94 - Ash-Sharh ()

|

(1) തീർച്ചയായും നാം താങ്കളുടെ ഹൃദയം വിശാലമാക്കി തരികയും, നമ്മുടെ സന്ദേശം സ്വീകരിക്കുന്നത് താങ്കൾക്ക് പ്രിയങ്കരമാക്കുകയും ചെയ്തിരിക്കുന്നു.

(2) മുൻപ് സംഭവിച്ചു പോയ താങ്കളുടെ തിന്മകൾ നാം താങ്കൾക്ക് പൊറുത്തു തരികയും, താങ്കൾ ജീവിച്ച ജാഹിലിയ്യാ കാലഘട്ടത്തിൻ്റെ ഭാരം താങ്കളിൽ നിന്ന് എടുത്തു നീക്കുകയും ചെയ്തിരിക്കുന്നു.

(3) നിന്നെ പരിക്ഷീണനാക്കുകയും, നിൻ്റെ മുതുക് തകർത്തു കളയാറാവുകയും ചെയ്ത ഭാരം.

(4) നിൻ്റെ കീർത്തി നാം ഉന്നതമാക്കിയിരിക്കുന്നു; ബാങ്കൊലികളിലും (നിസ്കാരത്തിന് മുൻപുള്ള) ഇഖാമതുകളിലും മറ്റുമെല്ലാം നിൻ്റെ പേര് സ്മരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.

(5) പ്രയാസത്തോടും ഇടുക്കത്തോടും ഒപ്പം എളുപ്പവും വിശാലതയും തുറവിയും തീർച്ചയായും ഉണ്ടായിരിക്കും.

(6) പ്രയാസത്തോടും ഇടുക്കത്തോടും ഒപ്പം എളുപ്പവും വിശാലതയും തുറവിയും തീർച്ചയായും ഉണ്ടായിരിക്കും. ഇത് നിനക്ക് ബോധ്യപ്പെട്ടു കഴിഞ്ഞാൽ പിന്നെ നിൻ്റെ സമൂഹത്തിൻ്റെ ഉപദ്രവം നിന്നെ അലട്ടുകയില്ല. അല്ലാഹുവിലേക്കുള്ള ക്ഷണം തുടരുന്നതിൽ നിന്ന് അതൊന്നും നിന്നെ തടസ്സപ്പെടുത്തുകയുമില്ല.

(7) നിൻ്റെ പ്രവർത്തനങ്ങളിൽ നിന്ന് ഒഴിവു കിട്ടുകയും, അത് അവസാനിക്കുകയും ചെയ്താൽ, നിൻ്റെ റബ്ബിനെ ആരാധിക്കുന്നതിൽ നീ കഠിനമായി പരിശ്രമിക്കുക.

(8) നിൻ്റെ പ്രതീക്ഷയും ലക്ഷ്യവും അല്ലാഹുവിലേക്ക് മാത്രമാക്കുകയും ചെയ്യുക.