(1) അല്ലാഹു മദ്ധ്യാഹ്ന സമയത്തെ (അസ്വ് ർ നിസ്കാര സമയം) കൊണ്ട് സത്യം ചെയ്തിരിക്കുന്നു.
(2) തീർച്ചയായും മനുഷ്യൻ നഷ്ടത്തിലും നാശത്തിലും തന്നെയാകുന്നു.
(3) അല്ലാഹുവിലും റസൂലിലും വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും, പരസ്പരം സത്യം കൊണ്ടും, സത്യത്തിൽ ക്ഷമയോടെ ഉറച്ചു നിൽക്കുന്നതിനും പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരൊഴികെ. ഈ വിശേഷണങ്ങൾ ഉള്ളവർ തങ്ങളുടെ ഐഹിക-പാരത്രിക ജീവിതങ്ങളിൽ വിജയിച്ചവരാണ്.