112 - Al-Ikhlaas ()

|

(1) പറയുക; -അല്ലാഹുവിൻ്റെ റസൂലേ!- അവനാകുന്നു അല്ലാഹു; ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരേയൊരുവൻ. അവനല്ലാതെ മറ്റൊരു ആരാധ്യനില്ല.

(2) പൂർണതയുടെയും ഭംഗിയുടെയും എല്ലാ വിശേഷണങ്ങളും അതിൻ്റെ ഏറ്റവും മഹത്വത്തോടെയും ഉയർച്ചയോടെയും ഉള്ളവനായ 'സയ്യിദ്' ആണ് അല്ലാഹു. എല്ലാ സൃഷ്ടികളും അവനിലേക്ക് ആശ്രയം തേടുന്നു.

(3) അവൻ ആർക്കും ജന്മം നൽകിയിട്ടില്ല. ആരുടെയും മകനുമല്ല അവൻ. അവന് സന്താനവുമില്ല; പിതാവുമില്ല.

(4) അവനോട് തുല്ല്യതയുള്ള ഒരാളും തന്നെ അവൻ്റെ സൃഷ്ടികളിലില്ല.