108 - Al-Kawthar ()

|

(1) അല്ലാഹുവിൻ്റെ റസൂലേ! അങ്ങേക്ക് നാം ധാരാളം നന്മകൾ ചെയ്തു തന്നിരിക്കുന്നു. അതിൽ പെട്ടതാണ് സ്വർഗത്തിലുള്ള 'കൗഥർ' എന്ന അരുവി.

(2) അതിനാൽ അല്ലാഹു നിനക്ക് ചെയ്തു തന്ന ഈ അനുഗ്രഹത്തിനുള്ള നന്ദിയായി അവന് വേണ്ടി മാത്രം നിസ്കരിക്കുകയും, അവന് മാത്രമായി ബലിയർപ്പിക്കുകയും ചെയ്യുക. ബഹുദൈവാരാധകർ ചെയ്യുന്നത് പോലെ അവരുടെ വിഗ്രഹങ്ങളോട് സാമീപ്യം ലഭിക്കാൻ വേണ്ടി അവക്കായി ബലിയറുപ്പിക്കുന്നതിന് കടകവിരുദ്ധമായിരിക്കണം നിൻ്റെ ബലി.

(3) നിന്നോട് വിദ്വേഷമുള്ളവൻ തന്നെയാണ് എല്ലാ നന്മകളിൽ നിന്നും വിഛേദിക്കപ്പെടുകയും, വിസ്മരിക്കപ്പെടുകയും ചെയ്യുന്നവൻ. അവൻ്റെ പേര് പരാമർശിക്കപ്പെട്ടാൽ തന്നെയും മോശമായി കൊണ്ട് മാത്രമേ അത് പരാമർശിക്കപ്പെടുകയുള്ളൂ.