109 - Al-Kaafiroon ()

|

(1) അല്ലാഹുവിൻ്റെ റസൂലേ! പറയുക: അല്ലയോ അല്ലാഹുവിൽ വിശ്വസിക്കാത്തവരേ!

(2) ഇന്നോ ഇനിയെന്നെങ്കിലുമോ ഞാൻ നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുകയില്ല.

(3) ഞാൻ ആരാധിക്കുന്നതിനെ - അല്ലാഹുവിനെ മാത്രം - നിങ്ങളും ആരാധിക്കുന്നവരല്ല.

(4) നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുന്നവനുമല്ല ഞാൻ.

(5) ഞാൻ ആരാധിക്കുന്നതിനെ - അല്ലാഹുവിനെ മാത്രം - നിങ്ങളും ആരാധിക്കുന്നവരല്ല.

(6) നിങ്ങൾ സ്വയം പടച്ചുണ്ടാക്കിയ മതം നിങ്ങൾക്കാവാം; എനിക്ക് അല്ലാഹു എൻ്റെ മേൽ അവതരിപ്പിച്ചു തന്ന എൻ്റെ മതം മതി.