(1) അന്ത്യനാളിൽ പ്രതിഫലം നൽകപ്പെടും എന്നതിനെ കളവാക്കുന്നവനെ നീ അറിഞ്ഞുവോ?
(2) അനാഥന് അവൻ്റെ അവകാശം പരുഷമായി തടഞ്ഞു വെക്കുന്നവനാരോ; അവനാണത്.
(3) അവൻ സ്വന്തത്തെയോ മറ്റുള്ളവരെയോ പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാൻ പ്രേരിപ്പിക്കുന്നില്ല.
(4) തങ്ങളുടെ നിസ്കാരത്തെ കുറിച്ച് അശ്രദ്ധയിലായവർക്ക് നാശവും ശിക്ഷയും ഉണ്ടാകട്ടെ. നിസ്കാരത്തിൻ്റെ സമയം കഴിഞ്ഞു പോകുന്നതു വരെ അവർ അതിനെ ഗൗനിക്കാതെ വിടുന്നതാണ്.
(5) തങ്ങളുടെ നിസ്കാരത്തെ കുറിച്ച് അശ്രദ്ധയിലായവർക്ക് നാശവും ശിക്ഷയും ഉണ്ടാകട്ടെ. നിസ്കാരത്തിൻ്റെ സമയം കഴിഞ്ഞു പോകുന്നതു വരെ അവർ അതിനെ ഗൗനിക്കാതെ വിടുന്നതാണ്.
(6) തങ്ങളുടെ നിസ്കാരം കൊണ്ടും, പ്രവർത്തനങ്ങൾ കൊണ്ടും ജനങ്ങളെ കാണിക്കുന്നവർ; തങ്ങളുടെ പ്രവർത്തനങ്ങൾ അവർ അല്ലാഹുവിന് നിഷ്കളങ്കമാക്കുന്നില്ല.
(7) ഒരു പ്രയാസവുമില്ലാത്ത, ചെറിയ സഹായങ്ങൾ ചെയ്യുന്നതിൽ നിന്ന് പോലും മറ്റുള്ളവരെ അവർ തടയുകയും ചെയ്യുന്നു.