്ആനിന്റെയും നബി വചനങ്ങളുടേയും വെളിച്ചത്തിൽ വിലയിരുത്തുന്നു.

  • മലയാളം

    PDF

    പെരുന്നാൾ നമസ്ക്കാരത്തിന്റെയും ഖുത്ബയുടെയും വിധി വിലക്കുകൾ , പെരുന്നാളിന്റെ സുന്നത്തുകൾ , ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , എന്നിവ വിവരിക്കുന്നു.

  • മലയാളം

    MP4

    സ്ത്രീകള് ധരിക്കുന്ന സ്വർണ്നത്തിന്റെ സകാത്ത് സംബന്ധിച്ച ഇസ്ലാമിക വിധി വിവരിക്കുന്നു.

  • മലയാളം

    MP4

    മരിച്ചവര്‍ക്ക്‌ വേണ്ടി ഫാതിഹ , യാസീന്‍ , ഖുര്‍ആനില്‍ നിന്നുള്ള ഇതര സൂറകള്‍ ഇവ ഓതി പ്രാര്‍ത്ഥിക്കുന്നതിന്റെയും മരിച്ചവരുടെ സമീപത്ത്‌ ഖുര്‍ ആന്‍ ഓതുന്നനിന്റെയും വിധി വ്യക്തമാക്കുന്നു.

  • മലയാളം

    PDF

    സ്വര്ഗപ്രവേശനത്തിനു വിശ്വാസത്തോടൊപ്പം തന്നെ സല്കരര്മ്മങ്ങളും അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതോടൊപ്പം സ്വര്ഗ പ്രവേശനം സാധ്യമാക്കുന്ന ഏതാനും ഹദീഥുകള്‍ വിശദമാക്കുന്നു. സ്വയം രക്ഷ ആഗ്രഹി ക്കുന്നവര്‍ ഹദീഥില്‍ പരാമര്ശിച്ച കാര്യങ്ങള്‍ പരിപൂര്ണമായി പ്രാവര്ത്തികമാക്കുവാന്‍ പരിശ്രമിച്ചാല്‍ സ്വര്ഗപ്രവേശനം എളുപ്പമാവും

  • മലയാളം

    PDF

    റമദാനിലുണ്ടാകേണ്ട ഈമാനും പ്രതിഫലേഛയും, സത്യസന്ധത, ക്ഷമ, നോമ്പില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവ വിവരിക്കുന്നു.

  • മലയാളം

    PDF

    അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) സമര്ഥിക്കുന്ന ഒരു ചെറു കൃതിയാണിത്. ഖുര്ആന്‍ സൂക്തങ്ങളും നബിവചനങ്ങളും നബികുടുംബത്തിലെ ഇമാമുമാരുടെ ഉദ്ധരണികളും ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള പഠനാര്ഹമായ രചന. തൗഹീദീ വിഷയത്തില്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ആശയങ്ങള്‍ നബികുടുംബാംഗങ്ങളുടെ അധ്യാപനങ്ങള്ക്ക് വിരുദ്ധമാണ് എന്ന് രേഖകളിലൂടെ വ്യക്തമാക്കുന്നുണ്ട് ഈ കൃതിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്റസൂലുല്ലാഹ് എന്ന ആദര്ശ വാക്യത്തിന്റെ അന്തസ്സത്ത ഇതില്‍ നിന്നും വായിച്ചെടുക്കാം.

  • മലയാളം

    PDF

    ആദം സന്തതികള്‍ സര്‍വരും പാപങ്ങള്‍ ചെയ്യുന്നവരാണ്‌. പാപ സുരക്ഷിതരായി പ്രവാചകന്മാര്‍ മാത്രമാണുളളത്‌. ആത്മാര്‍ത്ഥമായ പശ്ചാതാപത്തിലൂടെ അവന്റെ തിന്മകള്‍ അല്ലാഹു മായ്ച്ചുകളയുന്നു‍. അതിന്‌ പുറമെ അവയെ ഇല്ലാതാക്കുവാന്‍ മറ്റു ചില മാര്‍ഗങ്ങളും അവന്‍ ഒരുക്കി വെച്ചിരിക്കുന്നു , അവ ഏതെല്ലാമാണെ്‌ വിവരിക്കുകയാണ്‌ ഈ പുസ്തകത്തില്.

  • മലയാളം

    PDF

    ആരേക്കാളും മികച്ചവന്‍ ഞാനാണെന്ന അഹങ്കാരവും ജനങ്ങളോട്‌ പുച്ഛഭാവവും ഇല്ലാതിരിക്കുക. ദരിദ്രരേയും, ദുര്ബിലരേയും, തന്നെക്കാള്‍ താഴ്‌ന്ന നിലവാരത്തിലുള്ളവരേയും അവഗണിക്കാതെ എല്ലാവരേയും ആദരിക്കാനും സ്നേഹിക്കാനും കഴിയുന്ന മനസ്സുണ്ടാവുക ഇതാണ്‌ വിനയം. വിനയം തുടിച്ചു നില്ക്കുിന്ന അനുകരണീയ മാതൃകകളാല്‍ ധന്യമാണ്വ് പ്രവാചകന്‍ മുഹമ്മദ്‌ (സ)യുടെ ജീവിതം. അദ്ദേഹത്തോടൊപ്പം വിനയത്തിന്റെ നിറകുടങ്ങളായിരുന്ന സ്വഹാബിമാരുടെയും മറ്റു ചില വ്യക്തിത്വങ്ങളുടെയും ജീവിതത്തിലെ വിനയത്തിന്റെ ഏടുകള്‍ പരിചയപ്പെടുത്തുന്നു.

  • മലയാളം

    PDF

    ഭര്ത്താലവിന്റെ മരണത്താലോ ഭര്ത്താ വുമായി വിവാഹ ബന്ധം വേര്പി രിഞ്ഞ കാരണത്താലോ അടുത്ത ഒരു വിവാഹം വരെയോ പ്രസവം വരേയോ നിശ്ചിത മാസങ്ങളോ നിശ്ചിത അശുദ്ധി കാലമോ ചില നിബന്ധനകള്‍ പാലിച്ച്‌ കാത്തിരിക്കുന്നതിനാണ്‌ സാങ്കേതികമായി ഇദ്ദഃ എന്ന്‌ പറയുന്നത്‌. ഇദ്ദ ആചരിക്കേണ്ടതാരൊക്കെ, ഇദ്ദ ആചരിക്കേണ്ട സ്ഥലമെവിടെ ? മുതലായ ഇദ്ദ ആചരികുന്നവരുടെ വിധി വിലക്കുകള്‍ വിവരിക്കുന്നു..

  • മലയാളം

    PDF

    നാവിന്റെ വിനകളും ഗീബത്തും നമീമത്തും, സമൂഹത്തിലും വിശിഷ്യാ മുസ്ലിം സഹോദരങ്ങളിലും വരുത്തി വെക്കുന്ന അപകടങ്ങളും വിശദീകരിക്കുകയാണു ഈ ഹ്രസ്വ ലേഖനത്തില്‍

  • മലയാളം

    PDF

    പ്രവാചക വചനങ്ങളില്‍ വന്നിട്ടുള്ള വ്യത്യസ്ത ഉപദേശങ്ങളുടെ സമാഹാരം. പെരുമാറ്റം, ദൈവ ഭക്തി, അറിവ്‌, നന്മ കല്പിക്കല്‍, തിന്മ വിരോധിക്കല്‍, പ്രബോധനം, ഖുര്ആلന്‍ പാരായണം, കുടുംബ ബന്ധം തുടങ്ങിയ ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള ഉപദേശങ്ങള്‍.

  • മലയാളം

    MP3

    നരകത്തില്‍ നിന്നും അകറ്റപെടുന്ന സ്വര്ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു സല്കര്മ്മമാണ്വ് പുണ്യ റമദാനിലെ വ്രുതം . അതു പാപങ്ങളില്‍ നിന്നും സല്കര്മ്മങ്ങളിലേക്ക് വിശ്വാസിയെ നയിക്കുനു. പട്ടിണിയല്ല നോമ്പിന്റെ ജീവന്. പക്ഷെ മനുഷ്യനെ സൂക്ഷ്മതയുല്ലവാക്കുന്നതാവ്ണം നോമ്പ്. തറാവീഹിന്റെ ശ്രേഷ്ടത,,,തുടങ്ങി റമദാനില്‍ കര്മങളിലൂദെ വിശുദ്ധി നേടാന്‍ പ്രചോദനം നല്കുന്ന പ്രഭാഷണം .

  • മലയാളം

    MP3

    തിന്മകളിലേക്ക് അകപ്പെടാനുള്ള പ്രലോഭനങ്ങള്ക്കും സാഹചര്യങ്ങള്ക്കും ചുറ്റിലാണ്വ് മനുഷ്യരുള്ളത്. അത്തരം ചുറ്റുപാദുകളില്‍ നിന്നും പൈശാചികതകളില്‍ നിന്നും മാറി നില്ക്കാനും നമുക്ക് നമ്മെ തന്നെ വിമലീകരിക്കാനുമുള്ള അവസര്മാണ്വ് വിശുദ്ധ റമദാന്. റമദാനിന്റെ മഹത്വവും അതിനെ എങ്ങിനെ ഉപയോഗപ്പെടുത്തണം എന്നും വിശദീകരിക്കുന്നു.

  • മലയാളം

    MP3

    റമദാനില്‍ നേടിയെടുത്ത സൂക്ഷ്മതയും ഈമാനിക ചൈതന്യവും ശവ്വാലിലും തുടര്ന്നു അടുത്ത റമദാന്‍ വരേയും നിലനിര്ത്തേണ്ടതിന്റെ ആവശ്യകത. ശവ്വാലില്‍ സുന്നത്തായ 6 നൊമ്പുകളുടെ പ്രാധാന്യം . പിശാചിന്റെ വഴിപിഴപ്പിക്കലില്‍ ന്നിന്നും രക്ഷ നേടുവാന്‍ വര്ഷം മുഴുവനും ജാഗ്രത കാണിക്കുക, മുതലായവ ....

  • മലയാളം

    MP3

    മനുഷ്യന്‍ എത്ര തെറ്റുകള്‍ ചെയ്താലും കാരുണ്യവാനായ അല്ലാഹു പാപമോചനം നേടാന്‍ അവനെ പ്രേരിപ്പിക്കുന്നു . വിശുദ്ധ റമദാനിന്റെ ദിനങ്ങള്‍ തൌബക്കായി ഉപയോഗപ്പെടുത്തണമെന്നുണര്ത്തുന്ന പ്രഭാഷണം . ഈസ്തിഗ്ഫാറിന്റെ ശ്രേഷ്ടതകളും റമദാനിന്റെ ശ്രേഷ്ടതകളും വിവരിക്കുന്നു.

  • മലയാളം

    PDF

    റമദാനിന്റെ മഹത്വം , നോമ്പില്‍ ഇളവനുവധിക്കപ്പെട്ടവര്‍ , നോമ്പ് മുറിയുന്ന കാര്യങ്ങള്‍ , നോമ്പിന്റെ സുന്നത്തുഅകള്‍ , സുന്നത്ത് നോമ്പുകള്‍ മുതലായവ വിവരിക്കുന്നു

  • മലയാളം

    YOUTUBE

    | റമദാനില്‍ നോമ്പനുഷ്ടിക്കുന്നതിലൂദെ മനുഷ്യര്‍ തക്’വയും സംസ്കരണവും ആര്ജ്ജിക്കണം. ആല്ലെങ്കില്‍ അവര്‍ നഷ്ടത്തിലാണ് എന്നു പ്രവാചകന്‍ സ്വല്ലല്ലാഹു അലൈഹി വസല്ലം പറയുന്നു. നാവിന്റെ, മനസ്സിന്റെ, ശരീരത്തിന്റെ, ബുദ്ധിയുടെ ദൂഷ്യങ്ങളെ ശുദ്ധീകരിക്കലാണത്. തക്’വ എന്നാല്‍ അല്ലാഹു കല്പിച്ചത് ചെയ്യാന്‍ മുന്നൊട്ട് വരലും അല്ലാഹു വിലക്കിയതില്‍ നിന്നും വിട്ടകന്ന് ജീവിക്കലുമാണ്. റമദാനിന്റെ മഹത്വം, ശ്രേഷ്ടതകള് , ചെയ്യേണ്ട കറ്മ്മങള്‍ എന്നിവ വിവരിക്കുന്ന പ്രൌഢമായ പ്രഭാഷണം.