101 - Al-Qaari'a ()

|

(1) ഭയാനകത കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന സമയം.

(2) ഭയാനകത കൊണ്ട് ഹൃദയങ്ങളെ ഭീതിയിലാഴ്ത്തുന്ന സമയം എന്താകുന്നു?

(3) അല്ലാഹുവിൻ്റെ റസൂലേ! അതിഭീകരത കൊണ്ട് ഹൃദയങ്ങളെ ഭയപ്പെടുത്തുന്ന ഈ സമയം ഏതാണെന്ന് നിനക്ക് അറിയുമോ?! അന്ത്യനാളാകുന്നു അത്.

(4) മനുഷ്യരുടെ ഹൃദയങ്ങളെ അത് ഭീതിയിലാഴ്ത്തുകയും, അവർ അവിടെയും ഇവിടെയുമായി ചിന്നിച്ചിതറിയ പാറ്റകളെ പോലെ ആയിത്തീരുകയും ചെയ്യും.

(5) പർവ്വതങ്ങൾ കടഞ്ഞ കമ്പിളി പോലെ പോലെ -ഭാരമില്ലാതെ ചലിച്ചു കൊണ്ടിരിക്കുന്ന- അവസ്ഥയിലാകും.

(6) എന്നാൽ ഏതൊരാളുടെ നന്മയുടെ ഏടുകൾ അവൻ്റെ തിന്മയുടെ ഏടുകളെക്കാൾ കനം തൂങ്ങിയോ;

(7) അവന് ലഭിക്കുന്ന സ്വർഗത്തിൽ അവൻ തൃപ്തികരമായ ജീവിതം നയിക്കും.

(8) എന്നാൽ ഏതൊരാളുടെ തിന്മയുടെ ഏടുകൾ അവൻ്റെ നന്മയുടെ ഏടുകളെക്കാൾ കനം തൂങ്ങിയോ;

(9) അവൻ്റെ സങ്കേതവും താമസസ്ഥലവും 'ഹാവിയഃ' ആയിരിക്കും.

(10) ഹേ റസൂൽ! 'ഹാവിയഃ' എന്നാൽ എന്താണെന്ന് നിനക്കറിയുമോ?

(11) കടുത്ത ചൂടുള്ള നരഗാഗ്നിയത്രെ അത്.