113 - Al-Falaq ()

|

(1) പറയുക; -അല്ലാഹുവിൻ്റെ റസൂലേ!- പുലരിയുടെ രക്ഷിതാവിനെ കൊണ്ട് ഞാൻ അഭയം തേടുകയും, അവനോട് ഞാൻ രക്ഷ ചോദിക്കുകയും ചെയ്യുന്നു.

(2) ഉപദ്രവകാരികളായ സൃഷ്ടികളുടെ കെടുതിയിൽ നിന്ന്.

(3) രാത്രിയിൽ പുറത്തു വരുന്ന ഉപദ്രവങ്ങളിൽ നിന്നും - വിഷജന്തുക്കൾ, കള്ളന്മാർ തുടങ്ങിയവ - ഞാൻ അല്ലാഹുവിൽ അഭയം തേടുന്നു.

(4) കെട്ടുകളിൽ ഊതുന്ന മാരണക്കാരികളായ സ്ത്രീകളുടെ കെടുതിയിൽ നിന്നും.

(5) അസൂയക്കാരൻ തൻ്റെ അസൂയ കാരണത്താൽ ചെയ്യുന്ന ഉപദ്രവങ്ങളിൽ നിന്നും.