114 - An-Naas ()

|

(1) പറയുക; -അല്ലാഹുവിൻ്റെ റസൂലേ!- ജനങ്ങളുടെ രക്ഷിതാവിനെ കൊണ്ട് ഞാൻ അഭയം തേടുകയും, അവനോട് ഞാൻ രക്ഷ ചോദിക്കുകയും ചെയ്യുന്നു.

(2) ജനങ്ങളുടെ കാര്യത്തിൽ ഉദ്ദേശം പോലെ കൈകാര്യകർതൃത്വം നിർവ്വഹിക്കുന്ന, ജനങ്ങളുടെ രാജാവിനോട്. മനുഷ്യർക്ക് അവനല്ലാതെ മറ്റൊരു രാജാധിരാജനില്ല.

(3) അവരുടെ യഥാർഥ ആരാധ്യനോട്; ആരാധിക്കപ്പെടാൻ അർഹതയുള്ള മറ്റൊരു ആരാധ്യനും അവർക്കില്ല.

(4) അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അശ്രദ്ധമായാൽ ദുർമന്ത്രണം നടത്തുന്ന പിശാചിൻ്റെ ഉപദ്രവത്തിൽ നിന്ന്. അല്ലാഹുവിനെ സ്മരിച്ചാൽ അതിൽ നിന്ന് പിന്മാറുന്നവനുമാണവൻ.

(5) മനുഷ്യരുടെ ഹൃദയങ്ങളിൽ അവൻ തൻ്റെ ദുർബോധനം ഇട്ടുകൊടുക്കുന്നു.

(6) ജിന്നുകളിൽ പിശാച് ഉള്ളതു പോലെ മനുഷ്യരിലും പിശാചുക്കൾ ഉണ്ട്.