105 - Al-Fil ()

|

(1) അല്ലാഹുവിൻ്റെ റസൂലേ! അബ്റഹതും ആനപ്പുറത്തേറി വന്ന അവൻ്റെ കൂട്ടാളികളും അല്ലാഹുവിൻ്റെ ഭവനമായ കഅ്ബ തകർക്കാൻ ഉദ്ദേശിച്ചപ്പോൾ നിൻ്റെ രക്ഷിതാവ് അവരെ എന്താണ് ചെയ്തതെന്ന് നീ അറിഞ്ഞില്ലേ?!

(2) കഅ്ബ തകർക്കാൻ വേണ്ടി അവർ മെനഞ്ഞ കുതന്ത്രം അല്ലാഹു വൃഥാവിലാക്കി. കഅ്ബയിൽ നിന്ന് ജനങ്ങളെ തിരിച്ചു കളയുക എന്ന അവരുടെ ഉദ്ദേശം അവർക്ക് നേടിയെടുക്കാൻ കഴിഞ്ഞില്ല. (അല്ല!) ഒന്നും തന്നെ അവർക്കതിൽ നിന്ന് ലഭിച്ചില്ല.

(3) അവരുടെ നേർക്ക് പക്ഷികളെ അവൻ നിയോഗിച്ചു; അവ അവരിലേക്ക് കൂട്ടംകൂട്ടമായി പറന്നു ചെന്നു.

(4) അവ ചൂള വെച്ച കല്ലു കൊണ്ട് അവരെ എറിഞ്ഞു കൊണ്ടിരുന്നു.

(5) അങ്ങനെ അല്ലാഹു അവരെ കന്നുകാലികൾ തിന്നുകയും ചവിട്ടി മെതിക്കുകയും ചെയ്ത ഇലകളെ പോലെയാക്കി.