97 - Al-Qadr ()

|

(1) മുഹമ്മദ് നബി -ﷺ- യുടെ മേൽ റമദാനിലെ ലൈലതുൽ ഖദ്റിലാണ് നാം ആദ്യമായി ഖുർആൻ അവതരിപ്പിച്ചത് എന്നതു പോലെ, ഖുർആൻ മുഴുവനായും ഒന്നാമാകാശത്തിലേക്ക് ഇറക്കിയതും ലൈലതുൽ ഖദ്റിലാണ്.

(2) നബിയേ! ലൈലതുൽ ഖദ്റിലുള്ള നന്മയും അനുഗ്രഹവും എന്തെല്ലാമാണെന്ന് നിനക്കറിയുമോ?

(3) ഈ രാത്രി വളരെ വലിയ നന്മകൾ നിറഞ്ഞു നിൽക്കുന്ന രാത്രിയാകുന്നു. ഈ രാത്രിയിൽ വിശ്വാസത്തോടെയും പ്രതിഫലേഛയോടെയും നിസ്കരിച്ചവർക്ക് അത് ആയിരം മാസങ്ങളെക്കാൾ ശ്രേഷ്ഠകരമാണ്.

(4) മലക്കുകളും ജിബ്രീൽ -عَلَيْهِ السَّلَامُ- യും അല്ലാഹുവിൻ്റെ അനുമതിയോടെ ആ രാത്രിയിൽ ഇറങ്ങി വരുന്നു. ആ വർഷത്തിൽ അല്ലാഹു തീരുമാനിച്ചിട്ടുള്ള എല്ലാ വിധികളുമായാണ് അവർ ഇറങ്ങി വരിക. (ഓരോ വ്യക്തിക്കും) അല്ലാഹു വിധിച്ച ഉപജീവനവും മരണവും ജനനവും മറ്റുമെല്ലാം അതിൽ ഉണ്ടായിരിക്കും.

(5) ഈ അനുഗ്രഹീതമായ രാത്രി മുഴുവൻ -തുടക്കം മുതൽ പ്രഭാതോദയത്തോടെ അത് അവസാനിക്കുന്നത് വരെ- അനുഗ്രഹീതമാണ്.